- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടീനടന്മാരെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം; അത്ഭുതദ്വീപിലെ രാജഗുരുവിനെ അവിസ്മരണീയമാക്കി കൈയടി നേടി; ഉയരക്കുറവിനെ നേട്ടമാക്കി മാറ്റി നേട്ടം കൊയ്ത അഭിനേതാവ്; വെട്ടൂർ പുരുഷൻ വിടവാങ്ങി
തിരുവനന്തപുരം: നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു. 70 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മിനിസ്‌ക്രിനിൽ ചില പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . 1974ൽ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ ചിത്രം. ഉയരക്കുറവ് എന്ന പരിമിതികളെ അഭിനയത്തിലൂടെ മറികടന്നയാളാണ് പുരുഷൻ. വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അത്ഭുത ദ്വീപിൽ ശ്രദ്ധേയമായ വേഷം ആയിരുന്നു വെട്ടൂർ പുരുഷൻ അവതരിപ്പിച്ചത്. രാജഗുരുവിന്റെ വേഷം ആയിരുന്നു പുരുഷന്. ഈ കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. വർക്കലയ്ക്കടുത്ത് വെട്ടൂർ സ്വദേശിയാണ്. വിനയന്റെ അത്ഭുത ദ്വീപിലാണ് അവസാനമായി അഭിനയിച്ചത്.
തിരുവനന്തപുരം: നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു. 70 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മിനിസ്‌ക്രിനിൽ ചില പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .
1974ൽ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ ചിത്രം. ഉയരക്കുറവ് എന്ന പരിമിതികളെ അഭിനയത്തിലൂടെ മറികടന്നയാളാണ് പുരുഷൻ. വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അത്ഭുത ദ്വീപിൽ ശ്രദ്ധേയമായ വേഷം ആയിരുന്നു വെട്ടൂർ പുരുഷൻ അവതരിപ്പിച്ചത്. രാജഗുരുവിന്റെ വേഷം ആയിരുന്നു പുരുഷന്.
ഈ കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. വർക്കലയ്ക്കടുത്ത് വെട്ടൂർ സ്വദേശിയാണ്. വിനയന്റെ അത്ഭുത ദ്വീപിലാണ് അവസാനമായി അഭിനയിച്ചത്.
Next Story