- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ കാറുകൾ കാണുംമുമ്പ് അമേരിക്കയിൽ ട്രാഫിക് ജാം ആരംഭിച്ചു; 1927-ൽ ലോസ് എയ്ഞ്ചൽസ് നഗരത്തിലെ തിരക്കിന്റെ ചിത്രങ്ങൾ കാണാം
ട്രാഫിക് കുരുക്കുകൾക്ക് പ്രസിദ്ധമാണ് ലോസ് എയ്ഞ്ചൽസ് നഗരം. എന്നാൽ, അതിൽ അത്ര പുതുമയില്ലെന്നാണ് ചരിത്രം പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽത്തന്നെ ലോസ് എയ്ഞ്ചൽസ് ഗതാഗത കുരുക്കുകളിൽ കഷ്ടപ്പെട്ടിരുന്നുവെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. റോഡുകളിൽ ഇത്രയൊന്നും നിയന്ത്രണമില്ലാതിരുന്ന കാലത്തെ ചിത്രങ്ങകളാണിത്. 1927-ലെ ചിത്രങ്ങളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് മാത്രമല്ല കുഴപ്പങ്ങളുമുണ്ട്. നടപ്പാതകളോ സീബ്രാ ക്രോസിങ്ങുകളോ മറ്റു മുൻകരുതലുകളോ ഇല്ലാതിരുന്ന കാലത്തേതാണ് ഇത്. വാഹനങ്ങൾക്ക് കുറുകെ ചാടുന്ന വഴിയാത്രക്കാരും തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വീഡിയോയിലുണ്ട്. 1940-കളിൽ ചിത്രീകരിച്ച മറ്റൊരു വീഡിയോയിൽ ലോസ് എയ്ഞ്ചൽസ് നഗരത്തിൽ റോഡുകൾ കുറേക്കൂടി വികസിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. റാൽഫ് ഡോഴ്‌സി എന്ന ട്രാഫിക് എൻജിനയറുടെ പ്രവർത്തനങ്ങൾ ആരംഭിച്ച കാലമാണത്. ലോസ് എയ്ഞ്ചൽസ് നഗരത്തിലെ ആദ്യ ട്രാഫിക് എൻജിനിയറാണ് ഡോഴ്‌സി. അപകടങ്ങൾക്ക് കാരണം ട്രാഫിക് സിഗ്നലുകളുടെ അപര്യാപ്തതയാണെന്ന് കണ്ടെത്തുകയും ട്രാഫിക്
ട്രാഫിക് കുരുക്കുകൾക്ക് പ്രസിദ്ധമാണ് ലോസ് എയ്ഞ്ചൽസ് നഗരം. എന്നാൽ, അതിൽ അത്ര പുതുമയില്ലെന്നാണ് ചരിത്രം പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽത്തന്നെ ലോസ് എയ്ഞ്ചൽസ് ഗതാഗത കുരുക്കുകളിൽ കഷ്ടപ്പെട്ടിരുന്നുവെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
റോഡുകളിൽ ഇത്രയൊന്നും നിയന്ത്രണമില്ലാതിരുന്ന കാലത്തെ ചിത്രങ്ങകളാണിത്. 1927-ലെ ചിത്രങ്ങളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് മാത്രമല്ല കുഴപ്പങ്ങളുമുണ്ട്. നടപ്പാതകളോ സീബ്രാ ക്രോസിങ്ങുകളോ മറ്റു മുൻകരുതലുകളോ ഇല്ലാതിരുന്ന കാലത്തേതാണ് ഇത്.
വാഹനങ്ങൾക്ക് കുറുകെ ചാടുന്ന വഴിയാത്രക്കാരും തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വീഡിയോയിലുണ്ട്. 1940-കളിൽ ചിത്രീകരിച്ച മറ്റൊരു വീഡിയോയിൽ ലോസ് എയ്ഞ്ചൽസ് നഗരത്തിൽ റോഡുകൾ കുറേക്കൂടി വികസിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. റാൽഫ് ഡോഴ്‌സി എന്ന ട്രാഫിക് എൻജിനയറുടെ പ്രവർത്തനങ്ങൾ ആരംഭിച്ച കാലമാണത്.
ലോസ് എയ്ഞ്ചൽസ് നഗരത്തിലെ ആദ്യ ട്രാഫിക് എൻജിനിയറാണ് ഡോഴ്‌സി. അപകടങ്ങൾക്ക് കാരണം ട്രാഫിക് സിഗ്നലുകളുടെ അപര്യാപ്തതയാണെന്ന് കണ്ടെത്തുകയും ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കാൻ 1928-ൽ നിർദ്ദേശം നൽകുകയും ചെയ്ത വ്യക്തിയാണ് ഡോഴ്‌സി.
1948-ൽ ചിത്രീകരിച്ച മറ്റൊരു വീഡിയോയിൽ ലോസ് എയ്ഞ്ചൽസിലെ ട്രാഫിക് കുരുക്കിന്റെ ആദ്യകാല ചിത്രം വ്യക്തമാകും. കാറുകളുടെ നീണ്ട നിര ഇതിൽ കാണാനാകുന്നുണ്ട്. 68 വർഷംമുമ്പുതന്നെ അമേരിക്കൻ നഗരങ്ങളിൽ ഗതാഗതക്കുരുക്ക് സുപരിചിതമായ കാഴ്ചയായിരുന്നുവെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.