- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുടുങ്ങിയ പള്ളി വികാരി സേവനം ചെയ്തിരുന്ന ഇടവകളിലെല്ലാം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; എൽപി സ്കൂൾ കുട്ടിക്ക് നീലച്ചിത്രം കാട്ടി കൊടുത്ത പരാതിയിൽ തല്ലുകൊള്ളതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ഒതുക്കി തീർത്തത് സഭാ നേതൃത്വം ഇടപെട്ട്; പരാതി പൊലീസിൽ എത്തിയപ്പോൾ മുങ്ങാൻ തുടങ്ങിയ വൈദികനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചത് ആവശ്യത്തിന് കൈകാര്യം ചെയ്ത്
തിരുവനന്തപുരം: പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുടുങ്ങിയ വെള്ളറട സ്വദേശി സിഎസ്ഐ സഭയിലെ വികാരി ഫാദർ ദേവരാജൻ നേരത്തെ വിവിധ ഇടവക കളിൽ കൂട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി വിവരം. വെള്ളറടക്ക് അടുത്ത് ഒരു പള്ളിയിൽ ജോലി ചെയ്തു വരവെ പ്രൈമറി സ്‌ക്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് മൊബൈലിൽ നിന്നും പോൺ വീഡിയോ കാട്ടി കൊടുത്തത് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ദേവരാജനെതിരെ പള്ളി കമ്മിറ്റി പരാതിയുമായി എൽ എം എസിൽ എത്തിയെങ്കിലും പ്രശ്നം പൊലീസ് അറിയാതെ ഒതുക്കി തീർക്കുകയായിരുന്നു സഭ അധികൃതർ. പിന്നീട് ഒരു വീട്ടമ്മയോടു മോശമായി പെരുമാറിയതിനും വൈദികന് പള്ളിയങ്കണത്തിൽ വച്ച് മാപ്പ് പറയേണ്ടി വന്നു. ഒന്നാം ക്ലാസ് കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ആരോപണം സഭ ഇരു ചെവിയറിയെതെ ഒത്തുക്കി തീർത്തതായും വിവരമുണ്ട്. നാലു വർഷം മുൻപ് നടന്ന പീഡന ശ്രമം അറിഞ്ഞ ബിഷപ്പ് ഈ വൈദികനെ താക്കീതു ചെയ്തുവെന്നാണ് വിവരം. സഭയിൽ പ്രശ്നക്കാരായ ദേവരാജനെ ആർക്കും തൊടാൻ കഴിയാതിരുന്നത് സി എസ് ഐ ദക്ഷണിണ കേരള
തിരുവനന്തപുരം: പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുടുങ്ങിയ വെള്ളറട സ്വദേശി സിഎസ്ഐ സഭയിലെ വികാരി ഫാദർ ദേവരാജൻ നേരത്തെ വിവിധ ഇടവക കളിൽ കൂട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി വിവരം. വെള്ളറടക്ക് അടുത്ത് ഒരു പള്ളിയിൽ ജോലി ചെയ്തു വരവെ പ്രൈമറി സ്‌ക്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് മൊബൈലിൽ നിന്നും പോൺ വീഡിയോ കാട്ടി കൊടുത്തത് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ദേവരാജനെതിരെ പള്ളി കമ്മിറ്റി പരാതിയുമായി എൽ എം എസിൽ എത്തിയെങ്കിലും പ്രശ്നം പൊലീസ് അറിയാതെ ഒതുക്കി തീർക്കുകയായിരുന്നു സഭ അധികൃതർ.
പിന്നീട് ഒരു വീട്ടമ്മയോടു മോശമായി പെരുമാറിയതിനും വൈദികന് പള്ളിയങ്കണത്തിൽ വച്ച് മാപ്പ് പറയേണ്ടി വന്നു. ഒന്നാം ക്ലാസ് കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ആരോപണം സഭ ഇരു ചെവിയറിയെതെ ഒത്തുക്കി തീർത്തതായും വിവരമുണ്ട്. നാലു വർഷം മുൻപ് നടന്ന പീഡന ശ്രമം അറിഞ്ഞ ബിഷപ്പ് ഈ വൈദികനെ താക്കീതു ചെയ്തുവെന്നാണ് വിവരം. സഭയിൽ പ്രശ്നക്കാരായ ദേവരാജനെ ആർക്കും തൊടാൻ കഴിയാതിരുന്നത് സി എസ് ഐ ദക്ഷണിണ കേരള മഹായിടവകയിലെ ഭരണ പക്ഷത്തിന്റെ വക്താവും സെക്രട്ടറിയുടെ അടുത്ത ആളുമായിരുന്നുവെന്നത് തന്നെയാണ്. സഭയിലെ മേൽക്കൈ തന്നെയാണ് ഈ വൈദികന്റെ മറ്റു പ്രവർത്തികൾ പുറം ലോകം കാണാത്തതിന് കാരണവും.
ഇപ്പോഴത്തെ സംഭവം പുറത്തറിയാൻ കാരണം രക്ഷിതാക്കളുടെ ഇച്ഛാശക്തി ഒന്നു കൊണ്ടു തന്നെയാണ് എന്നാണ് വിവരം. എൽ എം എസിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും പള്ളി കമ്മിറ്റിയും ഇടവകയും ഇരയക്കൊപ്പം നിന്നതും പൊലീസിൽ പരാതി നൽകാൻ രക്ഷകർത്താക്കൾക്ക് സഹായമായി. അച്ചന്റെ തിരുസ്വരുപം എല്ലാരും അറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച ദേവരാജനെ നാട്ടുകാരും ഇടവകാംഗങ്ങളും ചേർന്ന് നന്നായി കൈകാര്യം ചെയ്തു. ഇതിന് ചികിത്സ തേടിയ ശേഷം കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നും വെല്ലൂരിലേക്ക് രക്ഷപ്പെടാൻ ആയിരുന്നു വികാരിയുടെ ശ്രമം. നെയ്യാർഡാം എസ് ഐ സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തുമ്പോൾ ആദ്യം വൈദികനെ വിട്ടു നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.
ഡോക്ടർക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് അറിയിച്ചതിനെ തൂടർന്നാണ് ഡ്യൂട്ടി ഡോക്ടർ ദേവരാജനെ വിട്ടു നൽകിയത്. ആശുപത്രിയിൽ ഒളിവിൽ പാർപ്പിച്ചശേഷം വെല്ലൂരിൽ എത്തിച്ച് അവിടെന്ന് ചെന്നൈ വഴി വിദേശത്തേക്ക കടക്കാനും ദേവനേശൻ പ്ലാൻ ചെയ്തിരുന്നുവെന്നാണ് വിവരം. വൈദിക വൃത്തിയിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് പോക്സോ കേസിൽ ദേവരാജൻ കുടുങ്ങിയത്. ബൈബിൾ ഇംഗ്ലീഷിൽ വായിപ്പിച്ച് പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാൾ പത്തു വയസ്സുകാരിയെ വശീകരിച്ചത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ വിളിച്ചു കൊണ്ട് പോവുകയായിരുന്നു.
അവധി ദിനങ്ങളിലെല്ലാം ഇത് ചെയ്യാറുണ്ടായിരുന്നുവെന്നാണ് സൂചന. പള്ളിയോട് ചേർന്നുള്ള മുറിയിലായിരുന്നു ബൈബിൾ പഠനം. ഇവിടെയാണ് പീഡനവും നടന്നത്. കഴിഞ്ഞ മാസം 30നും എട്ടാം തീയതിയും പീഡനം നടന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.ബൈബിൾ പഠനത്തിനായി കൊണ്ടു വന്ന ശേഷം പെൺകുട്ടിക്ക് മിഠായി നൽകും. അങ്ങനെ വശീകരിച്ച ശേഷം ഫ്രോക്ക് ഊരിമാറ്റും. അതിന് ശേഷമാണ് പീഡനം തുടങ്ങുന്നത്. പെൺകുട്ടിയെ ഇയാൾ കെട്ടിപിടിച്ചതായും സ്വകാര്യ ഭാഗങ്ങളിൽ കൈവിരൽ കൊണ്ട് തൊട്ടതായും പരാതിയിൽ പറയുന്നു.
ഇയാളുടെ ലൈംഗിക വേഴ്ചയ്ക്ക് മറ്റ് പലവിധത്തിലും കുട്ടിയെ ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ എട്ടാം തീയതി അച്ചൻ വിളിച്ചു കൊണ്ട് പോയ കുട്ടിയെ നേരത്തെ കൊണ്ടു പോകാനായി കുട്ടിയുടെ മാതാപിതാക്കൾ പള്ളിയിലെത്തി. അപ്പോൾ ഫ്രോക്കില്ലാതെ ഇരിക്കുന്ന മകളെയാണ് അവർ കണ്ടത്. ഇതോടെയാണ് പീഡകന്റെ തനിരൂപം പുറത്തായത്. താൻ ചെയ്യുന്നതൊന്നും പുറത്താരോടും പറയരുതെന്ന് കുട്ടിയെ സമ്മതിപ്പിച്ച ശേഷമാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. അച്ഛനും അമ്മയും ഫ്രോക്കില്ലാതിരുന്ന കുട്ടിയോട് കാര്യങ്ങൾ തിരക്കി. കുട്ടി നടന്നതെല്ലാം സമ്മതിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിച്ചിട്ടുണ്ട്.
മെഡിക്കൽ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട നെയ്യാർഡാം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതോടെ ഈ അടുത്ത കാലത്തൊന്നും പ്രതിക്ക് ജയിൽ മോചനവും ഉണ്ടാകില്ലെന്ന് ഉറപ്പായി. അമ്പൂരി വെള്ളറട പാട്ടംതലയ്ക്കൽ നാടാരുകോണം ബഥേൽ മന്ദിരത്തിൽ ദേവരാജിനെതിരെ തെളിവുണ്ടെന്ന നിലപാടിലാണ് പൊലീസ്. തന്നെ രണ്ടുപേർ പള്ളിയങ്കണത്തിലെത്തി മർദിച്ചുവെന്നാരോപിച്ചു വൈദികൻ നൽകിയ പരാതിയിൽ ഗോപൻ, കുട്ടിയുടെ പിതാവ് എന്നിവർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
അതിനിടെ ആരോപണവിധേയനായ അമ്പൂരി കുട്ടമല നെടുംപുലി സഭാ വൈദികൻ റവ. ദേവരാജിനെ സസ്‌പെൻഡ് ചെയ്തതായും സഭയുടെ എല്ലാവിധ ചുമതലകളിൽനിന്നും ഒഴിവാക്കിയതായും സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക ബിഷപ് എ.ധർമരാജ് റസാലം അറിയിച്ചു.