- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷ; റിവിഷൻ ക്ലാസുകൾ ഇന്നു മുതൽ വിക്ടേഴ്‌സ് ചാനലിൽ
കൊച്ചി: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷക്കുള്ള റിവിഷൻ ക്ലാസുകൾ ഇന്നു മുതൽ വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കും. ചാനലിലെ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ രാവിലെയാണ് പരീക്ഷ സ്‌പെഷ്യൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്.
രാവിലെ 8.30 ന് പ്ലസ് ടുവിനും 9.30ന് പത്താം ക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് ഉണ്ടാവുക. വൈകുന്നേരം 5.30 നും 6.30 നുമാണ് ഇത് പുനഃസംപ്രേഷണം ചെയ്യും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ രാവിലെ എട്ടു മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസിനും ഓരോ റിവിഷൻ ക്ലാസുകൾ വീതം സംപ്രേഷണം ചെയ്യും. ഇവയുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8 നും 8.30 നുമുണ്ടാകും.
Next Story



