- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേങ്ങരയിൽ കെഎൻഎ ഖാദർ ജയിച്ചത് 23,310 വോട്ടിന്; പികെ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ കഴിയാത്ത ഞെട്ടലിൽ മുസ്ലിം ലീഗ്; വോട്ട് കുറഞ്ഞതിൽ യുഡിഎഫ് ക്യാമ്പിൽ മ്ലാനത; വോട്ടിൽ വമ്പൻ വർദ്ധനവുണ്ടാക്കിയ ആഹ്ലാദത്തിൽ പിപി ബഷീറും സിപിഎമ്മും; നാലാം സ്ഥാനം കണ്ട് ഞെട്ടി മോദിയുടേയും കുമ്മനത്തിന്റേയും ബിജെപി; നേട്ടമുണ്ടാക്കി എസ് ഡി പി ഐയും; വേങ്ങരയിലെ അന്തിമ ഫലം ഇങ്ങനെ
മലപ്പുറം; വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ കെ എൻ എ ഖാദർ വിജയിച്ചു. 23,310 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. രണ്ടാമതെത്തിയ സി.പി.എം സ്ഥാനാർത്ഥി പിപി ബഷീറിന് വോട്ട് കൂടി. ഏറ്റവും വലിയ തിരിച്ചടി ബിജെപിക്കാണ്. വേങ്ങരയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞു. നേട്ടം പോപ്പുലർ ഫ്രണ്ട് പിന്തുണയുള്ള എസ് ഡിപിഐയ്ക്കും. ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി പി പി ബഷീറിന് മുന്നിലെത്താൻ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞു. വോട്ടെണ്ണൽ പൂർത്തിയായ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ട്. ഫലം പുറത്തു വന്നു കൊണ്ടിരിക്കുമ്പോൾ എസ്ഡിപിഐ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർത്ഥി നാലാം സ്ഥാനത്താണ്. എസ്ഡിപിഐ ആദ്യമായാണ് മണ്ഡലത്തിൽ ഇത്രയധികം വോട്ടുകൾ നേടുന്നത്. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. സർവ്വീസ് വോട്ട് എൽഡിഎഫിന് അനുകൂലമായിരുന്നു. സർവീസ് വോട്ട് ഒരെണ്ണം മാത്രമാണുള്ളത്. പോസ്റ്റൽ വോട്ടുകൾ 20 ഓളം മാത്രമാണ് തിര
മലപ്പുറം; വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ കെ എൻ എ ഖാദർ വിജയിച്ചു. 23,310 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. രണ്ടാമതെത്തിയ സി.പി.എം സ്ഥാനാർത്ഥി പിപി ബഷീറിന് വോട്ട് കൂടി. ഏറ്റവും വലിയ തിരിച്ചടി ബിജെപിക്കാണ്. വേങ്ങരയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞു. നേട്ടം പോപ്പുലർ ഫ്രണ്ട് പിന്തുണയുള്ള എസ് ഡിപിഐയ്ക്കും.

ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി പി പി ബഷീറിന് മുന്നിലെത്താൻ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞു. വോട്ടെണ്ണൽ പൂർത്തിയായ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ട്. ഫലം പുറത്തു വന്നു കൊണ്ടിരിക്കുമ്പോൾ എസ്ഡിപിഐ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർത്ഥി നാലാം സ്ഥാനത്താണ്. എസ്ഡിപിഐ ആദ്യമായാണ് മണ്ഡലത്തിൽ ഇത്രയധികം വോട്ടുകൾ നേടുന്നത്.
പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. സർവ്വീസ് വോട്ട് എൽഡിഎഫിന് അനുകൂലമായിരുന്നു. സർവീസ് വോട്ട് ഒരെണ്ണം മാത്രമാണുള്ളത്. പോസ്റ്റൽ വോട്ടുകൾ 20 ഓളം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത്. ഒരു റൗണ്ടിൽ 14 ബൂത്തുകൾ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുണ്ടായിരുന്നത്. പോളിങ് ദിവസം രാവിലെ മുഖ്യമന്ത്രി പൊട്ടിച്ച സോളാർ അന്വേഷണം എന്ന ബോംബ് എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു. ഇതും ഇടതിന് അനുകൂലമായെന്ന വിലയിരുത്തൽ ഇനിയെത്തും.
2016ൽ പികെ കുഞ്ഞാലിക്കുട്ടി വേങ്ങര പിടിച്ചത് 38057 വോട്ടിനാണ്. എന്നാൽ ഈ വിജയം ആവർത്തിക്കാനുള്ള കരുത്ത് കെഎൻഎ ഖാദറിനില്ല. വേങ്ങരയിലെ ഖാദറിന്റെ വിജയം 20000 വോട്ടുകൾക്ക് മുകളിൽ മാത്രമാകും. വോട്ടുകളുടെ ഈ കുറവ് ലീഗ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. 30,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം മുസ്ലിം ലീഗ് പ്രതീക്ഷിച്ചിരുന്നു. ഇതുകൊണ്ട് തന്നെ നേട്ടം അവകാശപ്പെട്ട് ഇടതു പക്ഷം എത്തുകയാണ്. ലീഗ് കോട്ടയിൽ 2015നേക്കാൾ വോട്ട് കൂടിയത് പിണറായി സർക്കാരിന്റെ മികവാണെന്ന വാദം സി.പി.എം മുന്നോട്ട് വച്ചു കഴിഞ്ഞു.



