ടുവകൾ കടലിൽ മദിച്ച് തിമിർക്കുന്നത് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ..? വെറും സങ്കൽപ്പമല്ല.. ദുബായ് ബീച്ചിൽ സംഭവിച്ച കാര്യമാണ്. ഇവിടെ നാല് കടുവകൾ ആർത്തുല്ലസിച്ച് കളിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. എവിടെ നിന്നാണീ കടുവകൾ എത്തിയതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്നുമുണ്ട്. ആഞ്ഞടിക്കുന്ന തിരകളിൽ നീന്തിത്തുടിക്കാൻ ഇവ നല്ല താൽപര്യമാണ് പ്രകടിപ്പിക്കുന്നത്. സാധാരണ കടുവകൾക്ക് ജലത്തിൽ കളിക്കാൻ ഇഷ്ടമല്ലെന്ന പൊതുവേയുള്ള വിശ്വാസത്തെ തകിടം മറിച്ചു കൊണ്ടാണ് ഇവ ഇവിടെ കടലിൽ മദിക്കുന്നത്. ഈ വീഡിയോ അപ്ലോഡ് ചെയ്ത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷത്തോളം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ദുബായ് ബീച്ചിൽ നിന്നാണീ വീഡിയോ എടുത്തിരിക്കുന്നതെന്ന് ശക്തമായ സൂചനയുമുണ്ട്.

എന്നാൽ ദുബായ് ബീച്ചിൽ കടുവകളെ കണ്ടെത്തിയെന്ന കാര്യം അധികൃതർക്ക് ലഭിച്ചിട്ടില്ലെന്നാണ് ദുബായ് മൃഗശാലയിലെ പ്രിൻസിപ്പൽ വൈൽഡ് ലൈഫ് സ്പെഷ്യലിസ്റ്റായ ഡോ. റെസ ഖാൻ പ്രതികരിച്ചിരിക്കുന്നത്. ഇത് ചിലപ്പോൾ പഴയ വീഡിയോ ആയിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കടുവകളെ കണ്ടെത്തിയ ബീച്ച് പബ്ലിക്ക്‌ബീച്ചാണോ അതല്ല പ്രൈവറ്റ് ബീച്ചാണോ എന്ന് തങ്ങൾക്ക് നിർണയിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത് പബ്ലിക്ക് ബീച്ചാണെങ്കിൽ ഇവിടെയെത്തുന്ന പൊതുജനത്തിന് ഇവ ഭീഷണിയാകുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ഈ കടുവകൾ എവിടെ നിന്നെത്തിയെന്നത് നിഗൂഢതയാണെന്നും ഇവയെ ഇവിടേക്ക് കൊണ്ടുവരാൻ ലൈസൻസ് ആവശ്യമാണെന്നും ഡോ. ഖാൻ പറയുന്നു.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വറിന്റെ വംശനാശം വരുന്ന ജന്തുക്കളുടെ പട്ടികയിലും കൺവെൻഷൻ ഓൺ ദി ഇന്റർനാഷണൽ ട്രേഡ് ഓഫ് എൻഡേൻജർഡ് സ്പീഷീസ് അപ്പെൻഡിക്സിലും ഉൾപ്പെടുന്ന കടുവകളെ ഇവിടെ കണ്ടെത്തിയത് അത്ഭുതമുണ്ടാക്കുന്നുവെന്നും ഡോ. ഖാൻ പറയുന്നു. ഈ കടുവകളുടെ വീഡിയോ പകർത്തിയിരിക്കുന്നത് കിങ് സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ് സ്ട്രീറ്റിലുള്ള പ്രൈവറ്റ് പ്ലേസിലുള്ള ബീച്ചിൽ നിന്നാണെന്നാണ് ചില ഓൺലൈൻ യൂസർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. മറ്റൊരു ഫൂട്ടേജിൽ വെള്ളക്കടുവകൾ ദുബായിലെ ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിൽ നീന്തുന്നത് കാണാം. ഇത് ജൂലൈയിൽ പകർത്തിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവയുടെ ഉടമസ്ഥൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ജനുവരിയിൽ അൽ ബാർഷയിൽ നിന്നും ദുബായ് പൊലീസ് ഒരു വയസുള്ള പെൺസിംഹത്തിനെ പിടികൂടിയിരുന്നു. പേടിച്ചരണ്ട വീട്ടുകാരൻ വീടിനടുത്ത് സിംഹം ഒളിച്ചിരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു പൊലീസ് എത്തിയിരുന്നത്.2014ൽ ദുബായ്തെരുവിലൂടെ കടന്ന് പോയ നിസാൻ അർമദയുടെ പുറകിൽ ഒരു സിഹം സഞ്ചരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഒരു മോട്ടോറിസ്റ്റായിരുന്നു ഇതിനെ കണ്ടെത്തിയിരുന്നത്.