- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ കാറിന്റെ വീലിനടിയിൽ കുടുങ്ങിയ മാനിനെ തിന്നാൻ പത്ത് സിംഹങ്ങൾ ഒരുമിച്ച് ചുറ്റും കൂടിയാൽ എന്ത് ചെയ്യും..? ഈ വീഡിയോ കണ്ട് നോക്കൂ
നിങ്ങൾ വനപ്രദേശത്ത് കാറിൽ കറങ്ങുമ്പോൾ നിങ്ങളുടെ കാറിന്റെ വീലിനടിൽ കുടുങ്ങിയ മാനിനെ തിന്നാൻ പത്ത് സിംഹങ്ങൾ ഒരുമിച്ച് കാറിന് ചുറ്റും കൂടുകയും നിങ്ങൾ കാറിനുള്ളിൽ പെട്ട് പോവുകയും ചെയ്താലുള്ള ഭീകരാവസ്ഥ ഭാവനയിൽ കാണാൻ സാധിക്കുന്നുണ്ടോ..? ആഫ്രിക്കയിലെ ക്രൂഗെർ നാഷണൽ പാർക്കിലാണ് ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇത് സംബന്ധിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുമുണ്ട്. ജാഡ് വാൻ ഹോൽഡ്റ്റിനും കുടുംബത്തിനുമാണ് പേടിപ്പെടുത്തുന്ന ഈ അനുഭവമുണ്ടായിരിക്കുന്നത്. ജീവൻ തന്നെ അപകടത്തിലാകുമെന്ന ആ സന്ദർഭത്തിലും അവർ ആ അപൂർവ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു. മാനിനെ പിന്തുടർന്ന് സിംഹക്കൂട്ടം ആക്രമിച്ച് കൊല്ലുന്നത് ജാഡും കുടുംബവും നേരത്തെ തന്നെ കാറിലിരുന്ന് വീക്ഷിച്ച് വരുകയായിരുന്നു. തുടർന്ന് ഇവ കിട്ടിയ ഇരയെ സമാധാനത്തോടെ പങ്ക് വച്ച് കഴിക്കാനും തുടങ്ങിയിരുന്നു. എന്നാൽ അവിചാരിതമായി ഇവ തമ്മിൽ ഇരയ്ക്ക് വേണ്ടി കടിപിടി ആരംഭിക്കുകയും അതിനെ തുടർന്ന് മാനിന്റെ ശരീരാവശിഷ്ടം ജാഡും കുടു
നിങ്ങൾ വനപ്രദേശത്ത് കാറിൽ കറങ്ങുമ്പോൾ നിങ്ങളുടെ കാറിന്റെ വീലിനടിൽ കുടുങ്ങിയ മാനിനെ തിന്നാൻ പത്ത് സിംഹങ്ങൾ ഒരുമിച്ച് കാറിന് ചുറ്റും കൂടുകയും നിങ്ങൾ കാറിനുള്ളിൽ പെട്ട് പോവുകയും ചെയ്താലുള്ള ഭീകരാവസ്ഥ ഭാവനയിൽ കാണാൻ സാധിക്കുന്നുണ്ടോ..? ആഫ്രിക്കയിലെ ക്രൂഗെർ നാഷണൽ പാർക്കിലാണ് ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇത് സംബന്ധിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുമുണ്ട്. ജാഡ് വാൻ ഹോൽഡ്റ്റിനും കുടുംബത്തിനുമാണ് പേടിപ്പെടുത്തുന്ന ഈ അനുഭവമുണ്ടായിരിക്കുന്നത്. ജീവൻ തന്നെ അപകടത്തിലാകുമെന്ന ആ സന്ദർഭത്തിലും അവർ ആ അപൂർവ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു.
മാനിനെ പിന്തുടർന്ന് സിംഹക്കൂട്ടം ആക്രമിച്ച് കൊല്ലുന്നത് ജാഡും കുടുംബവും നേരത്തെ തന്നെ കാറിലിരുന്ന് വീക്ഷിച്ച് വരുകയായിരുന്നു. തുടർന്ന് ഇവ കിട്ടിയ ഇരയെ സമാധാനത്തോടെ പങ്ക് വച്ച് കഴിക്കാനും തുടങ്ങിയിരുന്നു. എന്നാൽ അവിചാരിതമായി ഇവ തമ്മിൽ ഇരയ്ക്ക് വേണ്ടി കടിപിടി ആരംഭിക്കുകയും അതിനെ തുടർന്ന് മാനിന്റെ ശരീരാവശിഷ്ടം ജാഡും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനടിയിൽ പെട്ട് പോവുകയുമായിരുന്നു. ഇതിനെ തുടർന്നാണ് അത് കൈവശപ്പെടുത്താനായി പത്ത് സിംഹങ്ങളും ആക്രമണോത്സുകരായി കാറിനെ ലക്ഷ്യം വച്ച് കുതിച്ചെത്തിയിരുന്നത്. ഇരയ്ക്ക് വേണ്ടി സിംഹങ്ങൾ തമ്മിലുള്ള പിടിവലിക്കിടയിൽ ഉയരുന്ന ഉച്ചത്തിലുള്ള ഗർജനങ്ങൾ വീഡിയോയിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്.
രക്തത്തിൽ കുതിർന്ന സിംഹങ്ങളുടെ വായയും മറ്റും വീഡിയോയിൽ കാണാം. തുടർന്ന് പേടിച്ചരണ്ട കുടുംബം കാറിനുള്ളിൽ ചൂളിയിരിക്കുകയായിരുന്നു. സിംഹങ്ങൾ കാറിനെ മറിച്ചിടാനെന്ന വണ്ണമായിരുന്നു മാനിന് വേണ്ടി യുദ്ധം ചെയ്തിരുന്നതെന്ന് ഇതിലുള്ളവർ വെളിപ്പെടുത്തുന്നു. ഒരു വേള കൊതിമൂത്ത സിംഹങ്ങൾ കാർ തല്ലിപ്പൊളിച്ച് തങ്ങളെ കൂടി ഭക്ഷിക്കുമോയെന്ന ഭയം യാത്രക്കാരെ വേട്ടയാടിയിരുന്നു. എന്നാൽ അവരുടെ ഭാഗ്യമെന്നോണം സിംഹങ്ങൾ മാനിന്റെ ഭാഗങ്ങൾ കൈവശപ്പെടുത്തി തിരിച്ച് പോവുകയായിരുന്നു. ഈ വീഡിയോ ജാഡ് ക്രൂഗെർ നാഷണൽ പാർക്കിന്റെ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ അത് ഹിറ്റായിത്തീരുകയും ചെയ്തിരുന്നു.
സിംഹങ്ങൾ കാറിനെ തൊട്ടുകൊണ്ട് നിലനിന്ന ആ സന്ദർഭത്തിൽ തങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുമായിരുന്നില്ലെന്നാണ് ഈ വീഡിയോക്കൊപ്പമിട്ട കുറിപ്പിൽ ജാഡ് വെളിപ്പെടുത്തുന്നത്. സൗത്ത് ആഫ്രിക്കയുടെ വടക്ക് കിഴക്കൻ ഭാഗത്താണീ പാർക്ക് സ്ഥിതി ചെയ്യുന്നത്. ധാരാളം സിംഹങ്ങളെ ഇവിടെ സംരക്ഷിച്ച് വരുന്നുണ്ട്.