- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു; 785 എംപിമാരിയിൽ 771 പേർ വോട്ടു ചെയ്തു; വിമാനം വൈകിയതിനാൽ മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പാർലമെന്റിൽ അവസാനിച്ചു രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചു മണിക്കാണ് വോട്ടെടുപ്പ് അവസാനിച്ചത്. രാത്രി ഏഴോടെ ഫലപ്രഖ്യാപനമുണ്ടാകും. ലോക്‌സഭയിലെയും രാജ്യസഭയിലെയും785 എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടർമാർ. അതിൽ 771 പേർ വോട്ട് രേഖപ്പെടുത്തി .98 .21 ശതമാനം പോളിങ് .കേന്ദ്രമന്ത്രിയായിരുന്ന എം. വെങ്കയ്യ നായിഡുവാണ് എൻഡിഎ സ്ഥാനാർത്ഥി. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ ഗോപാൽ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞതിനെത്തുടർന്നാണ് അവസരം നിഷേധിച്ചത്. അഞ്ച് മണിക്കാണ് വോട്ടിങ് സമയം അവസാനിച്ചത്. എന്നാൽ കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും എത്തിയത് 5.10നാണ്. വിമാനം വൈകിയതിനെ തുടർന്നാണ് ഇവർക്ക് പാർലമെന്റിൽ കൃത്യസമയ
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പാർലമെന്റിൽ അവസാനിച്ചു രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചു മണിക്കാണ് വോട്ടെടുപ്പ് അവസാനിച്ചത്. രാത്രി ഏഴോടെ ഫലപ്രഖ്യാപനമുണ്ടാകും.
ലോക്‌സഭയിലെയും രാജ്യസഭയിലെയും785 എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടർമാർ. അതിൽ 771 പേർ വോട്ട് രേഖപ്പെടുത്തി .98 .21 ശതമാനം പോളിങ് .കേന്ദ്രമന്ത്രിയായിരുന്ന എം. വെങ്കയ്യ നായിഡുവാണ് എൻഡിഎ സ്ഥാനാർത്ഥി. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ ഗോപാൽ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി.
അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞതിനെത്തുടർന്നാണ് അവസരം നിഷേധിച്ചത്. അഞ്ച് മണിക്കാണ് വോട്ടിങ് സമയം അവസാനിച്ചത്. എന്നാൽ കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും എത്തിയത് 5.10നാണ്. വിമാനം വൈകിയതിനെ തുടർന്നാണ് ഇവർക്ക് പാർലമെന്റിൽ കൃത്യസമയത്ത് എത്താൻ സാധിക്കാതിരുന്നത്.
അതേസമയം, എയർ ഇന്ത്യാ വിമാനങ്ങൾ മനഃപൂർവ്വം വൈകിപ്പിച്ചതാണെന്നും ആരോപണങ്ങളുണ്ട്. ആദ്യ വിമാനം യാത്രാ സമയമായിട്ടും പുറപ്പെടാതെ യാത്രക്കാരെ മറ്റൊന്നിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ വിമാനവും കൃത്യസമയത്ത് പുറപ്പെട്ടില്ല. തുടർന്ന് മറ്റൊരു വിമാനത്തിലാണ് എംപിമാർ ഉൾപ്പെട്ട യാത്രക്കാർ ഡൽഹിയിലേക്ക് പുറപ്പെട്ടത്.
ഈ മാസം പത്തിനാണ് നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി അവസാനിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക പേനയാകും അംഗങ്ങൾക്ക് നൽകുക. ടിആർഎസ്, ടിഡിപി, എഐഎഡിഎംകെയുടെ രണ്ട് വിഭാഗങ്ങൾ എന്നിവയും വെങ്കയ്യ നായിഡുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



