ജോലികഴിഞ്ഞ് അൽപം നേരത്തെയെത്തിയ ഭാര്യ കാണുന്നത് ഭർത്താവിനൊപ്പം പൂർണനഗ്നയായി മറ്റൊരു സ്ത്രീ ശയിക്കുന്നതാണ്. കലികയറിയ ഭാര്യ ഭർത്താവിന്റെ കാമുകിയെ പുറത്താക്കി വാതിലടച്ചു. പൂർണനഗ്നയായിത്തന്നെ! സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

ബാങ്കോക്കിലാണ് സംഭവം. വീട്ടിലേക്ക് അൽപം നേരത്തെയെത്തിയ ഭാര്യ ഒരു ജോഡി ഷൂ പുറത്തുകിടക്കുന്നതാണ്. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ, സോഫയിൽ ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീ ലൈംഗികബന്ധത്തിലേർപ്പെടുന്ന കാഴ്ച അവരെ സ്തബ്ധയാക്കി.

ചാടിയെണീറ്റ യുവതി നീല ബ്ലാങ്കറ്റെടുത്ത് പുതച്ച് നാണം മറയ്ക്കാൻ ശ്രമിച്ചെങ്കിലും ഭാര്യ അത് വലിച്ചൂരിയെടുത്തു. പിന്നീട് യുവതിയെ പൂർണനഗ്നയായി പുറത്താക്കുകയും ചെയ്തു. വീടിന്റെ മൂലയ്ക്ക് നാണം മറയ്ക്കാനൊന്നുമില്ലാതെയിരുന്ന് കരയുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇതിനിടെ തന്റെ ഭാഗം ന്യായീകരിക്കാൻ ഭർത്താവ് വൃഥാ ശ്രമം നടത്തുന്നുമുണ്ട്. എന്നാൽ ഭാര്യയുടെ ശകാരത്തിൽ ഇതൊക്കെ മുങ്ങിപ്പോയി. എങ്കിലും ഏറെനേരത്തിനുശേഷം യുവതിയുടെ ഉടുപ്പുകളും ബാഗും ഫോണും കൈമാറാൻ ഭർത്താവിനായി. അത്രയും നേരം അവർക്ക് വീടിന്റെ മൂലയ്ക്ക് ഒളിച്ചിരിക്കേണ്ടിവന്നുവെന്ന് മാത്രം.

തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയ ഭാര്യയ്‌ക്കെതിരെ യുവതി പിന്നീട് പൊലീസിൽ പരാതി നൽകിയതായി പട്ടായ ന്യൂസ് റിപ്പോർട്ട് ചെയ്തു. തന്നെ നഗ്നയാക്കി പുറത്താക്കുകയും പിന്നീട് ആ വീഡിയോ പുറത്തുവിടുകയും ചെയ്തതിനാണ് ഭാര്യക്കെതിരെ ഇവർ പരാതി നൽകിയിരിക്കുന്നത്.