- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെണ്ടുട്ടായി ബാബു കൊല്ലപ്പെട്ടത് തിരുവങ്ങാട് വച്ച്; പഴയ വിശ്വസ്തനെ വകവരുത്തിയതിന് പിന്നിൽ രഹസ്യം പുറത്തെത്തുമെന്ന പിണറായിയുടെ ഭയമെന്ന് ഭാര്യയുടെ ആരോപണം; മകന്റെ പേര് പാർട്ടി ലിസ്റ്റിലുണ്ടെന്നും കാത്തിരുന്നോളൂവെന്നും മുഖ്യമന്ത്രി നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണം; കണ്ണൂർ വീണ്ടും പുകയുന്നു; വെണ്ടൂട്ടായി ബാബുവിന്റെ കൊല വീണ്ടും ചർച്ചകളിൽ
കണ്ണൂർ: കൊന്നവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുപ്പ് നടക്കുന്ന കണ്ണുരിൽ വീണ്ടും കൊലക്കത്തി രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. കെ. സുധാകരൻ കെപിസിസി അധ്യക്ഷനാവുകയും കണ്ണുരിൽ കോൺഗ്രസ് പ്രവർത്തകർ ഊർജം വീണ്ടെടുക്കുകയും ചെയ്യുന്ന സാഹചര്യം പലരേയും പ്രകോപിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി ബിജെപി കേന്ദ്രങ്ങളെ നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും പാർട്ടി ഗ്രാമങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് യാതൊരു കുറവുമില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ.
കഴിഞ്ഞ അഞ്ചു വർഷം ഭരണത്തിന്റെ ശോഭ കെടുമെന്നതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സിപിഎം പ്രവർത്തിച്ചിരുന്നത്. അക്രമ രാഷ്ട്രീയങ്ങളിൽ നിന്നും പിൻതിരിഞ്ഞ് അവ തുടരണമെന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടെങ്കിലും എത്രമാത്രം അണികൾ സ്വീകരിക്കുമെന്ന് പറയാനാവില്ല. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം കെ.സുധാകരന്റെ വിവാദ വാർത്താ സമ്മേളനത്തോടെ ചർച്ചയാവുകയും പഴയ മുറിവുകളിൽ നിന്നും ചോരയൊലിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കണ്ണുരിലുള്ളത്.
നീതി ലഭിക്കാത്ത രക്ത സാക്ഷി കുടുംബങ്ങൾ തങ്ങൾക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചും പീഡനാനുഭവത്തെ കുറിച്ചും പറയുമ്പോൾ കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളെ സംഘർഷഭരിതമാക്കുകയാണ്. വരും ദിനങ്ങളിൽ കണ്ണുരിൽ അക്രമസംഭവങ്ങളുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് പൊലിസ് സംഘർഷ ബാധിത പ്രദേശങ്ങളിൽ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവും എത്തുകയാണ്. എന്നാൽ ഇതും രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം പറയുന്നു.
വീണ്ടും പുകയുന്നു: പുത്തൻ കണ്ടം
മുഖ്യമന്ത്രിയുടെ സ്വന്തം വീടായ പിണറായി പാണ്ട്യാല മുക്കിനടുത്തുള്ള പുത്തൻ കണ്ടമെന്ന ആർഎസ്എസ് ഗ്രാമം ഇപ്പോൾ പുകയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്തത സഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകമാണ് ഇപ്പോൾ വീണ്ടും ചർച്ചയായി ഉയർന്നു വരുന്നത്.
സി.എംപി പ്രവർത്തകനായ ബാബു തലശേരി തിരുവങ്ങാട് വച്ചാണ് കൊല്ലപ്പെട്ടുന്നത്. ഈ കൊലപാതകത്തിന് പിന്നിൽ പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ പ്രേമ മാധ്യമങ്ങൾക്കു മുൻപിൽ ഉന്നയിക്കുന്നത്. നീണ്ട ഇരുപത് വർഷം പിണറായി വിജയന്റെ നിഴലുപോലെ നടന്നയാളാണ് എന്റെ ഭർത്താവ് അംഗരക്ഷകനെപ്പോലെ അദ്ദേഹത്തെ സുരക്ഷിച്ചു.വളരെയടുത്ത കുടുംബ ബന്ധവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു.എന്നാൽ പിന്നീട് അവർ തമ്മിൽ എന്തോ കാരണങ്ങളാൽ തെറ്റി. പിന്നീട് അകൽച്ച പരസ്പരമുള്ള ശത്രുതയായി മാറി.
ഇതേ തുടർന്ന് പിണറായിയുടെ രഹസ്യങ്ങൾ പുറത്തു പറയുമെന്ന് ഭയന്നാണ് തന്റെ ഭർത്താവിനെ കൊന്നുകളഞ്ഞതെന്ന് ഭാര്യ പ്രേമ ആരോപിച്ചു. സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ സാക്ഷി പറയാൻ പോലും ആരും തയ്യാറായില്ല. പിണറായി വിജയനെ കുറിച്ചുള്ള രഹസ്യങ്ങൾ പുറത്തറിയുന്ന ഭയമാണ് ബാബുവിനെ കൊലപ്പെടുത്താനുള്ള കാരണം. പിണറായി വിജയനുമായി അകന്ന ശേഷം നിരവധി തവണ ബാബുവിനെ വധിക്കാൻ ശ്രമം നടന്നിരുന്നതായി അറിയാം. താൻ കൊല്ലപ്പെട്ടുകയാണെങ്കിൽ അതിനു പിന്നിൽ പിണറായി വിജയനായിരിക്കുമെന്ന് പലപ്പോഴും ഭർത്താവ് തന്നോട് പറഞ്ഞിരുന്നതായി പ്രേമ വെളിപ്പെടുത്തി.
ബാബുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ പോലും സിപിഎമ്മുകാർ സമ്മതിക്കാത്ത അവസ്ഥയുണ്ടായിരുന്നു. സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് കൊലപാതകത്തിൽ സാക്ഷി പറയാൻ പോലും ആരും തയ്യാറായില്ല.
പാർട്ടി ലിസ്റ്റിൽ പേര് വന്നാൽ
ഭർത്താവിന് പുറകെ ഇപ്പോൾ തന്റെ മകനെയും കൊല്ലാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അവനെതിരെ നിരവധി അക്രമങ്ങളും ബോംബേറും നടത്തി. പലവട്ടം ഒളിഞ്ഞും തെളിഞ്ഞും കൊല്ലാൻ നോക്കി. ഞങ്ങൾ ഈ പ്രദേശത്തുള്ളവർ ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ്. അതിന്റെ പ്രവർത്തകനായ തിന്റെ വൈരാഗ്യത്തിലാണ് പ്രേംജിത്തിനെ കൊല്ലാൻ നോക്കുന്നത്. അവനെവിടെയും ജോലി ചെയ്യാൻ പോകാൻ കഴിയുന്നില്ല. പുറത്തിറങ്ങാൻ വിടുന്നില്ല. ഏതു സമയവും കൊല്ലുമെന്നാണ് സിപിഎമ്മുകാരുടെ ഭീഷണി.
നേരത്തെ അക്രമമുണ്ടാകുമെന്നറിഞ്ഞ് സഹായം തേടി ബന്ധുത്വം വെച്ച് പിണറായിയെ വീട്ടിൽ പോയി കണ്ടപ്പോൾ മകന്റെ പേര് പാർട്ടി ലിസ്റ്റിലുണ്ടെന്നും കാത്തിരുന്നോളൂവെന്നായിരുന്നു മറുപടിയെന്ന് പ്രേമ പറയുന്നു.
പുനരന്വേഷണത്തിനായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ
കെ. പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകത്തിൽ മുഖ്യമത്രിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതോടെ പുനരന്വേഷണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാഞ് കുടുംബം. ഇതിനായി നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്ന് ബാബുവിന്റെ ഭാര്യ പ്രേമ പറഞ്ഞു.
ഇതേ ആവശ്യം തന്നെ ഉന്നയിച്ച് സുധാകരന്റെ ഗൺമാനാൽ വെടിയേറ്റു മരിച്ച നാൽപ്പാടി വാസുവിന്റെ സഹോദരൻ രാജൻ, കോൺഗ്രസ് പ്രവർത്തകരുടെ ബോംബേറിൽ മരിച്ച സേവ് റിഹോട്ടൽ ജീവനക്കാരൻ നാണുവിന്റെ ഭാര്യ ഭാർഗവി എന്നിവരും നിയമതടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം കേസുകളൊന്നും സർക്കാരിന്റെ പരിഗണനയിൽ ഇതുവരെ വന്നിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്