- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ മികച്ച നെറ്റ്‌വർക്ക് വേഗത; വോഡഫോൺ ഐഡിയയ്ക്ക് അവാർഡ്; പുരസ്കാരം ഈ വർഷത്തെ ആദ്യ രണ്ട് പാദത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും വേഗം കൂടി മൊബൈൽ ഇന്റർനെറ്റ് സേവനം എന്ന അവാർഡ് വോഡഫോൺ ഐഡിയ (വി) സ്വന്തമാക്കി. ആഗോള ടെസ്റ്റിങ് കമ്പനിയായ ഊകലയുടെ അവാർഡാണ് 'വി'ക്ക് ലഭിച്ചത്. 2021ലെ ആദ്യത്തെ രണ്ട് പാദങ്ങളിലെ സ്പീഡ് ടെസ്റ്റ് ഇന്റലിജൻസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. ഈ നേട്ടത്തോടെ തങ്ങളുടെ 'സ്പീഡ് സെ ബഡോ' ക്യാംപെയിനും വി ആരംഭിച്ചിട്ടുണ്ട്.
ഊകല പുറത്തുവിട്ട കണക്കുകൾ പ്രകാരം 'വി' നെറ്റ്‌വർക്ക് ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. രണ്ടാം സ്ഥാനത്ത് ജിയോയാണ് ഇവരുടെ വേഗത 13.98 എംബിപിഎസ് ആണ്. മൂന്നാം സ്ഥാനത്ത് എയർടെല്ലാണ് ഇവരുടെ വേഗത 13.83 എംബിപിഎസ് ആണ്. വേഗത നിർണ്ണായിക്കാൻ ടെലികോം സേവനദാതക്കളിൽ നിന്നും ഈ വർഷത്തെ ആദ്യത്തെ ആറുമാസം ഡാറ്റ ശേഖരിച്ചിരുന്നതായി ഊകല പറയുന്നു.
ഐഒഎസ്, ആൻഡ്രോയ്ഡ് ആപ്പുകളിൽ നിന്നും ലഭ്യമായ 1.9 കോടി ഡാറ്റയും ഈ ടെസ്റ്റിനായി പരിഗണിച്ചതായി ഊകല പറയുന്നു. ഡിജിറ്റൽ, നെറ്റ്‌വർക്ക് വേഗം വളരെ നിർണായകമായ അവസ്ഥയിലേക്കാണ് ലോകം കോവിഡ് കാലത്ത് മാറിയിരിക്കുന്നത്. ജിഗാനെറ്റിന്റെ ശക്തിയോടെയുള്ള വിയുടെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ്‌വർക്ക് എന്ന ഊകലയുടെ വിലയിരുത്തൽ ഉൾക്കൊണ്ടാണ് പുതിയ ക്യാംപെയിൻ തുടങ്ങുന്നത് എന്നാണ് വി അറിയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ