വിക്ടോറിയ: സാധാരണ പരിധിയിലധികം വേഗതയിൽ വണ്ടിയോടിക്കുന്നവരെയാണ് പൊലീസ് പിടിച്ച് പിഴയീടാക്കുന്നത്. എന്നാൽ മണിക്കൂറിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന വേഗതയിൽ 10 കിലോമീറ്ററിൽ താഴെ വേഗത കുറച്ച് ഡ്രൈവ്ചെയ്യുന്നവരെ പിടിക്കാനും പിഴയീടാക്കാനും വിക്ടോറിയ  പൊലീസ് സജീവമാണ്...!!.

ഇത്തരത്തിലുള്ള കേസുകൾക്കുള്ള പിഴ അഞ്ച് വർഷത്തിനുള്ളിൽ മൂന്നിരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണ്. ഇത് പൊലീസ് ഒരു വരുമാനമാർഗമായി കാണുന്നുവെന്ന് പറഞ്ഞ് വിമർശകർ മുന്നോട്ട് വന്നിട്ടുമുണ്ട്. കുറഞ്ഞ നിരക്കിലുള്ള വേഗതയെക്കുറിച്ച് തങ്ങളുടെ  ഓഫീസർമാർക്കുള്ള മനോഭാവത്തെക്കുറിച്ചുള്ള ഒരു രഹസ്യ ഗവേഷണ റിപ്പോർട്ട്  പരസ്യമാക്കാൻ വിക്ടോറിയ പൊലീസ് തയ്യാറാകാത്തതിനെ തുടർന്നാണീ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. ഈ അവലോകനം നടത്താനായി 10,000 ഡോളറാണ് പൊലീസ് സേന വിനിയോഗിച്ചത്. കുറഞ്ഞ വേഗതയെക്കുറിച്ച് പൊലീസ് മെമ്പർമാർക്കുള്ള വ്യക്തിപരമായ അഭിപ്രായങ്ങളും ശിപാർശകളും അറിയാനായിരുന്നു ഈ അവലോകനം നടത്തിയിരുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4.63 ദശലക്ഷം ഡ്രൈവർമാർ മണിക്കൂറിൽ പത്ത് കിലോമീറ്ററിൽ കുറഞ്ഞ വേഗതയിൽ വണ്ടിയോടിച്ചതിന് പിടിയിലായിട്ടുണ്ടെന്നാണ് ഹെറാൾഡ് സൺ വെളിപ്പെടുത്തുന്നത്. ദിവസം ശരാശരി 2500 പേർ ഇത്തരത്തിൽ പിടിയിലാകുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നത്. റഡാർ ഗണ്ണുകൾ ഉപയോഗിച്ച് പൊലീസ് 2009- 2011ൽ 11,129 െ്രെഡവർമാരെ പിടിച്ചിട്ടുണ്ടെന്നാണ് കണക്ക്.  2013 -14ൽ ഇത് 37,700 ആയി ഉയർന്നു.

മൊബൈൽ ആൻഡ് ഫിക്‌സഡ് സ്പീഡ് ക്യാമറകളിലൂടെ ഇതേ കാലത്ത് 864,000 പേരെയും ഇക്കാലത്ത് പിടിച്ചിട്ടുണ്ട്. എന്നാൽ 2009- 2010ൽ കുറഞ്ഞ വേഗത്തിൽ വണ്ടിയോടിച്ചതിന് 906,734 പേരെയാണ് പിടികൂടിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ 400 റഡാർ ഗണ്ണുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുറഞ്ഞ വേഗതയിൽ വണ്ടിയോടിക്കുന്നതിനുള്ള പിഴയെ പൊലീസ് വരുമാന വർധനവിനുള്ള മാർഗമായി ദുരുപയോഗിക്കുന്നുവെന്ന ആരോപണത്തെ ഉയർന്ന ട്രാഫിക് ഉദ്യോഗസ്ഥനായ റോബർട്ട് ഹിൽ ശക്തമായി നിഷേധിച്ചു. ഡ്രൈവർമാരുടെ മനോഭാവം മാറ്റാനും ബോധവൽക്കരണം ശക്തിപ്പെടുത്താനുമാണ് ഇത്തരം പിഴകൾ ഈടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡപകടങ്ങൾ കുറച്ച് ജീവനുകൾക്ക് സുരക്ഷ ഏർപ്പെടുത്തുകയാണിതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത നിർദേശിക്കപ്പെട്ടിട്ടുള്ള പാതയിൽ 60 മുതൽ 80 വരെ വേഗത കുറയ്ക്കുന്നതിനോട് യോജിക്കുന്നില്ലെന്നാണ് ആർഎസിവിയുടെ റോഡ് ട്രാഫിക് മാനേജരായ ഡേവിഡ് ജോൺസ് പറയുന്നത്.