ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായ വിവാഹത്തെ അവിസ്മരണീയമാക്കാൻ നാം ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. ചിലരാകട്ടെ അതിന് ഏതറ്റം വരെ പോകാനാകുമോ എന്ന ശ്രമത്തിലാണ്. സ്ലോാവാക്യയിലെ രണ്ട് യുവമിഥുനങ്ങൾ തങ്ങളുടെ വിവാഹം അത്യാഢംബരമാക്കിയതും ഇതിന്റെ ഭാഗമാണ്.

ഒന്നേമുക്കാൽ കോടിയോളം മുടക്കിയാണ് ഇവർ വിവാഹ വസ്ത്രം വാങ്ങിരിയിരിക്കുന്നത്. ഇതിന് പുറമെ വസ്ത്രം നിറയെ സ്വർണക്കൊത്തുപണികളും യൂറോനോട്ടുകളും തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തടിയനും തടിച്ചിയുമായി രണ്ട് ജിപ്സികളുടെ വിവാഹം വൈറലാവുകയായിരുന്നു.

ഏവ്ക, ലുകാസ് എന്നാണീ ദമ്പതികളുടെ പേരുകൾ. ഈസ്റ്റേൺ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലെ വെബ് ലോകത്ത് ഇവർ ഇതോടെ തിളങ്ങുന്ന താരങ്ങളായി മാറിയിരിക്കുകയാണ്. നാല് ദിവസം നീണ്ടു നിന്ന വിവാഹച്ചെലവിന് 30,375 യൂറോയാണ് ചെലവായിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത സംഗീതജ്ഞർക്കും വെയിറ്റർമാർക്കും നൂറ് കണക്കിന് യൂറോകളാണ് ടിപ്സായി നൽകിയതെന്നും റിപ്പോർട്ടുണ്ട്.

2011ലെ സെൻസസ് പ്രകാരം സ്ലോവാക്യയിൽ 105,738 റോമാനിയക്കാരാണുള്ളത്. ഇത് ഇവിടുത്തെ ജനസംഖ്യയുടെ രണ്ട് ശതമാനമാണ്. ഹംഗേറിയൻസ് കഴിഞ്ഞാൽ എത്നിക് ന്യൂനപക്ഷത്തിൽ രണ്ടാം സ്ഥാനമാണിവർക്കുള്ളത്. ഇവർ കൂടുതലായും രാജ്യത്തിന്റെ കിഴക്കൻ ഭാഗത്താണ് കഴിയുന്നത്.