- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനാന്തരീക്ഷം തകർക്കാൻ തലങ്ങും വിലങ്ങും പ്രകോപനം; മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന സമാധാനയോഗതീരുമാനത്തിന് പുല്ലുവില; കണ്ണൂരിൽ ചർച്ചകളുടെ ചൂടാറും മുമ്പേ വീണ്ടും അക്രമം; പരസ്പരം പഴി ചാരൽ തുടരുന്ന സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും വാക്പോര് മുറുകുന്നു
കണ്ണൂർ: കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന സമാധാന യോഗത്തിന്റെ ചൂടാറും മുമ്പേ വീണ്ടും രാഷ്ട്രീയ അക്രമം. പാനൂർ കുറ്റേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദനാണ് (52) വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ഇന്ന് പുലർച്ചെ പാൽ വിതരണത്തിന് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഇരിട്ടി സർക്കാർ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് അന്ന് വെട്ടേറ്റത്. കഴിഞ്ഞ ആഴ്ച മാലൂരിലും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇന്നലെ രാത്രിയാമ് പയ്യന്നൂരിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം നടന്നത്. അമ്പതോളം വീടുകളും വാഹനങ്ങളും തകർത്തു. സിപിഎമ്മിന്റെ കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. നാല് മുസ്ലിം ലീഗ് പ്രവർത്തകർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ എംഎസ്എഫ് നേതാവ് ഫായിസിനെ മംഗളൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുൻപ
കണ്ണൂർ: കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന സമാധാന യോഗത്തിന്റെ ചൂടാറും മുമ്പേ വീണ്ടും രാഷ്ട്രീയ അക്രമം. പാനൂർ കുറ്റേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദനാണ് (52) വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ഇന്ന് പുലർച്ചെ പാൽ വിതരണത്തിന് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ദിവസം മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഇരിട്ടി സർക്കാർ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് അന്ന് വെട്ടേറ്റത്. കഴിഞ്ഞ ആഴ്ച മാലൂരിലും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇന്നലെ രാത്രിയാമ് പയ്യന്നൂരിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം നടന്നത്. അമ്പതോളം വീടുകളും വാഹനങ്ങളും തകർത്തു.
സിപിഎമ്മിന്റെ കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. നാല് മുസ്ലിം ലീഗ് പ്രവർത്തകർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ എംഎസ്എഫ് നേതാവ് ഫായിസിനെ മംഗളൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽനടന്ന സമാധാന ചർച്ചയിലെ തീരുമാനങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടതോടെയാണ് ഇന്നലെ വീണ്ടും ഉഭയക്ഷി ചർച്ച നടത്തേണ്ടിവന്നത്. സമാധാന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വന്നുവെന്ന് നേതാക്കൾ പരസ്യമായി സമ്മതിക്കുകയും ചെയ്തു.
അതേസമയം, ജില്ലയിൽ സിപിഐ.(എം). ബിജെപി, ആർ.എസ്. എസ്. സംഘടനകൾ തമ്മിൽ വാക് പോരുകൾ മുറുകുകയാണ്. രാഷ്ട്രീയ അക്രമത്തിന് കാരണക്കാർ ആരെന്നുള്ള ആരോപണമാണ് ഇരുപക്ഷവും ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഇരിട്ടിയിൽ സിപിഐ.(എം). പ്രവർത്തകർക്ക് നേരെ നടന്ന അക്രമ സംഭവങ്ങളാണ് ആരോപണത്തിന്റെ പ്രധാന കാരണം. സിപിഐ.(എം). കാരെ അക്രമിച്ചു കൊലപ്പെടുത്താൻ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ആർ.എസ്. എസ്. നേതാവ് വത്സൻ തില്ലങ്കേരിയും ഗൂഢാലോചന നടത്തിയെന്നാണ് സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആരോപണം.
കുമ്മനം രാജശേഖരനും വത്സൻ തില്ലങ്കേരിയും മട്ടന്നൂരിലെ ആർ.എസ്. എസ്. കാര്യാലയത്തിൽ രഹസ്യമായി എത്തി അവിടെ ചേർന്ന യോഗത്തിൽ ജില്ലയിലെ സിപിഐ.(എം). പ്രവർത്തകരെ കൊലപ്പെടുത്താൻ തീരുമാനമെടുത്തുവെന്നാണ് ജയരാജന്റെ ആരോപണം. അതിനാൽ കണ്ണൂരിൽ സമാധാനം തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് ജയരാജൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ജയരാജന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് ആർ.എസ്. എസ്. നേതാവ് വത്സൻ തില്ലങ്കേരി മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കണ്ണൂർ ജില്ലയിൽ സന്ദർശനം നടത്തിയത് സിപിഐ.(എം). അക്രമത്തിൽ പരിക്കേറ്റ സംഘപരിവാർ പ്രവർത്തകരെ സന്ദർശിക്കാനായിരുന്നു. തളിപ്പറമ്പ് മുതൽ സന്ദർശനത്തിന്റെ അവസാനം വരെ ഒരു ഡി.വൈ. എസ്. പി.യും മൂന്ന് പൊലീസ് വാഹനങ്ങളിൽ പൊലീസുകാരും കുമ്മനത്തിനെ അനുഗമിച്ചിരുന്നു. കുമ്മനം എവിടെ പോകുമ്പോഴും പൊലീസും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. താനാണെങ്കിൽ ഐ.ടി. വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തും ഇല്ലായിരുന്നു. അപ്പോൾ എവിടെയാണ് ജയരാജൻ പറയുമ്പോലെ ഗൂഢാലോചന നടന്നത്. ഭരിക്കുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ ഇക്കാര്യം പൊലീസിനോട് ചോദിച്ച് ജയരാജൻ വ്യക്തത പുലർത്തണം.
ജയരാജൻ ആരോപിക്കും പോലെ കുമ്മനം മട്ടന്നൂർ ആർ.എസ്. എസ്. കാര്യാലയത്തിൽ പോയിട്ടില്ലെന്നാണ് എനിക്കുള്ള വിവരം. കഥകൾ ഉണ്ടാക്കി അക്രമം നടത്താനുള്ള ജയരാജന്റെ പദ്ധതിയാണ് എല്ലാറ്റിനും പിറകിൽ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുൻ കൈ എടുത്തു നടത്തിയ സമാധാന ശ്രമം ലംഘിച്ചത് സിപിഐ.(എം). ആണ്. ആർ.എസ്. എസ് ഓ ബിജെപി.യോ അതിൽ നിന്നും വ്യതി ചലിച്ചിട്ടില്ല.
സിപിഐ.(എം). നിരന്തരം അക്രമം അഴിച്ചു വിട്ടപ്പോൾ ചിലയിടത്ത് തിരിച്ച് പ്രതികരിക്കേണ്ടി വന്നു. സമാധാനം നില നിൽക്കുമ്പോൾ തന്നെ രണ്ട് ആർ.എസ്. എസ്. പ്രവർത്തകരെ സിപിഐ.(എം). കൊലപ്പെടുത്തിയെന്ന് ഓർക്കണം. ഞങ്ങൾ തിരിച്ച് ആരേയും കൊലപ്പെടുത്തിയിട്ടില്ല. ഭരിക്കുന്ന കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം പാലിക്കുകയാണ് സിപിഐ.(എം). ഉം ജയരാജനും ചെയ്യേണ്ടത്. അല്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്വന്തം കുറ്റം മറച്ച് വെച്ച് അക്രമം നടത്താനല്ല ശ്രമിക്കേണ്ടത്. വത്സൻ തില്ലങ്കേരി പറഞ്ഞു.