- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ വീഡിയോ വെട്രിവേൽ പുറത്ത് വിട്ടത് എന്റെ അറിവോ സമ്മതമോ കൂടാതെ; ആശുപത്രി ദൃശ്യങ്ങളോ 2ജി കേസിലെ വിധിയോ ഫലത്തെ ബാധിക്കില്ല; ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ വന്മാർജിനിൽ ജയിക്കുമെന്നും ടി.ടി.വി.ദിനകരൻ
ചെന്നൈ: ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിന്റെ വീഡിയോ വെട്രിവേൽ പുറത്തുവിട്ടത് തന്റെ അറിവോടെയല്ലെന്ന് അണ്ണാം ഡിഎംകെ നേതാവ് ടി.ടി.വി.ദിനകരൻ. 'വെട്രിവേലിന്റെ നടപടി തന്റെ അറിവോ സമ്മതത്തോടെയോ അല്ല. വൈകാരികമായ ഈ പ്രവൃത്തി കൂടുതൽ കുഴപ്പമുണ്ടാക്കുകയാണ് ചെയ്തത്. വെട്രിവേലിന് മാപ്പുകൊടുക്കാൻ തയാറല്ല. എന്നാൽ സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ ഭയക്കുന്നില്ല. വിഡിയോ പുറത്തുവിട്ടതിൽ തനിക്ക് പങ്കില്ല. 'എക്‌സിറ്റ് പോൾ, സർവേകളിൽ വിശ്വാസമില്ല. താനും പ്രവർത്തകരും 20 ദിവസത്തോളം മണ്ഡലത്തിൽ തന്നെയുണ്ടായിരുന്നു. ജനത്തിന്റെ പൾസ് മനസ്സിലായിട്ടുണ്ട്. വലിയ മാർജിനിൽ ഞങ്ങൾ ജയിക്കുമെന്ന് ജനത്തിന് അറിയാം. 2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി എന്നിവരെ കോടതി വെറുതെ വിട്ടത് ആർകെ നഗറിലെ വോട്ടെടുപ്പിൽ സ്വാധീനമുണ്ടാക്കില്ല ദിനകരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ തലേന്ന് ടി.ടി.വി.ദിനകരൻ പക്ഷം ജയലളിതയുടെ ആശുപത
ചെന്നൈ: ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിന്റെ വീഡിയോ വെട്രിവേൽ പുറത്തുവിട്ടത് തന്റെ അറിവോടെയല്ലെന്ന് അണ്ണാം ഡിഎംകെ നേതാവ് ടി.ടി.വി.ദിനകരൻ.
'വെട്രിവേലിന്റെ നടപടി തന്റെ അറിവോ സമ്മതത്തോടെയോ അല്ല. വൈകാരികമായ ഈ പ്രവൃത്തി കൂടുതൽ കുഴപ്പമുണ്ടാക്കുകയാണ് ചെയ്തത്. വെട്രിവേലിന് മാപ്പുകൊടുക്കാൻ തയാറല്ല. എന്നാൽ സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ ഭയക്കുന്നില്ല. വിഡിയോ പുറത്തുവിട്ടതിൽ തനിക്ക് പങ്കില്ല.
'എക്‌സിറ്റ് പോൾ, സർവേകളിൽ വിശ്വാസമില്ല. താനും പ്രവർത്തകരും 20 ദിവസത്തോളം മണ്ഡലത്തിൽ തന്നെയുണ്ടായിരുന്നു. ജനത്തിന്റെ പൾസ് മനസ്സിലായിട്ടുണ്ട്. വലിയ മാർജിനിൽ ഞങ്ങൾ ജയിക്കുമെന്ന് ജനത്തിന് അറിയാം. 2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി എന്നിവരെ കോടതി വെറുതെ വിട്ടത് ആർകെ നഗറിലെ വോട്ടെടുപ്പിൽ സ്വാധീനമുണ്ടാക്കില്ല ദിനകരൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ തലേന്ന് ടി.ടി.വി.ദിനകരൻ പക്ഷം ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ടതിനെച്ചൊല്ലി തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണു രൂപപ്പെട്ടത്. വരണാധികാരി പ്രവീൺ പി.നായരുടെ പരാതിയെ തുടർന്നു പൊലീസ് വെട്രിവേലിനെതിരെ തിരഞ്ഞെടുപ്പു ചട്ടലംഘനത്തിനു കേസെടുത്തു. ഞായറാഴ്ചയാണ് ആർ.കെ.നഗറിൽ വോട്ടെണ്ണൽ.