- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ കാമുകിയെ നഗ്നയായി തെരുവിലൂടെ നടത്തി മർദ്ദിച്ചു ഭാര്യയുടെ പ്രതികാരം; മക്കളും ബന്ധുക്കളും പറഞ്ഞിട്ടും അടങ്ങാതെ മുടി മൊട്ടയടിച്ച് അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്
ഭർത്താവിനെയും കാമുകിയേയും പിടികൂടി കൈകാര്യം ചെയ്യുന്ന ഭാര്യമാരുടെ നിരവധി വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി ചേർത്തു വയ്ക്കാവുന്നതാണ് കഴിഞ്ഞ ദിവസം ബ്രസീലിൽ നടന്നത്. സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിലെ ബെഡ് റൂമിൽ നിന്നും ഭർത്താവിനൊപ്പം പിടികൂടിയ കാമുകിയെ നിരവധി തവണ അടിക്കുകയും റേസർ ഉപയോഗിച്ച് മുടി പറ്റേ മുറിച്ചു കളഞ്ഞ് നഗ്നയാക്കിയ ശേഷം ഇരു കൈകളും കെട്ടി കുബാറ്റോയിലെ അപ്പാർട്ട്‌മെന്റിനു ചുറ്റും നടത്തിക്കുകയാണ് ഭാര്യ ചെയ്തത്. യുവതിയുടെ തലയിൽ പിടിച്ച് തള്ളിക്കൊണ്ട് അപ്പാർട്ട്‌മെന്റിന് ചുറ്റും നടന്ന ഭാര്യയെ പിന്തുണച്ച് ഇവരുടെ ടീനേജ് പ്രായമായ മക്കളും അവരുടെ കൂട്ടുകാരും ഒപ്പം ചേർന്നിരുന്നു. അയൽക്കാരുടെ ശ്രദ്ധ ക്ഷണിച്ച് ബഹളമുണ്ടാക്കിയായിരുന്നു മക്കളും കൂട്ടുകാരും നടന്നത്. ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ഭാര്യ അദ്ദേഹത്തെ പിന്തുടർന്ന് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. 20 വയസു മാത്രം പ്രായമുള്ള യുവതിക്ക് ഭർത്താവാണ് പിന്നീട് വസ്ത്രങ്ങൾ എടുത്തു നൽകിയത്. ഭാര്യയുടെ പേര് എന്ത
ഭർത്താവിനെയും കാമുകിയേയും പിടികൂടി കൈകാര്യം ചെയ്യുന്ന ഭാര്യമാരുടെ നിരവധി വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി ചേർത്തു വയ്ക്കാവുന്നതാണ് കഴിഞ്ഞ ദിവസം ബ്രസീലിൽ നടന്നത്. സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിലെ ബെഡ് റൂമിൽ നിന്നും ഭർത്താവിനൊപ്പം പിടികൂടിയ കാമുകിയെ നിരവധി തവണ അടിക്കുകയും റേസർ ഉപയോഗിച്ച് മുടി പറ്റേ മുറിച്ചു കളഞ്ഞ് നഗ്നയാക്കിയ ശേഷം ഇരു കൈകളും കെട്ടി കുബാറ്റോയിലെ അപ്പാർട്ട്‌മെന്റിനു ചുറ്റും നടത്തിക്കുകയാണ് ഭാര്യ ചെയ്തത്.
യുവതിയുടെ തലയിൽ പിടിച്ച് തള്ളിക്കൊണ്ട് അപ്പാർട്ട്‌മെന്റിന് ചുറ്റും നടന്ന ഭാര്യയെ പിന്തുണച്ച് ഇവരുടെ ടീനേജ് പ്രായമായ മക്കളും അവരുടെ കൂട്ടുകാരും ഒപ്പം ചേർന്നിരുന്നു. അയൽക്കാരുടെ ശ്രദ്ധ ക്ഷണിച്ച് ബഹളമുണ്ടാക്കിയായിരുന്നു മക്കളും കൂട്ടുകാരും നടന്നത്. ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ഭാര്യ അദ്ദേഹത്തെ പിന്തുടർന്ന് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. 20 വയസു മാത്രം പ്രായമുള്ള യുവതിക്ക് ഭർത്താവാണ് പിന്നീട് വസ്ത്രങ്ങൾ എടുത്തു നൽകിയത്. ഭാര്യയുടെ പേര് എന്താണെന്ന് വെളിപ്പെട്ടിട്ടില്ല. സംഭവത്തിനു ശേഷം കുടുബാംഗങ്ങൾ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തത്.
കുറ്റകരമായ പ്രവർത്തികൾ ചെയ്യുന്ന ഭർത്താക്കന്മാരെ ഡീൽ ചെയ്യേണ്ടത് എങ്ങനെയാണെന്ന് കാണിച്ചു തരാമെന്നു പ്രതികരിച്ച ഭാര്യ ഇന്ന് മുതൽ അയാൾ തന്റെ മുൻ ഭർത്താവ് ആയിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നത്.
യുവതിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമിച്ചപ്പോൾ യുവതിയും യുവതിയും സഹോദരിയും പൊലീസ് സ്‌റ്റേഷനിലെത്തി തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി യുവതി അയാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് അയാൾ തന്നോട് പറഞ്ഞതെന്നുമാണ് യുവതിയുടെ വിശദീകരണം.
ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ നാണംകെടുത്താനുള്ള ശ്രമമാണ് ഇവർ നടത്തിയതെന്ന് ബോധ്യപ്പെട്ടാൽ 10 വർഷം വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഭീഷണി മുഴക്കൽ, ശാരീരികമായി മുറിവേൽപ്പിക്കുക, അപകീർത്തിപ്പെടുത്തൽ, അസഹിഷ്ണുത, സ്ത്രീയ്‌ക്കെതിരെയുള്ള അക്രമം തുടങ്ങിയ വകുപ്പുകളാണ് ഭാര്യയ്ക്കു ാേമേൽ ചുമത്തിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.