- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ഭാനുപ്രിയയുടെ മുൻ ഭർത്താവ് ആദർശ് കൗശൽ അന്തരിച്ചു; മകളുടെ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ നടി അമേരിക്കയ്ക്ക് തിരിച്ചതായി റിപ്പോർട്ടുകൾ
ഹൈദരാബാദ്: മലയാളെ അടക്കെ വിവിധ തെന്നിന്ത്യൻ സിനിമകളിൽ നായികാ വേഷത്തിൽ തിളങ്ങിയ നടി ഭാനുപ്രിയയുടെ മുൻ ഭർത്താവ് ആദർശ് കൗശൽ അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്ന് അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലാണ് ആദർശ് ജോലി നോക്കി വന്നിരുന്നത്. ഒരു കാലത്ത് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ തിളങ്ങി നിന്ന താരമായിരുന്നു ഭാനുപ്രിയ. 1998 ൽ ആദർശുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ജീവിതം വിട്ട നടി ഭർത്താവിനൊപ്പം അമേരിക്കയിൽ ആയിരുന്നു താമസം. ഇവർക്ക് ഒരു മകളുണ്ട്. 2005 ൽ വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി അടുത്തിടെ വീണ്ടും സിനിമാ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. മകളുടെ അച്ഛന്റെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കയാണ് ഭാനുപ്രിയ. വിവരം അറിഞ്ഞ നടി അമേരിക്കയ്ക്ക് തിരിച്ചതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ.
ഹൈദരാബാദ്: മലയാളെ അടക്കെ വിവിധ തെന്നിന്ത്യൻ സിനിമകളിൽ നായികാ വേഷത്തിൽ തിളങ്ങിയ നടി ഭാനുപ്രിയയുടെ മുൻ ഭർത്താവ് ആദർശ് കൗശൽ അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്ന് അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലാണ് ആദർശ് ജോലി നോക്കി വന്നിരുന്നത്. ഒരു കാലത്ത് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ തിളങ്ങി നിന്ന താരമായിരുന്നു ഭാനുപ്രിയ.
1998 ൽ ആദർശുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ജീവിതം വിട്ട നടി ഭർത്താവിനൊപ്പം അമേരിക്കയിൽ ആയിരുന്നു താമസം. ഇവർക്ക് ഒരു മകളുണ്ട്. 2005 ൽ വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം നടി അടുത്തിടെ വീണ്ടും സിനിമാ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. മകളുടെ അച്ഛന്റെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കയാണ് ഭാനുപ്രിയ. വിവരം അറിഞ്ഞ നടി അമേരിക്കയ്ക്ക് തിരിച്ചതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ.