- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണുവിനെ ചുമതലകളിൽ നിന്നും ഒഴിവാക്കിയതാണ്; സ്ത്രീവിരുദ്ധതയോട് ഒരിക്കലും സന്ധി ചെയ്യില്ലെന്ന് വിശദീകരിച്ച് എംവി ശ്രേയംസ് കുമാർ; ഇരയുടെ പരാതി ഇല്ലാതെ ചാനൽ സ്വമേധയാ നടപടി എടുത്തുവെന്നും എംഡിയുടെ വിശദീകരണം; വേണു ബാലകൃഷ്ണന്റെ രാജി ചോദിച്ചു വാങ്ങിച്ചതെന്ന് പറയാതെ പറഞ്ഞ് മാതൃഭൂമി മാനേജിങ് ഡയറക്ടർ
ബംഗളൂരു: മാതൃഭൂമി ന്യൂസ് അവതാരകനും ഡെപ്യൂട്ടി എഡിറ്ററുമായ വേണു ബാലകൃഷ്ണന്റെ രാജിയിൽ ആദ്യം പ്രതികരണവുമായി ചാനൽ മാനേജ്മെന്റ്. സ്വഭാവദൂഷ്യത്തിനാണ് വേണുവിനെതിരെ നടപടി എടുത്തത്. മാധ്യമപ്രവർത്തക ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. മാനേജ്‌മെന്റ് സ്വമേധയാ നടപടി എടുക്കുകയായിരുന്നുവെന്നാണ് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ്‌കുമാർ ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെടുന്നത്.
വേണുവിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതാണ്. സ്ത്രീ വിരുദ്ധതയോട് ഒരിക്കലും മാതൃഭൂമി സന്ധി ചെയ്യില്ലെന്ന് ശ്രേയംസ് കുമാർ പറയുന്നു. അതായത് വേണുവിനെ പുറത്താക്കുകയായിരുന്നുവെന്ന് അവകാശപ്പെടുകയാണ് മാതൃഭൂമി. മാതൃഭൂമി ചാനലിന്റെ പൂർണ്ണ ചുമതല ശ്രേയംസിനാണ്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ഉണ്ടായാൻ ആ സ്ഥാപനം പൊലീസിൽ പരാതിപ്പെടണമെന്ന നിയമം പാലിക്കാതെ മാതൃഭൂമി പരാതി ഒത്തുതീർപ്പാക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മാതൃഭൂമി ചാനലിൽ നേരത്തെയും സമാനമായ വിഷയം ഉണ്ടാവുകയും ഒരു അവതാരകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിനാണ് വേണു ബാലകൃഷ്ണനെ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. തുടർന്ന് ചാനൽ നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് വേണു രാജിവെച്ചത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ശ്രേയംസിന്റെ വെളിപ്പെടുത്തലോടെ വേണുവിൽ നിന്ന് രാജി ചോദിച്ചു വാങ്ങി എന്ന വിലയിരുത്തലാണ് ഉയരുന്നത്.
ഒരു കുറ്റകൃത്യം നടന്നുവെന്ന് ചാനൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയങ്കിലും പരാതി പൊലീസിന് നൽകാതെ പൂഴ്‌ത്തുകയാണ് ചെയ്തത് എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ശ്രേയംസിന്റെ വെളിപ്പെടുത്തൽ. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോർട്ടർ ചാനലിൽ മാനേജിങ് എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമിയിൽ എത്തി. മാതൃഭൂമിയിലെ ചർച്ചകളുടെ പ്രധാന മുഖമായിരുന്നു വേണു.
സഹപ്രവർത്തകയ്ക്ക് മര്യാദകെട്ട സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു് രാജി. മാതൃഭൂമി സൂപ്പർ പ്രൈം ടൈമിൽ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വേണു ബാലകൃഷ്ണന്റെ സഹോദരൻ ന്യൂസ് ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണൻ നേരത്തെ രാജിവച്ചിരുന്നു. ഇപ്പോൾ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്. രാജീവ് കർശന നിലപാട് സ്വീകരിച്ചതോടെയാണ് വേണുവിന് രാജിവയ്ക്കേണ്ടി വന്നത്. ഇത് മാനേജ്‌മെന്റ് തീരുമാനത്തിന്റെ പ്രതിഫലനമായിരുന്നു.
രണ്ടാഴ്ചത്തേയ്ക്കായിരുനിനു സസ്‌പെൻഷൻ എങ്കലും, പ്രൈം ഡിബേറ്റുകളിൽ വേണുവിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. പലതലത്തിൽ ചർച്ച ചെയ്താണ് വേണുവിനെ സസ്‌പെന്റ് ചെയതത്. മാതൃഭൂമി ചാനലിലെ ജീവനക്കാർക്കിടയിലെ ചർച്ചകളിലെ വസ്തുത ആ മാധ്യമ പ്രവർത്തക വാക്കാൽ സമ്മതിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വേണുവിനെ മാറ്റി നിർത്തിയത്. ഇര പരാതി നൽകിയിരുന്നില്ല. എന്നാൽ അന്വേഷണത്തിൽ കാര്യം സമ്മതിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്. ഇതിനൊന്നും സ്ഥിരീകരണമില്ല. നേരത്തെ മാനേജ്മെന്റുമായുണ്ടായ തർക്കത്തെ തുടർന്നാണ് ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമി വിട്ടത്.
വേണു ബാലകൃഷ്ണന് പണി കിട്ടുമ്പോൾ സിനിമാ ലോകത്ത് ഒരു വിഭാഗവും ആഘോഷത്തിലാണ്. മുമ്പ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേണു എടുത്ത നിലപാടും ദിലീപിന്റെ പരസ്യ പ്രതികരണവുമെല്ലാം പലവിധത്തിൽ ചർച്ചയായിരുന്നു. ദിലീപിന് പണി കൊടുത്തവർക്കെല്ലാം പണി കിട്ടുന്നുവെന്ന തരത്തിലാണ് ദിലീപ് ഫാൻസിന്റെ പ്രതികരണങ്ങൾ. ഇത്തരം പ്രതികരണങ്ങളും മറ്റും ട്രോളുകളായി മാറുന്നത് മാതൃഭൂമിയെ അലോസരപ്പെടുത്തിയിരുന്നു. സഭ്യമായ ഭാഷയിലെങ്കിലും അശ്ലീലത്തിന്റെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന സന്ദേശമാണ് വേണു മാധ്യമ പ്രവർത്തകയ്ക്ക് അയച്ചത്. ഇത് ശരിവയ്ക്കുകയാണ് ശ്രേയംസ് കുമാറും.
കുറച്ചു കാലം മാതൃഭൂമിയുടെ ചർച്ചകളിൽ നിന്ന് വേണുവിനെ മാറ്റി നിർത്തിയിരുന്നു. രാഷ്ട്രീയ നിലപാടുകളിലെ കാർക്കശ്യം മൂലമായിരുന്നു ഇത്. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു ഇതെന്ന വാദവും എത്തി. അപ്പോഴും വേണു കരുതലോടെ പ്രതികരണങ്ങളിൽ നിന്ന് മാറി നിന്നു. അന്ന് വേണുവിന്റെ ജേഷ്ഠൻ കൂടിയായ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിലെ മേധാവി. പിന്നീട് രാജീവ് ദേവരാജ് ചാനൽ ചുമതലയിൽ എത്തി. അതിന് ശേഷം റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ വേണുവിനെ മുഖ്യ അവതാരകനാക്കി. ഇതിനിടെയാണ് പുതിയ പ്രശ്‌നം. ഒന്നിലധികം അനാവശ്യ സന്ദേശങ്ങൾ കിട്ടിയതാണ് മാധ്യമ പ്രവർത്തകയെ ചൊടിപ്പിച്ചത്. ഇത് ചാനലിൽ പാട്ടായി. ഉടനെ മാനേജ്‌മെന്റ് അന്വേഷണവും നടത്തി. ഇതിലാണ് വസ്തുതയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ