- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വയസ്സുള്ള കുഞ്ഞിനെ പലതവണ സ്വിമ്മിങ്പൂളിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്ത്; കുഞ്ഞ് മുങ്ങി മരിച്ചപ്പോൾ കണ്ട് രസിച്ച രണ്ടാനച്ഛന് 100 വർഷം തടവ്
മൂന്ന് വയസ്സുള്ള പെൺ കുഞ്ഞിനെ പലവട്ടം ഹോട്ടലിലെ സ്വിമ്മിങ്പൂളിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരമായ രീതിയിൽ വെള്ളം കുടിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛനെ 100 വർഷം തടവിലിടാൻ കോടതി ശിക്ഷിച്ചു. തെക്ക്പടിഞ്ഞാറൻ മെക്സിക്കൻ സ്റ്റേറ്റായ മിച്ചോകനിലെ മോറെലിയയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചിക സംഭവം അരങ്ങേറിയിരിക്കുന്നത്. ഓരോ തവണ വെള്ളത്തിൽ നിന്നും ശ്വാസം മുട്ടുന്ന കുട്ടിയെ വീണ്ടും വീണ്ടും അയാൾ വെള്ളത്തിലേക്ക് വലിച്ചെറിയുകയും കുട്ടി ശ്വാസം മുട്ടുന്നത് കണ്ട് ആനന്ദിക്കുകയുമായിരുന്നു. അവസാനം കുട്ടി പിടിച്ച് നിൽക്കാനാവാതെ ദയനീയമായ രീതിയിൽ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ക്രൂരനായ ഈ കൊലയാളി ജോസ് ഡേവിഡ് എൻ എന്നാണ് അറിയപ്പെടുന്നത്. നീന്താൻ സാധിക്കാത്ത കുട്ടി ശ്വാസം മുട്ടി മുങ്ങിത്താഴുമ്പോഴും ഇയാൾ യാതൊന്നും ചെയ്യാതെ അത് കണ്ട് നിൽക്കുകയായിരുന്നു. സ്വിമ്മിങ് പൂളിലുണ്ടായിരുന്ന മറ്റുള്ളവരും കുട്ടിയെ രക്ഷിക്ക
മൂന്ന് വയസ്സുള്ള പെൺ കുഞ്ഞിനെ പലവട്ടം ഹോട്ടലിലെ സ്വിമ്മിങ്പൂളിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരമായ രീതിയിൽ വെള്ളം കുടിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛനെ 100 വർഷം തടവിലിടാൻ കോടതി ശിക്ഷിച്ചു. തെക്ക്പടിഞ്ഞാറൻ മെക്സിക്കൻ സ്റ്റേറ്റായ മിച്ചോകനിലെ മോറെലിയയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചിക സംഭവം അരങ്ങേറിയിരിക്കുന്നത്. ഓരോ തവണ വെള്ളത്തിൽ നിന്നും ശ്വാസം മുട്ടുന്ന കുട്ടിയെ വീണ്ടും വീണ്ടും അയാൾ വെള്ളത്തിലേക്ക് വലിച്ചെറിയുകയും കുട്ടി ശ്വാസം മുട്ടുന്നത് കണ്ട് ആനന്ദിക്കുകയുമായിരുന്നു. അവസാനം കുട്ടി പിടിച്ച് നിൽക്കാനാവാതെ ദയനീയമായ രീതിയിൽ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ക്രൂരനായ ഈ കൊലയാളി ജോസ് ഡേവിഡ് എൻ എന്നാണ് അറിയപ്പെടുന്നത്.
നീന്താൻ സാധിക്കാത്ത കുട്ടി ശ്വാസം മുട്ടി മുങ്ങിത്താഴുമ്പോഴും ഇയാൾ യാതൊന്നും ചെയ്യാതെ അത് കണ്ട് നിൽക്കുകയായിരുന്നു. സ്വിമ്മിങ് പൂളിലുണ്ടായിരുന്ന മറ്റുള്ളവരും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. തന്റെ കുട്ടിയെ ഇത്തരത്തിൽ വകവരുത്തുന്നത് കുട്ടിയുടെ അമ്മയായ നേഴ്സ് അറിഞ്ഞിരുന്നില്ല. അവസാനം പൂളിലെത്തിയ ഇവർ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ കാണുന്നത് വരെ തന്റെ കുട്ടി അനുഭവിച്ച ദുരിതം ഇവർ അറിഞ്ഞിരുന്നില്ല. ഇവർ ഹോട്ടലിലെ റൂമിൽ ഉറങ്ങുമ്പോഴാണ് രണ്ടാനച്ഛൻ ഇത്തരത്തിൽ കുട്ടിയെ വകവരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച ഫൂട്ടേജ് പുറത്ത് വന്നതിന് ശേഷം സൗത്ത് അമേരിക്കയിൽ വൻ പ്രതിഷേധമാണുണ്ടായിരുന്നത്. കുട്ടി മുങ്ങി മരിച്ചതാണെന്നാണ് ഇത് സംബന്ധിച്ച വിചാരണയ്ക്കിടെ ജോസ് കോടതിയിൽ കുറ്റബോധമശേഷമില്ലാതെ ബോധിപ്പിച്ചിരുന്നത്. എന്നാൽ ഇയാളാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമായ തെളിവേകിയതിനാൽ ഇയാൾക്ക് കോടതി ജയിൽശിക്ഷ വിധിക്കുകയായിരുന്നു. ഇയാൾക്ക് പരോൾ ലഭിക്കാനും സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. പ്രോസിക്യൂട്ടർമാർ ഇയാൾക്ക് 40 വർഷത്തെ തടവാണ് ശുപാർശ ചെയ്തിരുന്നതെങ്കിലും ഈ ക്രൂരമായ ഫൂട്ടേജ് കണ്ട ജഡ്ജി തടവ് 100 വർഷമാക്കുകയായിരുന്നു.
കുട്ടിയെ പൂളിലേക്ക് വലിച്ചെറിഞ്ഞ ജോസ് വെള്ളത്തിലൂടെ കുട്ടിയുടെ മുടി പിടിച്ച് വലിച്ച് കൊണ്ടു വന്നിരുന്നുവെന്നും ജഡ്ജിമാരായ ജുവാൻ സാൽവഡോർ അലൊൻസോ മെജിയ, അന ലിലിയ ഗാർസിയ കോർഡോണ എന്നിവരും വിധി പ്രഖ്യാപിക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. കരുതിക്കൂട്ടിയുള്ള ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് ഇതെന്ന് വ്യക്തമായി തെളിഞ്ഞതായും അവർ പ്രസ്താവിക്കുന്നു.എന്നാൽ പെൺകുട്ടി വെള്ളത്തിൽ വീണല്ല മരിച്ചതെന്ന ബാലിശമായ വാദഗതിയായിരുന്നു പ്രതിഭാഗം വക്കീൽ ഉയർത്തിയിരുന്നത്.