- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമരകത്തെ ഫൈവ് സ്റ്റാർ റിസോർട്ടുകളെല്ലാം കൈയേറ്റക്കാർ; വേമ്പനാട് കായൽ കയ്യേറി സൗകര്യം വർദ്ധിപ്പിച്ചവരിൽ ലേക് റിസോർട്ടും ബാക്ക് വാട്ടർ റിപ്പിളും സൂരിയും അബാദും അടക്കം നിരവധി പ്രമുഖ സ്ഥാപനങ്ങൾ; കൈയേറ്റക്കാർ അടിച്ചു മാറ്റിയത് 16 ഏക്കറോളം വേമ്പനാട്ട് കായൽ; ഉദ്യോഗസ്ഥന്മാരുടെ അലംഭാവം മൂലം കായലുകൾ മുതലാളിമാരുടെ സ്വന്തം ആകുന്നത് ഇങ്ങനെ
കോട്ടയം: കുമരകത്ത് വേമ്പനാട് കായൽ കൈയേറി റിസോർട്ടുകൾ നടത്തുന്ന നിയമലംഘനങ്ങൾ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്നിട്ടും കണ്ണടയ്ക്കുകയാണ് റവന്യൂ വകുപ്പ്. വൻകിട റിസോർട്ടുകൾ, ഹോട്ടലുകൾ, ക്ലബുകൾ ഉൾപ്പെടെ പതിനഞ്ചിലധികം സ്വകാര്യ സ്ഥാപനങ്ങൾ കൈയേറിയത് 16 ഏക്കറിലധികം കായൽ ഭൂമിയാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചും, കായലിൽ കുറ്റിനാട്ടിയുമാണു കൈയേറ്റങ്ങളേറെയും. 2013 മുതലുള്ള കൈയേറ്റങ്ങളാണ് ഇവയിൽ ഏറെയും. കുമരകം വില്ലേജിലെ 10, 12 ബ്ലോക്കുകളിലാണു കൈയേറ്റങ്ങൾ ഏറെയുള്ളത്. ഈ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നു കാട്ടി താലൂക്ക് സർവേയർ റിപ്പോർട്ടു നൽകി നാളുകളേറെയായിട്ടും നടപടികളൊന്നുമില്ലെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കായൽ കൈയേറിയ വമ്പന്മാരുടെ വിശദാംശങ്ങൾ സഹിതമാണ് വാർത്ത. കുമരകത്തെ പ്രധാന റിസോർട്ടുകളായ ബാക്ക് വാട്ടർ റിപ്പിൾസ്, സൂരി, ലേക്ക് റിസോർട്ട്, ലേക്ക് സോങ്, കൊക്കോബേ, ഹോട്ടൽ അബാദ്, അവേദ, നിരാമയ റിട്രീറ്റ് റിസോർട്ട് എന്നിവയ്ക്കെതിരേയാണ് താലൂക്ക് സർവേയറുടെ റിപ്പോർട്ട്. ബാക്ക് വാട്ടർ റിപ്പിൾസ് 88
കോട്ടയം: കുമരകത്ത് വേമ്പനാട് കായൽ കൈയേറി റിസോർട്ടുകൾ നടത്തുന്ന നിയമലംഘനങ്ങൾ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്നിട്ടും കണ്ണടയ്ക്കുകയാണ് റവന്യൂ വകുപ്പ്.
വൻകിട റിസോർട്ടുകൾ, ഹോട്ടലുകൾ, ക്ലബുകൾ ഉൾപ്പെടെ പതിനഞ്ചിലധികം സ്വകാര്യ സ്ഥാപനങ്ങൾ കൈയേറിയത് 16 ഏക്കറിലധികം കായൽ ഭൂമിയാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചും, കായലിൽ കുറ്റിനാട്ടിയുമാണു കൈയേറ്റങ്ങളേറെയും. 2013 മുതലുള്ള കൈയേറ്റങ്ങളാണ് ഇവയിൽ ഏറെയും. കുമരകം വില്ലേജിലെ 10, 12 ബ്ലോക്കുകളിലാണു കൈയേറ്റങ്ങൾ ഏറെയുള്ളത്. ഈ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നു കാട്ടി താലൂക്ക് സർവേയർ റിപ്പോർട്ടു നൽകി നാളുകളേറെയായിട്ടും നടപടികളൊന്നുമില്ലെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കായൽ കൈയേറിയ വമ്പന്മാരുടെ വിശദാംശങ്ങൾ സഹിതമാണ് വാർത്ത.
കുമരകത്തെ പ്രധാന റിസോർട്ടുകളായ ബാക്ക് വാട്ടർ റിപ്പിൾസ്, സൂരി, ലേക്ക് റിസോർട്ട്, ലേക്ക് സോങ്, കൊക്കോബേ, ഹോട്ടൽ അബാദ്, അവേദ, നിരാമയ റിട്രീറ്റ് റിസോർട്ട് എന്നിവയ്ക്കെതിരേയാണ് താലൂക്ക് സർവേയറുടെ റിപ്പോർട്ട്. ബാക്ക് വാട്ടർ റിപ്പിൾസ് 88 സെന്റ് കൈയേറി. സർവേ റിപ്പോർട്ടിലെ കണക്കു പ്രകാരം അനധികൃതമായി കൈയേറി നിർമ്മാണം നടത്തിയിട്ടുള്ളത് 6.47 സെന്റിലാണെന്ന് ബെർലിൻ മാത്യു റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ കായലിൽ കുറ്റി നാട്ടി എൺപതു സെന്റിലേറെയും കൈയേറിയിട്ടുണ്ട്. കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ സൂരി റിസോർട്ട് ബോട്ട് ജെട്ടി നിർമ്മിക്കാൻ ഉൾപ്പെടെ കയ്യേറിയത് 14 സെന്റ് കായൽ ഭൂമിയാണ്. ഹോട്ടൽ അബാദ് കൈയേറിയത് 8.6 സെന്റ്, കുറ്റി നാട്ടി കയ്യേറിയത് 13 സെന്റ്. റിസോർട്ടുകൾ അടക്കമുള്ളവർ കൈയേറിയ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈയേറ്റം നടന്നുവെന്നു സമ്മതിക്കുമ്പോഴും നിയമലംഘനത്തിനെതിരെ ചെറുവിരൽ അനക്കാൻപോലും റവന്യൂ വിഭാഗം തയാറായിട്ടില്ല. നിയമനടപടികൾ നോട്ടീസ് നൽകിയതിൽ മാത്രമായൊതുങ്ങി. ഇതിൽ നിരാമയ, ലേക്ക്, കോക്കോബേ എന്നീ റിസോർട്ടുകളുടെ കൈയേറ്റം സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിലാണ്.
കോട്ടയം താലൂക്കിൽ വിവിധ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് 432 പരാതികളാണു ലഭിച്ചത്. ഇതിൽ 205 പരാതികൾ ഇനിയും തീർപ്പാക്കാനുണ്ട്. അതിനിടെ കൈയേറ്റം സംബന്ധിച്ചു കുമരകം പഞ്ചായത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും തോട്, കായൽ പുറമ്പോക്കുകളിലെ കൈയേറ്റമൊഴിപ്പിക്കേണ്ടത് പഞ്ചായത്താണെന്നുമാണു റവന്യു വിഭാഗം പറയുന്നത്.