ടുത്ത റോഡപകടങ്ങളിൽ അകപ്പെടുന്നവർ അവിടെ വച്ച് തന്നെ പിടച്ച് ചാകുന്ന ദയനീയമായ കാഴ്ചയാണ് നാം സാധാരണയായി കാണാറുള്ളത്. എന്നാൽ തായ്ലൻഡിലെ ലോപ്ബുറിയിലെ ഫിബൺ സോംഗ്ക്രാം കാംപിന് പുറത്തുണ്ടായ റോഡപകടത്തിൽ മരിച്ച പെൺകുട്ടിയുടെ ആത്മാവ് ഇറങ്ങിപ്പോകുന്ന കാഴ്ചയാണ് ദൃക്സാക്ഷികൾക്ക് കാണാൻ സാധിച്ചിരിക്കുന്നത്... ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിലൂടെ പുറത്ത് വരുകയും അത് വൈറലാവുകയും ചെയ്തിരിക്കുകയാണിപ്പോൾ.

ഇവിടെ റോഡ് ക്രോസ് ചെയ്ത കാറിൽ പാഞ്ഞ് വന്നിടിച്ച ബൈക്ക് യാത്രക്കാരിയായിരുന്ന തൽക്ഷണം മരിച്ചത്. തുടർന്ന് ഇവരുടെ ശരീരത്തിൽ നിന്നും ആത്മാവ് ഇറങ്ങിപ്പോവുകയുമായിരുന്നുവത്രെ. ഇതിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മൃതദേഹത്തിൽ നിന്നും ആത്മാവ് ഉയർന്നെഴുന്നേറ്റ് വേറിട്ട് പോകുന്നതെന്ന് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൃതദേഹത്തിന് മുകളിൽ ഒരു നിഴൽ രൂപം ചലിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇത് ഫോട്ടോഷോപ്പിൽ സൃഷ്ടിച്ചെടുത്തതാണെന്നാണ് വിമർശകകർ ആരോപിക്കുന്നത്.

ട്രക്കുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും യാത്രക്കാരി തെറിച്ച് പോവുകയും ചെയ്തിരുന്നു. യാത്രക്കാരി മരിച്ച് തൊട്ടടുത്ത നിമിഷമാണീ രൂപം പ്രത്യക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. മനുഷ്യശരീരത്തിന്റെ നിഴൽരൂപമെന്നപോലെയാണിത് കാണാൻ സാധിക്കുന്നത്. അപകടത്തിൽ മരിച്ചിരിക്കുന്നത് മാനീ എന്ന പെൺകുട്ടിയാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബൻജോഗ്രാസ്റ്റ് എന്നൊരു പുരുഷനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന.സുട്ടന്നാരാജ് സുവന്നതാഡ എന്നയാളാണ് യൂ ട്യൂബിൽ ഈ വീഡിയോ സെപ്റ്റംബർ 17ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെയായി ഇത് 380,000 പേരാണ് കണ്ടിരിക്കുന്നത്.