- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭാ സുരേന്ദ്രനെ ഇറക്കി പരമാധവി വോട്ട് പിടിക്കാൻ ബിജെപി; പൊതുസമ്മതനെ കിട്ടാത്തതിനാൽ ബഷീറിനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സി.പി.എം; ഉറച്ച കോട്ടയിൽ സ്ഥാനാർത്ഥിയെ ഉറപ്പിക്കാതെ മുസ്ലിംലീഗും: വേങ്ങരയിൽ ത്രികോണ പോരാട്ടം ലക്ഷ്യമിട്ട് ഇടതുപക്ഷവും എൻഡിഎയും
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാൻ ബിജെപി. കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് നീക്കം. എ. എൻ. രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെയും പരിഗണിക്കുന്നുണ്ട്. സ്ഥാനാർത്ഥിയെ മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി. അഡ്വ.പി.പി. ബഷീർ ഇടതുമുന്നണിസ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. സി.പി.എം. സംസ്ഥാന സമിതിക്കുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ഇന്നലത്തെ മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ബഷീറിനെ മത്സരിപ്പിക്കാൻ ധാരണയായത്. യോഗത്തിനിടെ പെട്ടെന്നു വിളിപ്പിച്ചതോടെ ബഷീറായിരിക്കും സ്ഥാനാർത്ഥിയെന്ന അഭ്യൂഹമുയർന്നു. മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ കുറിച്ച് ഇനിയും വ്യക്തമായ ചിത്രം പുറത്തുവിന്നിട്ടില്ല. കെപിഎ മജീദ് അടക്കമുള്ള പ്രധാന നേതാക്കൾ പരിഗണനയിലാണ്. മലപ്പുറം ജി
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാൻ ബിജെപി. കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് നീക്കം. എ. എൻ. രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെയും പരിഗണിക്കുന്നുണ്ട്. സ്ഥാനാർത്ഥിയെ മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
അഡ്വ.പി.പി. ബഷീർ ഇടതുമുന്നണിസ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. സി.പി.എം. സംസ്ഥാന സമിതിക്കുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ഇന്നലത്തെ മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ബഷീറിനെ മത്സരിപ്പിക്കാൻ ധാരണയായത്. യോഗത്തിനിടെ പെട്ടെന്നു വിളിപ്പിച്ചതോടെ ബഷീറായിരിക്കും സ്ഥാനാർത്ഥിയെന്ന അഭ്യൂഹമുയർന്നു. മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ കുറിച്ച് ഇനിയും വ്യക്തമായ ചിത്രം പുറത്തുവിന്നിട്ടില്ല. കെപിഎ മജീദ് അടക്കമുള്ള പ്രധാന നേതാക്കൾ പരിഗണനയിലാണ്.
മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ താൽപ്പര്യം തള്ളിയാണു ബിജെപി കോർ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. മലപ്പുറത്തുനിന്നുള്ള നേതാവിനെ മത്സരിപ്പിക്കണമെന്ന താൽപ്പര്യമാണ് ജില്ലാ നേത്യത്വത്തിനുണ്ടായിരുന്നത്. വിജയപ്രതീക്ഷയില്ലെങ്കിലും മികച്ച മത്സരം കാഴ്ചവയ്ക്കുന്നതിനാണ് മുതിർന്ന നേതാവിനെ മത്സരരംഗത്തിറക്കാൻ ആലോചിക്കുന്നത്. ലോക്സഭ ഉപതെരെഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞതും മുതിർന്ന നേതാവിനെ പരിഗണിക്കാൻ കാരണമായി.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിലെ ഇടതു സ്ഥാനാർത്ഥിയായിരുന്നു ബഷീർ. യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ 38057 വോട്ടിനാണ് പരാജയപ്പെട്ടത്. നിലവിൽ സി.പി.എം. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് ബഷീർ. ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കാനാണ് സി.പി.എം ആലോചിച്ചിരുന്നതെങ്കിലും യോജിച്ച ആളെ കണ്ടെത്താനാവാത്തതോടെയാണ് പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ തീരുമാനിച്ചത്.
ലീഗിന്റെ സ്ഥാനാർത്ഥിനിർണയത്തിൽ അനിശ്ചിതത്വമാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെയോ ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.എ ഖാദറിനെയോ പരിഗണിക്കാനാണ് സാധ്യത. അന്തിമ തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട്ടിരിക്കുകയാണ് നേതൃത്വം. ഇതിനിടെ യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിലൂടെ പരസ്യവിമർശനം നടത്തിയ എം.എസ്.എഫ് ഭാരവാഹിയെ സ്ഥാനങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തത് വലിയ ചർച്ചയായിരുന്നു.
എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി കഴിഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റിയംഗമായ അഡ്വ.കെ.സി. നസീറാണ് ഇവരുടെ സ്ഥാനാർത്ഥി.