- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം; മുത്തലാഖ് നിർത്തലാക്കാൻ മുസ്‌ളീം സമൂഹം പരാജയപ്പെട്ടാൽ കേന്ദ്രത്തിന് നിയമനിർമ്മാണം നടത്തേണ്ടിവരും; മുസ്‌ളീം സമുദായം തന്നെ പ്രശ്നം പരിഹരിക്കാൻ മുന്നോട്ടുവരണമെന്ന് വെങ്കയ്യനായിഡു
അമരാവതി: മുത്തലാഖ് വിഷയത്തിൽ കോടതിയിൽ വിചാരണ നടന്നുവരുന്നതിനിടെ ഇക്കാര്യം മുസ്‌ളീം സമൂഹം തന്നെ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് നിർദേശിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ഇത് നിർത്തലാക്കുന്നതിൽ മുസ്‌ലിം സമൂഹം പരാജയപ്പെട്ടാൽ, അതിനെതിരെ നിയമനിർമ്മാണം നടത്താൻ സർക്കാർ നിർബന്ധിതമാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അമരാവതിയിൽ വ്യക്തമാക്കി. എല്ലാ മതങ്ങളിലേയും ദുരാചാരങ്ങൾ നിർത്തലാക്കാൻ അതത് സമുദായങ്ങൾതന്നെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മനുഷ്യരെല്ലാം ഒരുപോലെയാണ്. അവരെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമായി കാണരുത്. ഇത്തരം വിവേചനങ്ങൾ സ്ത്രീകൾക്കു നീതി ലഭ്യമാക്കുന്നതിന് തടസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് വിഷയം മുസ്‌ലിം സമൂഹം തന്നെ പരിഹരിക്കുന്നതാണ് ഏറ്റവും അഭികാമ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അമരാവതിയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുമ്പോഴാണ് വെങ്കയ്യ നായിഡുവിന്റെ അഭിപ്രായ പ്രകടനം. മുത്തലാഖ് വിഷയം സമൂഹം ഏറ്റെടുക്കുകയും പ്രശ്‌നപരിഹാരത്തിന് മുസ്‌ലിം സമൂഹം തന്നെ
അമരാവതി: മുത്തലാഖ് വിഷയത്തിൽ കോടതിയിൽ വിചാരണ നടന്നുവരുന്നതിനിടെ ഇക്കാര്യം മുസ്‌ളീം സമൂഹം തന്നെ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് നിർദേശിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ഇത് നിർത്തലാക്കുന്നതിൽ മുസ്‌ലിം സമൂഹം പരാജയപ്പെട്ടാൽ, അതിനെതിരെ നിയമനിർമ്മാണം നടത്താൻ സർക്കാർ നിർബന്ധിതമാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അമരാവതിയിൽ വ്യക്തമാക്കി.
എല്ലാ മതങ്ങളിലേയും ദുരാചാരങ്ങൾ നിർത്തലാക്കാൻ അതത് സമുദായങ്ങൾതന്നെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മനുഷ്യരെല്ലാം ഒരുപോലെയാണ്. അവരെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമായി കാണരുത്. ഇത്തരം വിവേചനങ്ങൾ സ്ത്രീകൾക്കു നീതി ലഭ്യമാക്കുന്നതിന് തടസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുത്തലാഖ് വിഷയം മുസ്‌ലിം സമൂഹം തന്നെ പരിഹരിക്കുന്നതാണ് ഏറ്റവും അഭികാമ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അമരാവതിയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുമ്പോഴാണ് വെങ്കയ്യ നായിഡുവിന്റെ അഭിപ്രായ പ്രകടനം. മുത്തലാഖ് വിഷയം സമൂഹം ഏറ്റെടുക്കുകയും പ്രശ്‌നപരിഹാരത്തിന് മുസ്‌ലിം സമൂഹം തന്നെ മുൻകൈയെടുക്കുകയും ചെയ്താൽ ഏറ്റവും നല്ലത്.
അല്ലെങ്കിൽ, മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരാകും. ഇതിനെ ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കരുത്. മറിച്ച്, സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനുള്ള ശ്രമമാണിത്. എല്ലാ സ്ത്രീകൾക്കും നിയമത്തിനു മുന്നിൽ തുല്യ അവകാശങ്ങളുണ്ട് നായിഡു പറഞ്ഞു.
ഹിന്ദു മതത്തിൽ നിലനിന്നിരുന്ന ബാലവിവാഹം, സതി, സ്ത്രീധനം തുടങ്ങിയ അനാചാരങ്ങൾ തുടച്ചുനീക്കുന്നതിനും മുൻപ് നിയമനിർമ്മാണം നടന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള ദുരാചാരങ്ങൾ സമൂഹത്തിന്റെ നന്മയ്ക്കു വിഘാതം സൃഷ്ടിക്കുന്നു എന്നു മനസിലാക്കിയ ഹിന്ദു സമൂഹം, കൂട്ടായ ചർച്ചകളിലൂടെ നിയമനിർമ്മാണം നടത്തി പരിഹാരം കാണുകയായിരുന്നു.
ഇനിയും ചില ദുരാചാരങ്ങൾ കൂടി നിർത്തലാക്കാനുണ്ട്. ഈ മേഖലയിലും ചർച്ചകൾ നടക്കണം മന്ത്രി പറഞ്ഞു. ഇപ്പോൾ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിൽ ഈ വിഷയത്തിൽ വിചാരണ നടന്നുവരുന്നതിനിടെ ആണ് വെങ്കയ്യനായിഡുവിന്റെ പ്രതികരണം.