- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞയാഴ്ച ഇറങ്ങിയ ഏഴ് ചിത്രങ്ങൾ മുടിച്ചത് 14 കോടി; ബിജു മേനോനെ നായകനാക്കാൻ മടിച്ചവർ മൂക്കത്ത് വിരൽ വെയ്ക്കുന്നു; മൂന്നാംവാരവും കടന്ന് വെള്ളിമൂങ്ങയുടെ കുതിപ്പ്
തിരുവനന്തപുരം: കോടികൾ മുടക്കി മലയാള സിനിമ എടുക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്ന സംശയം പലതവണ ആദായ നികുതി വകുപ്പ് ഉയർത്തിയിട്ടുണ്ട്. ഈ സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ് കഴിഞ്ഞയാഴ്‌ച്ച പുറത്തിറങ്ങിയ സിനിമകളുടെ ഗതി ഓർക്കുമ്പോൾ. 14 കോടി രൂപയാണ് മലയാള സിനിമ ഒരാഴ്‌ച്ച കൊണ്ട് കളഞ്ഞുകുളിച്ചത്. കഴിഞ്ഞ ആഴ്‌ച്ച പുറത്തിറങ്ങിയ മിക്ക സ
തിരുവനന്തപുരം: കോടികൾ മുടക്കി മലയാള സിനിമ എടുക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്ന സംശയം പലതവണ ആദായ നികുതി വകുപ്പ് ഉയർത്തിയിട്ടുണ്ട്. ഈ സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ് കഴിഞ്ഞയാഴ്‌ച്ച പുറത്തിറങ്ങിയ സിനിമകളുടെ ഗതി ഓർക്കുമ്പോൾ. 14 കോടി രൂപയാണ് മലയാള സിനിമ ഒരാഴ്‌ച്ച കൊണ്ട് കളഞ്ഞുകുളിച്ചത്. കഴിഞ്ഞ ആഴ്‌ച്ച പുറത്തിറങ്ങിയ മിക്ക സിനിമകളും നിലം തൊടാതെ പൊട്ടിയതോടെയാണ് ഈ ഭീമൻ തുക മലയാള സിനിമയ്ക്ക് നഷ്ടമുണ്ടായത്. പതിനാറ് കോടിയാണ് എല്ലാ സിനിമകൾക്കും കൂടി കഴിഞ്ഞയാഴ്‌ച്ച ചെലവായത്. എന്നാൽ എല്ലാറ്റിനും കൂടി തിരിച്ചുകിട്ടിയതാകട്ടെ കേവലം രണ്ട് കോടി രൂപയോടും. മിക്ക ചിത്രങ്ങളും രണ്ടും മൂന്നുംഷോ പ്രദർശിപ്പിച്ച് തീയേറ്റർ ഉടമകൾ കൈവിട്ടു.
അതേസമയം പരാജയ ചിത്രങ്ങൾക്കിടയിലും ബിജു മേനോന്റെ വെള്ളിമൂങ്ങയും യുവതാരങ്ങൾ അണിനിരന്ന ഇതിഹാസയും തല ഉയർത്തി തന്നെ നിന്നു. നിറഞ്ഞ കൈയടികളോടെയാണ് രണ്ട് ചിത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്. ഇതിഹാസ ശരാശരി പ്രകടനം നടത്തുമ്പോൾ കുടുംബ പ്രേക്ഷകരുടെ അകമ്പടിയോടെ വെള്ളിമൂങ്ങ സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. പെണ്ണ് ആണായി മാറുന്ന കഥ പറയുന്ന കോമഡി ചിത്രം ഇതിഹാസക്ക് തിരുവനന്തപുരത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന് ശരാശരി കളക്ഷൻ ലഭിക്കുന്നു. ആക്ഷൻവേഷത്തിൽ അനുശ്രീ ഈ ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു. നവാഗതനായ ബിനു എസ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇതിഹാസ, സ്റ്റഡിടൂർ, പേർഷ്യക്കാരൻ. 100ഡിഗ്രി സെൽഷ്യസ്, എന്നിവയാണ് കഴിഞ്ഞാഴ്ച എത്തിയ തീയറ്റരിൽ എത്തിയ ചിത്രങ്ങൾ. ഇതിഹാസ ഒഴിച്ചുള്ള ചിത്രങ്ങളെല്ലാം നിലംതൊടാതെ പൊട്ടുകയാണ് ഉണ്ടായത്. എന്നാൽ ആരെയും അസൂയപ്പെടുത്തുന്ന വിജയമാണ് വെള്ളിമൂങ്ങ കരസ്തമാക്കിയത്. മൂന്നാം വാരം പിന്നിട്ട വെള്ളിമൂങ്ങ 14 കോടി രൂപയാണ് ഇതിനോടകം നേടിയത്. ഇപ്പോഴും തീയറ്ററുകളിലേക്ക് മാമച്ചനെന്ന രാഷ്ട്രീയക്കാരനെ കാണാൻ ഇടിച്ചുകയറുന്നു. ബിജു മേനോന്റെ തകർപ്പൻ കോമഡി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിജു മേനോനെ നായകനാക്കി സിനിമ എടുക്കാൻ മടിച്ചവരെല്ലാം വെള്ളിമൂങ്ങയുടെ വിജയത്തോടെ ബിജുവിന്റെ പിന്നാലെയാണ്.
ടമാർ പഠാർ പോലുള്ള ചിത്രങ്ങൾക്ക് വേണ്ടി തീയറ്ററുകളിൽ നിന്നും ആദ്യം വെള്ളിമൂങ്ങയെ ഓടിച്ചെങ്കിലും ഈ ചിത്രം അമ്പേ പരാജയപ്പെട്ടതോടെ വെള്ളിമൂങ്ങയെ തിരികെ തീയറ്ററിലെത്തി തീയറ്റർ ഉടമകൾ നഷ്ടം നികത്തി. റിലീസിനുമുമ്പ് സാറ്റലൈറ്റ് വിൽക്കാൻ കഴിയാതിരുന്ന വെള്ളിമൂങ്ങയുടെ നിർമ്മാതാക്കൾക്ക് മുതൽക്കൂട്ടായി. ചിത്രം മെഗാഹിറ്റായതോടെ ഏഷ്യാനെറ്റ് മൂന്ന് കോടി രൂപയാണ് സിനിമയുടെ സംപ്രേഷണാവകാശം നേടിയെടുത്തത്. ക്യാമാറാമാൻ ബിജു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമാണ്. ശശി ഉള്ളാട്ടിലാണ് ചിത്രം നിർമ്മിച്ചത്.
കെ പത്മകുമാർ സംവിധാനം ചെയ്ത സിദ്ദിഖ് വിനുമോഹൻ തുടങ്ങിയവർ അഭിനയിച്ച കൂട്ടത്തിൽ ഒരാൾ. മിയ, അനുപംഖേർ, ബേബി അനിഘ എന്നിവർ അഭിനയിച്ച കെ.എൻ ശശധരന്റെ നയന. അനുശ്രീയെ നായികയാക്കി ഷിജു ചെറുപുത്തൂർ നിർമ്മിച്ച് സംവിധാനം ചെയ്ത കുരുത്തം കെട്ടവൻ എന്നീ ചിത്രങ്ങളും തീയറ്ററുകളിൽ എത്തി. എന്നാൽ ഈ ചിത്രങ്ങൾക്ക് കാര്യമായ പ്രതികരണം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ബോബി തോമസ് സംവിധാനം ചെയ്ത മരംകൊത്തിയും രണ്ടാവാരത്തിലേക്കു കടക്കുന്നു.
അതേസമയം അന്യഭാഷാ ചിത്രങ്ങളായ ബാംഗ് ബാംഗ് കേരളത്തിൽ നിന്നും മികച്ച കളക്ഷനാണ് നേടിയെടുത്തത്. ദീപാവലിയോട് അനുബന്ധിച്ച് കൂടുതൽ അന്യഭാഷാ ചിത്രങ്ങളും തീയറ്ററിൽ എത്തും. ഷാരൂഖ് ഖാൻ, ഫാറാ ഖാൻ, ടീമിന്റെ ഹാപ്പി ന്യൂയർ കേരളത്തിൽ പത്ത് തിയേറ്ററുകളിൽ പ്രദർശത്തിനെത്തും. വിജയ് എ.ആർ മുരുകദാസ് ടീമിന്റെ കത്തി കേരളത്തിലെ 150 തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. വിജയ് ചിത്രത്തിനായാ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിശാൽ - ശ്രുതിഹാസൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ദീപാവലി ചിത്രമായ പൂജൈ കേരളത്തിൽ 60ലധികം തിയേറ്ററുകളിൽ റീലീസ് ചെയ്യും. മലയാള സിനിമകൾ തീയറ്ററിലേക്ക് ആളെക്കൂട്ടാതാകുമ്പോൾ അന്യഭാഷാ ചിത്രങ്ങളെ വിശ്വസിച്ചിരിക്കയാണ് തീയറ്റർ ഉടമകൾ.