- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; അറസ്റ്റിലായത് ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണി; കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ്; കേസിൽ ഇതുവരെ അറസ്റ്റിലായത് അഞ്ച് പേർ; കോൺഗ്രസ് ആസൂത്രണം ചെയ്ത കൊലപാതകമെന്ന് ആഞ്ഞടിച്ച് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ; ഗുണ്ടാ പോരെന്ന് ആരോപിച്ച് കോൺഗ്രസും; ഇരട്ടകൊലയിൽ കൊമ്പ് കോർത്ത് ഇരു പാർട്ടികളുടെയും നേതൃത്വം
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ. ഐഎൻടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.മദപുരത്തെ മലയുടെ മുകളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പിടിയിലായത്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ അറസ്റ്റിലായ നാല് പ്രതികളും റിമാൻഡിലാണ്.
രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ രാഷ്ട്രീയ വിവാദമായി കത്തിപ്പടർന്നിരുന്നു. കൊല്ലപ്പെടട് വഡിവൈഎഫ്ഐ പ്രവർത്തകരുടെ വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശനം നടത്തി. കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തെത്തിയിരുന്നു. കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിലപാടെടുത്തിരുന്നു.
കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നത്. ചതയം ദിനത്തിൽ കരിദിനവും ആചരിച്ചു. മുല്ലപ്പള്ളി ന്യായീകരിച്ചത് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിച്ചത് അപലപനീയമാണെന്ന് സിപി.എം പ്രതികരിച്ചത്. രണ്ട് സംഘങ്ങൾ നടത്തിയ അക്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.
ജീവ്, സനൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നും മൂന്നും പ്രതികളാണ് ഇവർ. രണ്ട് പേരും കോൺഗ്രസ് പ്രവർത്തകരാണ്. ഐഎൻടിയുസി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്.മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേൽപിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. അക്രമികൾക്ക് സഹായം നൽകിയവരും ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ഏഴ് പേരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയുടെ സഹോദരനാണ് കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സനൽ. രാഷ്ട്രീയകൊലപാതകം തന്നെയാണ് മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റേതുമെന്ന് വ്യക്തമാക്കി എഫ്ഐആർ പുറത്തുവന്നിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെത്തന്നെയാണ് മാരകായുധങ്ങളുമായി ഇവരെ രണ്ട് പേരെയും പ്രതികൾ ആക്രമിച്ചതെന്നും, എഫ്ഐആർ പറയുന്നു.
മറുനാടന് ഡെസ്ക്