- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിർഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താൻ ശ്രമിച്ചു; ആദ്യം അക്രമിച്ചത് ഒന്നാം പ്രതി സജീവിനെ; സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി; എല്ലാവരുടെ കയ്യിലും ആയുധങ്ങളും; ഇരട്ടക്കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത്; പ്രതികളെ രക്ഷിക്കുന്നത് ഡിവൈഎഫ്ഐ സെക്രട്ടറി; അക്രമത്തിന് കാരണം മുരളിയും റഹീമും തമ്മിലെ പ്രശ്നങ്ങൾ; വെഞ്ഞാറമൂടിൽ സിസിടിവി തെളിവുമായി കോൺഗ്രസും
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധമില്ലായിരുന്നുവെന്ന ഡിവൈഎഫ്ഐ നേതാവ് എഎ റഹിമിന്റെ വിശദീകരണം പച്ചക്കള്ളം. നേരത്തെ സ്വയ രക്ഷയ്ക്ക് കൊല്ലപ്പെട്ടവർ കൈയിൽ ആയുധങ്ങൾ കരുതിയിരുന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വിശദീകരണം ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധങ്ങൾ ഇല്ലെന്ന വാദവുമായി റഹിം എത്തിയത്. എന്നാൽ ഇത് തെറ്റാണെന്ന് കോൺഗ്രസുകാർ സിസിടിവി തെളിവ് നിരത്തി സമർത്ഥിച്ചു. ആദ്യം അക്രമം നടത്തിയതും കൊല്ലപ്പെട്ടവരാണെന്നാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ ഭാഗമായിട്ട് സംഭവിച്ചതാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തു വന്നു. സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിന്റെ ആരോപണം. കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിർഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താൻ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസിൽ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്ഐ. പ്രവർത്തകർ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പൊലീസ് ഒന്നും പറയുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എം.എം.ഹസ്സനും പാലോട് രവിയും ശബരീനാഥനും അടക്കമുള്ളവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ഷഹീൻ, അപ്പൂസ് എന്നീ രണ്ട് ഡിവൈഎഫ്ഐ. പ്രവർത്തകരാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. കേസിലെ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീനാണിതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സംഭവസമയത്ത് ഉണ്ടായിരുന്ന പലരുമുള്ളത് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ സംരക്ഷണത്തിലാണ്. റഹീമും ഡി.കെ. മുരളിയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന പാർട്ടിയിലെ വിഭാഗീയതയിൽ സംഭവിച്ചതാണ് കൊലപാതകമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. അതേസമയം സജീവൻ ഡിവൈഎഫ്ഐ. പ്രവർത്തകനാണോ എന്നറിയില്ലെന്നും കോൺഗ്രസുമായി യാതൊരു ബന്ധമില്ലെന്നും നേതാക്കൾ വിശദീകരിച്ചു.
അതിനിടെ ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി അനസർ പൊലീസ് പിടിയിലായിട്ടുണ്ട്. ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പൊലീസ് പിടിയിലായത്. അതേസമയം ഡിവൈഎഫ്ഐ നേതാവ് സഞ്ജയനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. വെഞ്ഞാറമൂട് കൊലപാതകം സിപിഎം ചേരിപ്പോരിൽ നിന്ന് ഉണ്ടായതാണെന്നാണ് നേതാക്കളുടെ ആരോപണം.
സംഭവത്തിൽ ഉൾപ്പെടാത്തവരുടെ പേര് വരെ എഫ്.ഐ.ആറിൽ ചേർത്ത് കേസ് അട്ടിമറിക്കാൻ നോക്കുകയാണെന്നും എം.എം ഹസന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. 2019 ൽ ഡി.കെ.മുരളിയുടെ മകനെ സിപിഎമ്മുകാർ വേങ്ങമല ക്ഷേത്രത്തിന് സമീപം തടഞ്ഞതോടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. സിപിഎം പ്രവർത്തകൻ ഫൈസലിന് നേരെ ഉണ്ടായ വധശ്രമവും പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നായിരുന്നു.
കേസിൽ ഒരു ബന്ധവും ഇല്ലാതിരുന്ന രണ്ട് ചെറുപ്പക്കാരെയും ഇപ്പോൾ കേസിൽ പ്രതി ചേർത്തുവെന്നും നേതാക്കൾ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കയ്യിലെ ആയുധങ്ങൾ സംബന്ധിച്ച് റഹിമിന്റെയും ആനാവൂർ നാഗപ്പന്റെയും പ്രസ്താവനകളിലെ വൈരുദ്ധ്യം സിപിഎം വിഭാഗീയതയ്ക്ക് തെളിവാണ്. റഹിമിന്റെ വിശ്വസ്തനും ഡിവൈഎഫ്ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ് . സിപിഎം പ്രവർത്തകൻ ഷറഫുദ്ദീനെ വധിക്കാൻ ശ്രമിച്ച കേസിലും മിഥിലാജ് പ്രയാണ്. കൊലപാതകത്തിൽ പങ്കെടുത്ത പലരും ഇപ്പോഴും റഹിമിന്റെ സംരക്ഷണയിൽ ഒളിവിൽ കഴിയുന്നു.
കേരള പൊലീസ് അന്വേഷിച്ചാൽ യഥാർഥ പ്രതികളെ കണ്ടെത്താനാവില്ലെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിർഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താൻ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസിൽ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പൊലീസ് ഒന്നും പറയുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ട തെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മറ്റി. ഇതിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത് .മൂന്ന് പേർ അറസ്റ്റിലായി. ബാക്കി എഴുപേർ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന് എം.എം. ഹസൻ ,കെ എസ് ശബരിനാഥ് ,നെയ്യാറ്റിൻകര സനൽ എന്നിവർ ആവശ്യപ്പെട്ടു. ഇപ്പോൾ സാക്ഷിയെന്ന് പൊലീസ് പറയുന്ന വ്യക്തിയും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്.
റൂറൽ എസ്പി. രാഷ്ട്രീയം കളിക്കുകയാണെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ പങ്ക് അന്വേഷിക്കണമെന്നും ഡിസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ