സാഹിത്യ പ്രവർത്തനത്തിന്റെ ഭാഗമായി വിചാരവേദി സാഹിത്യ ചർച്ചകളോടൊപ്പം തന്നെ അമേരിക്കൻ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു പോരുന്നൂ. ഓരോ മൂന്നു മാസം കൂടുമ്പോഴും ഇവിടത്തെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച കഥ, കവിത, ലേഖനം എന്നിവ തെരഞ്ഞെടുത്ത് അവയുടെ രചിയിതാക്കളെ വിചാരവേദി ആദരിക്കുകയാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന രചനകൾ വിചാരവേദിയിൽ?ചർച്ച ചെയ്യുന്നതാണ്. അത്തരം ചർച്ചകളിൽ എഴുത്തുകാരുടെ സാന്നിദ്ധ്യം ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിചാരവേദിയുടെ ഭാരവാഹികൾ ഉൾപ്പെടാത്ത സ്വതന്ത്രമായ ഒരു ജഡ്ജിങ് പാനലാണ് രചനകൾ തെരഞ്ഞെടുക്കുന്നത്. അജിത് നായർ, ഡോണ മയൂര, ജോസഫ് നമ്പിമഠം എന്നിവരെയാണ് കഴിഞ്ഞ ക്വാർട്ടറിലെ മികച്ച എഴുത്തുകാരായി തെരഞ്ഞെടുത്തത്.

ഈ എഴുത്തുകാർക്ക് വിചാരവേദിയുടെ അനുമോദനങ്ങൾ. നല്ല നല്ല രചനകൾ കൊണ്ട് അമേരിക്കൻ മലയാള സാഹിത്യം സമ്പന്നമാക്കാൻ ഇവിടത്തെ എഴുത്തുകാർക്ക് സാധിക്കട്ടെ. സെക്രട്ടറി സാംസി കൊടുമൺ അറിയിച്ചതാണിത്.