- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറി ഇടിച്ചു ഒരു കാർ നിശേഷം തകർന്നു; ഡ്രൈവറുടെ കൈകാലുകൾ വിൻഡ്സ്ക്രീനിലൂടെ വെളിയിൽ വന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ബ്രിട്ടനിൽ ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നിൽ വന്ന് ലോറിയിടിച്ചതോടെ ഞെരിഞ്ഞമർന്ന കാറിൽനിന്ന് ഡ്രൈവറുടെ കൈകാലുകൾ പുറത്തേയ്ക്ക് വരുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ലോറി ഡ്രൈവറെ അശ്രദ്ധമായ ഡ്രൈവിങ്ങിന് 12 മാസത്തേയ്ക്ക് തടവിലിട്ടു. 55-കാരനായ ലിത്വാനിയക്കാരൻ വൈഗാന്റസ് സ്റ്റാനുലിസാണ് ലോറിയോടിച്ചിരുന്നത്. ഉരുക്ക് കയറ്റി വന്ന ഇയാളുടെ ലോറി മുന്നിലുണ്ടായിരുന്ന ഫോർഡ് ഫിയേസ്റ്റ കാറിൽ വന്നിടിക്കുകയായിരുന്നു. കാന്റർബറിക്ക് സമീപം ഹാർബിൾഡൗണിൽ കഴിഞ്ഞ ജനുവരി 19നാണ് അപകടം ഉണ്ടായത്. കാറിന്റെ ഡാഷ്‌റൂം വീഡിയോയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ ഓടിച്ചിരുന്ന 20-കാരന്റെ ശരീരം വിൻഡ് സ്‌ക്രീനിലൂടെ പുറത്തേയ്ക്ക് തെറിക്കുകയായിരുന്നു. പിന്നിൽനിന്ന് ലോറി ഇടിച്ചതോടെ മുന്നോട്ടുതെറിച്ച കാർ മുന്നിലുണ്ടായിരുന്ന ലോറിക്കിടയിൽപ്പെട്ടാണ് ഞെരിഞ്ഞത്. അപകടത്തിൽ കാർ ഡ്രൈ
ബ്രിട്ടനിൽ ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നിൽ വന്ന് ലോറിയിടിച്ചതോടെ ഞെരിഞ്ഞമർന്ന കാറിൽനിന്ന് ഡ്രൈവറുടെ കൈകാലുകൾ പുറത്തേയ്ക്ക് വരുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ലോറി ഡ്രൈവറെ അശ്രദ്ധമായ ഡ്രൈവിങ്ങിന് 12 മാസത്തേയ്ക്ക് തടവിലിട്ടു.
55-കാരനായ ലിത്വാനിയക്കാരൻ വൈഗാന്റസ് സ്റ്റാനുലിസാണ് ലോറിയോടിച്ചിരുന്നത്. ഉരുക്ക് കയറ്റി വന്ന ഇയാളുടെ ലോറി മുന്നിലുണ്ടായിരുന്ന ഫോർഡ് ഫിയേസ്റ്റ കാറിൽ വന്നിടിക്കുകയായിരുന്നു. കാന്റർബറിക്ക് സമീപം ഹാർബിൾഡൗണിൽ കഴിഞ്ഞ ജനുവരി 19നാണ് അപകടം ഉണ്ടായത്.
കാറിന്റെ ഡാഷ്‌റൂം വീഡിയോയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ ഓടിച്ചിരുന്ന 20-കാരന്റെ ശരീരം വിൻഡ് സ്‌ക്രീനിലൂടെ പുറത്തേയ്ക്ക് തെറിക്കുകയായിരുന്നു. പിന്നിൽനിന്ന് ലോറി ഇടിച്ചതോടെ മുന്നോട്ടുതെറിച്ച കാർ മുന്നിലുണ്ടായിരുന്ന ലോറിക്കിടയിൽപ്പെട്ടാണ് ഞെരിഞ്ഞത്.
അപകടത്തിൽ കാർ ഡ്രൈവറുടെ തലയോട്ടിക്കും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായി. മുഖത്തും ശരീരമാസകലവും ഗുരുതരമായ മുറിവുകൾ പറ്റി. ഇപ്പോഴും ഇയാൾക്ക് ആശുപത്രിയിൽനിന്ന് പോരാനായിട്ടില്ല. താൻ അശ്രദ്ധമായി വണ്ടിയോടിച്ചുവെന്നത് ആദ്യം വൈഗാന്റസ് നിഷേധിച്ചെങ്കിലും പിന്നീട് കോടതിയിൽ കുറ്റം സമ്മതിച്ചു.