സാഹിത്യ പ്രവർത്തനത്തിന്റെ ഭാഗമായി വിചാരവേദി സാഹിത്യ ചർച്ചകളോടൊപ്പം തന്നെ അമേരിക്കൻ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു പോരുന്നു.  ഓരോ മൂന്നു മാസം കൂടുമ്പോഴും ഇവിടത്തെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച കഥ, കവിത, ലേഖനം എന്നിവ തെരഞ്ഞെടുത്ത് അവയുടെ രചിയിതാക്കളെ വിചാരവേദി ആദരിക്കുകയാണ്. വിചാരവേദിയുടെ ഭാരവാഹികൾ ഉൾപ്പെടാത്ത സ്വതന്ത്രമായ ഒരു ജഡ്ജിങ് പാനലാണ് രചനകൾ തെരഞ്ഞെടുക്കുന്നത്.

താഴെ പറയുന്നവരെയാണ്  കഴിഞ്ഞ ക്വാർട്ടറിലെ (First Quarter 2015) മികച്ച എഴുത്തുകാരായി തെരഞ്ഞെടുത്തത്.

രാജു ചിറമണ്ണിൽ, ന്യൂയോർക്ക്     ( കഥ - പ്രയാണം),  ഡോ. മേജർ നളിനി ജനാർദ്ദനൻ ( കവിത - മാതൃഹൃദയം) , പി. റ്റി. പൗലോസ് ( ലേഖനം - മാറുന്ന സമൂഹവും മാറാൻ മടിക്കുന്ന സാഹിത്യവും) എന്നിവരാണ്. ഈ എഴുത്തുകാർക്ക് വിചാരവേദിയുടെ അനുമോദനങ്ങൾ.

ഇങ്ങനെ തെരഞ്ഞെടുക്കന്ന രചനകൾ വിചാരവേദിയുടെ സാഹിത്യ ചർച്ചകളിൽ ഉൾപ്പെടുത്തുന്നതാണ്.  ചർച്ചകളിൽ എഴുത്തുകാരുടെ സാന്നിദ്ധ്യം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സെക്രട്ടറി  സാംസി കൊടുമൺ അറിയിച്ചതാണിത്.