നിരവധി നീലച്ചിത്രങ്ങളിലെ നോൻഗ് നാറ്റ് എന്ന 31 കാരിയുടെ ചൂടൻ പ്രകടനം കണ്ട് മനം മയങ്ങിയായിട്ടായിരുന്നു അമേരിക്കക്കാരനായ 70കാരൻ ആർക്കിടെക്ട് ഹരോൾഡ് ജെന്നിങ്സ് നെസ്ലാൻഡ് ജൂനിയർ ഈ മാദകറാണിയെ തേടി തായ്‌ലൻഡിലെത്തിത്. തുടർന്ന് അദ്ദേഹം തന്റെ സ്വപ്ന നായികയെ മിന്നു കെട്ടി കൂടെ താമസിപ്പിക്കുകയും ചെയ്തു.

നൂറു കണക്കിന് വീഡിയോകളിലൂടെ തായ്‌ലൻഡിനെ ത്രസിപ്പിച്ച നാറ്റ് ഒടുവിൽ ബുദ്ധമതം സ്വീകരിച്ച് ഭർത്തൃമതിയായിത്തീരുകയും ചെയ്തു. പ്രാർത്ഥനിയിലൂടെയും ധ്യാനത്തിലൂടെയുമാണ് തനിക്ക് പുതിയൊരു ജീവിതം കണ്ടെത്താൻ സാധിച്ചതെന്നാണ് മുൻ എക്സ്-റേറ്റഡ് താരമായ നാറ്റ് പറയുന്നത്.

നിലവിൽ കെജ്സാറിൻ ചായ്ചാലെറംഫോൾ എന്നാണീ യുവതി അറിയപ്പെടുന്നത്. ആത്മീയപാതയിലേക്ക് ചരിക്കാൻ തുടങ്ങിയത് തന്റെ ജീവിതത്തിന് വഴിത്തിരിവേകിയെന്നും നാറ്റ് വെളിപ്പെടുത്തുന്നു.

തന്നേക്കാൾ ഇരട്ടി പ്രായമുള്ള ഭർത്താവിനെയാണ് ലഭിച്ചിരിക്കിക്കുന്നതെങ്കിലും അവർ പുതിയ ജീവിതത്തിൽ സംതൃപ്തയാണെന്നാണ് വെളിപ്പെടുത്തുന്നത്. തനിക്ക് ഭർത്താവ് ധാരാളം പണം നൽകിയിട്ടുണ്ടെന്നാണ് യുകെ സൗത്ത് വെസ്റ്റ് ന്യൂസ് സർവീസിനോട് നാറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. സമ്പത്തിൽ പകുതി തനിക്കായി നൽകാൻ അദ്ദേഹം തയ്യാറായെന്നും മുൻ പോൺ സ്റ്റാർ പറയുന്നു.

2000കാലഘട്ടത്തിൽ ബ്ലാക്ക് മാർക്കറ്റ് വീഡിയോകളിൽ പങ്കെടുത്തതിന്റെ പേരിൽ നാറ്റ് വൻ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഇവ തായ്‌ലൻഡിലുടനീളം വിതരണം ചെയ്യപ്പെട്ടിരുന്നു. ടോക്കിയോ ഹണ്ടർ, ഏഷ്യൻ ഹേർട്ട് തുടങ്ങിയവ അവയിൽ ഏറ്റവും വിവാദമുണ്ടാക്കിയ ചൂടൻ വീഡിയോകളാണ്. തായ്‌ലൻഡിലെ ആന്റി പോണോഗ്രാഫി നിയമങ്ങൾക്ക് വിരുദ്ധമായി ഇത്തരം പോൺ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ നാറ്റിനെ പ്രോസിക്യൂട്ട് ചെയ്യുക വരെയുണ്ടായി. 2012ലായിരുന്നു നാറ്റ് നെസ്ലാൻഡ് ജൂനിയറിനെ വിവാഹം കഴിച്ചത്.

ബുദ്ധമതം തനിക്കിപ്പോൾ ജീവിതത്തിന് പുതിയ അർത്ഥം നൽകുന്നുവെന്നാണ് നാറ്റ് പറയുന്നത്. താൻ ക്രിസ്തുമത വിശ്വാസിയായിരുന്നുവെങ്കിലും 21 വയസ് മുതൽ ബുദ്ധമതത്തിലേക്ക് മാറിയെന്നും മുൻ താരം വെളിപ്പെടുത്തുന്നു. ഈ അടുത്ത കാലത്തായി മതത്തെക്കുറിച്ച് ആഴത്തിലും ഗൗരവകരമായ രീതിയിലും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ട്. ചാരിറ്റിക്ക് പണം നൽകാനും താൽപര്യപ്പെടുന്നു.