തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂർ ഒരുമ യുടെ' 14- മത്‌വാർഷിക പരിപാടികൾ മംഗഫ്, ബ്ലോക്ക്-4 ൽ ഉള്ള കാപ്‌സി ഹാളിൽ വെച്ചു ഏപ്രിൽ 20 തിയ്യതിവെള്ളിയാഴ്ച വൈകീട്ട് നടന്നു.

സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടന സെക്രട്ടറി ജോഫ്രി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.നാഷണൽഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കിയ സൗജന്യ ഇൻഷുറൻസ് കാർഡുകൾഅംഗങ്ങൾക്ക് വിതരണം ചെയ്തു.

അംഗങ്ങളും കുട്ടികളും പങ്കെടുത്ത കലാപരിപാടികൾഅവതരിപ്പിക്കുകയും, അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘടനയുടെ സ്ഥാപകപ്രസിഡണ്ടു കൂടിയായ ലോകകേരള സഭാംഗംബാബു ഫ്രാൻസീസിനെ പൊന്നാട അണിയിച്ച്ആദരിച്ചു. ജോ: സെക്രട്ടറി ടോമി വി.പി., ഓർഗനൈസർ പിയൂസ് സിപിഎന്നിവർ ആശംസകളും , ട്രഷറർ ശുഭ കെ സുബ്രൻ നന്ദിയും പറഞ്ഞു .