ചെന്നൈ : വെരിസോൺ ഡാറ്റാ സർവ്വീസസ് ഇന്ത്യ(വിഡിഎസ്) തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങുന്നു. 993 തൊഴിലാളികളെയാണ് വിഡിഎസ് പിരിച്ച് വിടാനൊരുങ്ങുന്നത്. ചെന്നൈയടക്കം രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ശാഖകളിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഉദ്യോഗാർഥികളെ കമ്പനി പിരിച്ചുവിടുന്നത്.

'നിർബന്ധിത പിരിച്ചുവിടൽ നടത്താൻ വിഡിഎസ് തീരുമാനിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത് ഐറ്റിസ് എംപ്ലോയിസ് യൂണിയൻ കൺവീനറായ അളഗുനാംബി വെൽക്കിനാണ്. ഒളിമ്ബ്യ ടെക് മാർക്ക് ഓഫീസിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയെ യാതൊരു മുന്നറിയിപ്പും നൽകാതെ ക്യാബിനിൽ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് നിർബന്ധിച്ച് പുറത്താക്കിയതായും സംഘടനാ ഭാരവാഹികൾ ആരോപിച്ചു. പിരിച്ചുവിടലിനെതിരെ സംഘടനാ ഭാരവാഹികൾ നോട്ടീസ് നൽകിയിട്ടുണ്ട്.

ലേബർ കമ്മീഷൻ വിഷത്തിൽ ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ എഞ്ചിനീയറിങ് കേന്ദ്രീകരിച്ചുള്ള ഒരു സാങ്കേതികസ്ഥാപനമായി വെരിസോൺ ഐറ്റി അടക്കമുള്ള വെരിസോൺ ഡാറ്റ സർവ്വീസസ് ഇന്ത്യയെ മാറ്റാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാലാണ് പിരിച്ചുവിടലിന് കമ്പനി ഒരുങ്ങുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. മത്സരം കൂടുതൽ ശക്തിയാർജ്ജിക്കുമ്‌ബോൾ വിജയം നേടുന്നതിനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത് ന്നെും സാപനത്തിന്റെ മികച്ച പ്രവർത്തനത്തിന് തങ്ങൾക്കാവശ്യമുള്ള മികച്ച പ്രതിഭകളെ നിലനിർത്തുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി വക്താവ് പറഞ്ഞു.