- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർപാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്നു കുട്ടികളെ ഇടിച്ച് തെറിപ്പിച്ച് കാർ മുമ്പോട്ട്; സാരമായ പരിക്കേറ്റെങ്കിലും മൂവരും രക്ഷപ്പെട്ട വീഡിയോ പുറത്ത്
വാഹനത്തിന് സമീപം കുട്ടികളെത്തിയാൽ മിക്ക ഡ്രൈവർമാരുടെയും കൈയൊന്നു വിറയ്ക്കും. പിന്നെ അതീവ ശ്രദ്ധയോടെയായിരിക്കും വണ്ടിയോടിക്കുന്നത്. എന്നാൽ ചൈനയിലെ ഈ ഡ്രൈവർ മറിച്ചാണ് ചെയ്തിരിക്കുന്നത്. തീരെ ശ്രദ്ധയില്ലാതെ വണ്ടിയോടിച്ച ഇയാൾ കാർ പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് ചെറിയ കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. കാറിടിച്ച് കുട്ടികൾക്ക് സാരമായ പരുക്കേറ്റെങ്കിലും മൂവരും രക്ഷപ്പെട്ടു. തീർത്തും സംഭ്രമജനകമായ ഈ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ചൈനയിലെ ഷെൻസെൻ പ്രവിശ്യയിലാണീ അപകടം സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബർ 17ന് ഒരു കാർ പാർക്കിന്റെ മധ്യത്തിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് കുട്ടികളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. ഇവരുടെ എല്ലുകൾ പൊട്ടുകയും മുറിവുകളേൽക്കുകയും ചെയ്തിട്ടുണ്ട്. ഷെൻസെൻ ട്രാഫിക് പൊലീസിന്റെ വെയ്ബോ അക്കൗണ്ടിലാണീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിൽ രണ്ട് കുട്ടികൾക്ക് അഞ്ച് വയസും മറ്റൊരു കുട്ടിക്ക് ആറുവയസുമാണ് പ്
വാഹനത്തിന് സമീപം കുട്ടികളെത്തിയാൽ മിക്ക ഡ്രൈവർമാരുടെയും കൈയൊന്നു വിറയ്ക്കും. പിന്നെ അതീവ ശ്രദ്ധയോടെയായിരിക്കും വണ്ടിയോടിക്കുന്നത്. എന്നാൽ ചൈനയിലെ ഈ ഡ്രൈവർ മറിച്ചാണ് ചെയ്തിരിക്കുന്നത്. തീരെ ശ്രദ്ധയില്ലാതെ വണ്ടിയോടിച്ച ഇയാൾ കാർ പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് ചെറിയ കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. കാറിടിച്ച് കുട്ടികൾക്ക് സാരമായ പരുക്കേറ്റെങ്കിലും മൂവരും രക്ഷപ്പെട്ടു. തീർത്തും സംഭ്രമജനകമായ ഈ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ചൈനയിലെ ഷെൻസെൻ പ്രവിശ്യയിലാണീ അപകടം സംഭവിച്ചിരിക്കുന്നത്.
സെപ്റ്റംബർ 17ന് ഒരു കാർ പാർക്കിന്റെ മധ്യത്തിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് കുട്ടികളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. ഇവരുടെ എല്ലുകൾ പൊട്ടുകയും മുറിവുകളേൽക്കുകയും ചെയ്തിട്ടുണ്ട്. ഷെൻസെൻ ട്രാഫിക് പൊലീസിന്റെ വെയ്ബോ അക്കൗണ്ടിലാണീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിൽ രണ്ട് കുട്ടികൾക്ക് അഞ്ച് വയസും മറ്റൊരു കുട്ടിക്ക് ആറുവയസുമാണ് പ്രായം. ഇവർ കാർപാർക്കിന്റെ നിലത്തിരുന്ന് കളിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഡ്രൈവർ കാറെടുക്കുമ്പോൾ ഇവരെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോകുന്നതും കാണാം. തുടർന്ന് കാർ അൽപദൂരം സഞ്ചരിച്ച് നിൽക്കുന്നുമുണ്ട്.
രക്തത്തിൽ കുതിർന്ന കുട്ടികളുടെ ചെരുപ്പുകൾ ഫൂട്ടേജിൽ കാണാം. ഡ്രൈവറായ സെൻഗ് കുട്ടികളെ ശ്രദ്ധിക്കാതെ കാറെടുത്തതിനെ തുടർന്നാണീ അപകടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സെൻഗ് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന്ക്ക് വിധേയയായിരുന്നു. മൊബൈൽ ഉപയോഗിക്കുന്നതിനിടെ ഡ്രൈവ് ചെയ്തതിനെ തുടർന്നാണീ അപകടമുണ്ടായിരിക്കുന്നതെന്നാണ് ഓൺലൈനിലൂടെ ചിലർ ആശങ്കപ്പെടുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് ഷെൻസെൻ പൊലീസ് വെളിപ്പെടുത്തുന്നത്. സംഭവത്തെ തുടർന്ന് ഡ്രൈവറുടെ മേൽ കേസ് ചാർജ് ചെയ്തുവോ എന്ന കാര്യം വ്യക്തമല്ല.