- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മ'യെന്ന വിളിയുയരുന്നത് ഹൃദയത്തിൽനിന്നും 'മമ്മി' ചുണ്ടിൽനിന്നും; ഞാൻ താങ്കളുടെ പാർട്ടിക്കാരനല്ല; എന്റേത് ഇന്ത്യൻ ജനതാ പാർട്ടിയെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു
ന്യൂഡൽഹി: അമ്മയെന്ന വിളിയുയരുന്നതു ഹൃദയത്തിൽനിന്ന്. 'മമ്മി'യെന്നു വിളിക്കുന്നതു ചുണ്ടുകളും. നിരീക്ഷണം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റേതാണ്. റോമിൽ ചെന്നാൽ റോമാക്കാരൻ എന്ന ന്യായം വച്ച് ഇംഗ്ലിഷുകാരനോടു രണ്ടു മൊഴി ഇംഗ്ലിഷിൽ പറയുന്നതിൽ ഉപരാഷ്ട്രപതി തെറ്റുകാണുന്നില്ല. എന്നാൽ, അമ്മയെ 'മമ്മി'യെന്നും അച്ഛനെ 'ഡാഡി'യെന്നും വിളിക്കുന്നതിനോടു യോജിപ്പില്ല. അമ്മയെന്ന വിളിക്ക് എന്തു ഭംഗി! ഉർദുവിൽ അമ്മിയെന്നാണു പറയുക. അതും ഹൃദയഭാഷയാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ ജന്മശതാബ്ദിച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി. രാജ്യത്തു ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദി എല്ലാവരും പഠിക്കേണ്ടതാണെന്ന് മുൻപ് വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടിരുന്നു. ചടങ്ങിനിടെ സാംസ്‌കാരിക മന്ത്രി മഹേഷ് ശർമയോട് ഞാൻ താങ്കളുടെ പാർട്ടിക്കാരനല്ല. എന്റേത് ഇന്ത്യൻ ജനതാ പാർട്ടി!-എന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: അമ്മയെന്ന വിളിയുയരുന്നതു ഹൃദയത്തിൽനിന്ന്. 'മമ്മി'യെന്നു വിളിക്കുന്നതു ചുണ്ടുകളും. നിരീക്ഷണം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റേതാണ്.
റോമിൽ ചെന്നാൽ റോമാക്കാരൻ എന്ന ന്യായം വച്ച് ഇംഗ്ലിഷുകാരനോടു രണ്ടു മൊഴി ഇംഗ്ലിഷിൽ പറയുന്നതിൽ ഉപരാഷ്ട്രപതി തെറ്റുകാണുന്നില്ല. എന്നാൽ, അമ്മയെ 'മമ്മി'യെന്നും അച്ഛനെ 'ഡാഡി'യെന്നും വിളിക്കുന്നതിനോടു യോജിപ്പില്ല.
അമ്മയെന്ന വിളിക്ക് എന്തു ഭംഗി! ഉർദുവിൽ അമ്മിയെന്നാണു പറയുക. അതും ഹൃദയഭാഷയാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ ജന്മശതാബ്ദിച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
രാജ്യത്തു ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദി എല്ലാവരും പഠിക്കേണ്ടതാണെന്ന് മുൻപ് വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടിരുന്നു.
ചടങ്ങിനിടെ സാംസ്‌കാരിക മന്ത്രി മഹേഷ് ശർമയോട് ഞാൻ താങ്കളുടെ പാർട്ടിക്കാരനല്ല. എന്റേത് ഇന്ത്യൻ ജനതാ പാർട്ടി!-എന്നും അദ്ദേഹം പറഞ്ഞു.