- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലേബർപാർട്ടി അധികാരത്തിലേക്ക്; ഡാനിയൽ ആൻഡ്രൂസ് പുതിയ പ്രീമിയർ
മെൽബൺ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിക്ടോറിയയിൽ ലേബർ പാർട്ടി അധികാരത്തിൽ. ലേബര് നേതാവ് ഡാനിയൽ ആൻഡ്രൂസ് ആയിരിക്കും പുതിയ പ്രീമിയർ. മൊത്തം 88 അംഗങ്ങളുള്ള സംസ്ഥാന പാർലമെന്റിൽ ലേബർ പാർട്ടിക്ക് 46 സീറ്റും ലിബറൽ പാർട്ടിക്ക് 37 സീറ്റും ഗ്രീൻപാർട്ടിക്ക് ഒരു സീറ്റും ആണ് ലഭിച്ചത്. തനിക്ക് മഹത്തായ സമ്മാനമാണ് ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് വി
മെൽബൺ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിക്ടോറിയയിൽ ലേബർ പാർട്ടി അധികാരത്തിൽ. ലേബര് നേതാവ് ഡാനിയൽ ആൻഡ്രൂസ് ആയിരിക്കും പുതിയ പ്രീമിയർ. മൊത്തം 88 അംഗങ്ങളുള്ള സംസ്ഥാന പാർലമെന്റിൽ ലേബർ പാർട്ടിക്ക് 46 സീറ്റും ലിബറൽ പാർട്ടിക്ക് 37 സീറ്റും ഗ്രീൻപാർട്ടിക്ക് ഒരു സീറ്റും ആണ് ലഭിച്ചത്.
തനിക്ക് മഹത്തായ സമ്മാനമാണ് ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് വിജയത്തിന് ശേഷം വികാരഭരിതാനായ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.വിക്ടോറിയയക്ക് നാപ്തീൻ നൽകിയ സംഭാവനയെ അംഗീകരിക്കുന്നതായും നാപ്തീനും കുടുംബത്തിനും ആശംസ നേരുന്നതായും ആൻഡ്രൂസ് വ്യക്തമാക്കി.
2010 ൽ നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലായിരുന്നു ലിബറൽ നേതൃത്വത്തിലെ സഖ്യകക്ഷികൾ വിജയിച്ചത്. എന്നാൽ ആ നേട്ടം നിലനിർത്താൻ പ്രീമിയർ ഡെന്നീസ് നാഫ്‌തെന് കഴിയില്ലെന്ന് അഭിപ്രായ വോട്ടുകൾ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടയിൽ ആദ്യമായാണ് ഒറ്റ ടേം കൊണ്ട് ഒരു സർക്കാരിന് അധികാരം നഷ്ടമാകുന്നത്.