- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് മരിച്ചതോടെ കുടുംബഭാരം ഏറ്റെടുത്തു; ഓട്ടോ ഡ്രൈവറായ അന്യസമുദായക്കാരനുമായുള്ള രണ്ടാമത്തെ മകളുടെ പ്രണയത്തെ എതിർത്തത് വെറുതെയായി; വാടക വീട്ടിലെ ദുരതം മാറ്റാൻ കുടുംബ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു; വീട്ടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് സൗരോജനി മരിച്ചിട്ട് രണ്ട് കൊല്ലമായി; വെൺപകലുകാരെ ഞെട്ടിച്ച് സൗമ്യയുടെ മരണം കിണറ്റിൽ വീണും; ദുരൂഹത മാറ്റാനാവാതെ പൊലീസും
നെയ്യാറ്റിൻകര: അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും കണറ്റിൽ ചാടി മരിച്ച നിലയിൽ. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിലാണ് സംഭവം. വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ ചായക്കട നടത്തിയിരുന്ന കുന്നത്തേരിൽ വീട്ടിൽ പരേതനായ രാജശേഖരന്റെ ഭാര്യ സരോജിനിയുടെ (55) മരണം നാടിനെ ഞെട്ടിച്ചിരുന്നു. ഈ കേസിന് തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം മകൾ സൗമ്യ രാജശേഖരനെ (33) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് സൗമ്യയുടെ മരണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. എന്നാൽ ശരീരത്തിലെ പരിക്കുകളും ചില മൊഴികളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൗമ്യയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളിൽ നിന്നടക്കം ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. സൗമ്യയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന സംശയം പൊലീസിനുമ്ട്. വീട്ടിൽ അമ്മയുമായി വഴക്കുണ്ടാക്കുകയും അമ്മയെ അച്ഛൻ മർദ്ദിക്കുകയും ചെ
നെയ്യാറ്റിൻകര: അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും കണറ്റിൽ ചാടി മരിച്ച നിലയിൽ. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിലാണ് സംഭവം. വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ ചായക്കട നടത്തിയിരുന്ന കുന്നത്തേരിൽ വീട്ടിൽ പരേതനായ രാജശേഖരന്റെ ഭാര്യ സരോജിനിയുടെ (55) മരണം നാടിനെ ഞെട്ടിച്ചിരുന്നു. ഈ കേസിന് തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം മകൾ സൗമ്യ രാജശേഖരനെ (33) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് സൗമ്യയുടെ മരണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.
എന്നാൽ ശരീരത്തിലെ പരിക്കുകളും ചില മൊഴികളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൗമ്യയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളിൽ നിന്നടക്കം ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. സൗമ്യയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന സംശയം പൊലീസിനുമ്ട്. വീട്ടിൽ അമ്മയുമായി വഴക്കുണ്ടാക്കുകയും അമ്മയെ അച്ഛൻ മർദ്ദിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് സൗമ്യയുടെ ഏഴുവയസുകാരിയായ മകളും അഞ്ചുവയസുകാരനായ മകനും മൊഴി നൽകിയിട്ടുണ്ട്. ബന്ധുക്കളുമായോ അയൽക്കാരുമായോ സൗഹൃദത്തിനൊന്നും മുതിരാത്ത പ്രത്യേക സ്വഭാവക്കാരനായിരുന്നു ബിനു. വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ ടി.വി ഓണാക്കിയാണ് മർദ്ദനം.
ഒമ്പതുവർഷം മുമ്പ് 2008 ജൂലായിൽ രണ്ട് പെൺമക്കളെ തന്നെ ഏൽപ്പിച്ച് ചായക്കടക്കാരനായ രാജശേഖരൻ മരിച്ചു. ഇതോടെ വീട്ടമ്മയായ സരോജിനിക്ക് കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു. നഴ്‌സിങ് പഠനം പൂർത്തിയാക്കിയ മൂത്തമകൾ രമ്യയ്ക്ക് തൊട്ടടുത്ത വർഷം ജോലി ലഭിച്ചു. പ്‌ളസ് ടുവരെ പഠിച്ച സൗമ്യ ഓട്ടോ ഡ്രൈവറായിരുന്ന വെൺപകൽ കിണറ്റുവിള സ്വദേശിയായ യുവാവുമായി പ്രണയത്തിലായി. ഇതര സമുദായക്കാരനുമായുള്ള കടുത്ത പ്രണയം വീട്ടുകാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല.
അമ്മയുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും എതിർപ്പ് കൂട്ടാക്കാതെ കല്യാണം കഴിച്ചു. അതിന് ശേഷം പലസ്ഥലങ്ങളിലായി വാടകവീട്ടിലും മറ്റും ഒരുമിച്ച് കഴിഞ്ഞ ഇവർ നാലുവർഷം മുമ്പാണ് സൗമ്യയുടെ അമ്മ താമസിച്ച കുടുംബവീട്ടിൽ താമസത്തിനെത്തുന്നത്. 2014 നവംബർ 22ന് സരോജിനിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിനുള്ളിലാണ് സരോജിനിയുടെ മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് ഉറപ്പായതോടെ നെയ്യാറ്റിൻകര പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണമേറ്റെടുത്തു. എന്നാൽ പ്രതിയെ മാത്രം കണ്ടെത്താനായില്ല.
സൗമ്യയും ഭർത്താവും നെടുമങ്ങാട് ഏതോ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നപ്പോഴായിരുന്നു കൊല. വീടിന്റെ കതക് തുറന്ന് കിടക്കുകയും സരോജിനിയെ പുറത്ത് കാണാതിരിക്കുകയും ചെയ്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയതിനിടെയാണ് സൗമ്യയും ഭർത്താവും സ്ഥലത്തെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് അന്ന് സൗമ്യയുടെ ഭർത്താവിനെ പിടികൂടി മൂന്നുദിവസത്തോളം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു. അതിന് അപ്പുറത്തേക്ക് ഒന്നുമെത്തിയില്ല. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മകളുടെ മരണം.
വീട്ടുവഴക്കിനെ തുടർന്ന് സൗമ്യ കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് ഭർത്താവ് പറയുന്നത്. സൗമ്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രക്ഷിക്കാൻ തയ്യാറാകാത്തതാണ് ദുരൂഹത കൂട്ടുന്നത്. സംഭവം യഥാസമയം അയൽക്കാരെ അറിയിച്ചതുമല്ലി. അയാളുടെ ഒരു സുഹൃത്ത് അറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സെത്തുമ്പോഴാണ് സൗമ്യ കിണറ്റിലകപ്പെട്ട വിവരം നാട്ടുകാരറിയുന്നത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളോടും പൊലീസിനോടും കുട്ടികൾ അധികം ഇടപെടാതിരിക്കാനും ഇയാൾ പ്രത്യേകം ശ്രദ്ധിച്ചു.
ഇളയകുട്ടിയെ എടുത്തുകൊണ്ടുനടക്കുകയായിരുന്ന അയാൾ പൊലീസ് ശകാരിച്ചപ്പോഴാണ് കുട്ടിയെ തറയിൽ നിറുത്തിയത്. പെരുമാറ്റത്തിലുള്ള സംശയങ്ങളെ തുടർന്നാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. കേസിൽ സർവ്വത്ര ദുരൂഹതയെന്നാണ് പൊലീസും പറയുന്നത്.