ഷെയ്ൻ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഷെയ്ൻ തന്നെയാണ് റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്.

'വലിയ പെരുന്നാളി'നു ശേഷമെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണിത്. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. എഡിറ്റിങ് പ്രവീൺ പ്രഭാകർ. സംഗീതം പ്രദീപ് കുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ. പബ്ലിസിറ്റി ഡിസൈൻസ് ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ.

ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂൺ 4നാണ് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരുന്നു.

ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് വരെ എത്തിയ തർക്കങ്ങൾ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പരിഹരിക്കപ്പെടുകയായിരുന്നു