- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന എസ്‌കലേറ്റർ പൊടുന്നനെ താഴേയ്ക്ക് പോയി; 45 മീറ്റർ ഉയരത്തിൽ നിന്നുള്ള അപകടത്തിൽ ആളുകൾ വീഴുന്ന വീഡിയോ പുറത്ത്
ഹോംഗ് കോംഗിലെ ഷോപ്പിങ് സെന്ററിൽ മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന എസ്‌കലേറ്റർ പൊടുന്നനെ താഴേയ്ക്ക് പോയതിനെ തുടർന്ന് ചുരുങ്ങിയത് 17 പേർക്കെങ്കിലും പരുക്കേറ്റതായി റിപ്പോർട്ട്. 45 മീറ്റർ ഉയരത്തിൽ നിന്നുമുള്ള അപകടത്തിൽ ആളുകൾ വീഴുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എസ്‌കലേറ്ററിന്റെ ഗതി നിനച്ചിരിക്കാതെ മാറുന്നത് കണ്ട് ആളുകൾ ഉച്ചത്തിൽ കരഞ്ഞിരുന്നു. ഹോംഗ്കോംഗിലെ ലൻഗാം പ്ലേസിലെ മോൻഗ് കോക്ക് മാളിലാണ് അപകടം നടന്നിരിക്കുന്നത്. സിസിടിവിയിൽ ഇതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ട്. ഡസൻ കണക്കിന് ഷോപ്പർമാർ മുകളിലേക്ക് പോകാനായി എസ്‌കലേറ്ററിൽ ക്യൂ നിൽക്കുന്നത് ഇതിൽ കാണാം. പെട്ടെന്ന് എസ്‌കലേറ്റർ താഴോട്ട് പോയപ്പോൾ ഇതിൽ നിന്നവരെല്ലാം ഇടത്തോട്ട് എടുത്തെറിയപ്പെടുകയും അവർ ഹാൻഡ്റെയിലിൽ പിടിച്ച് വീഴാതിരിക്കാൻ യത്നിക്കുന്നുമുണ്ട്. തുടർന്ന് എസ്‌കലേറ്ററിന്റെ പാദത്തിലേക്ക് ആളുകൾ മേൽക്ക് മേൽ വന്ന് വീണിരുന്നു. ശനിയാഴ്ചത്തെ സംഭവത്തിന് ശേഷം പോസ്റ്റ് ചെയ്തിരിക്കുന്ന ഇത് സംബന്ധിച്ച വീഡിയോ ഫേസ്‌ബുക്കിലൂടെ ആയിരക്കണക്കിന
ഹോംഗ് കോംഗിലെ ഷോപ്പിങ് സെന്ററിൽ മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന എസ്‌കലേറ്റർ പൊടുന്നനെ താഴേയ്ക്ക് പോയതിനെ തുടർന്ന് ചുരുങ്ങിയത് 17 പേർക്കെങ്കിലും പരുക്കേറ്റതായി റിപ്പോർട്ട്. 45 മീറ്റർ ഉയരത്തിൽ നിന്നുമുള്ള അപകടത്തിൽ ആളുകൾ വീഴുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
എസ്‌കലേറ്ററിന്റെ ഗതി നിനച്ചിരിക്കാതെ മാറുന്നത് കണ്ട് ആളുകൾ ഉച്ചത്തിൽ കരഞ്ഞിരുന്നു. ഹോംഗ്കോംഗിലെ ലൻഗാം പ്ലേസിലെ മോൻഗ് കോക്ക് മാളിലാണ് അപകടം നടന്നിരിക്കുന്നത്. സിസിടിവിയിൽ ഇതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ട്. ഡസൻ കണക്കിന് ഷോപ്പർമാർ മുകളിലേക്ക് പോകാനായി എസ്‌കലേറ്ററിൽ ക്യൂ നിൽക്കുന്നത് ഇതിൽ കാണാം.
പെട്ടെന്ന് എസ്‌കലേറ്റർ താഴോട്ട് പോയപ്പോൾ ഇതിൽ നിന്നവരെല്ലാം ഇടത്തോട്ട് എടുത്തെറിയപ്പെടുകയും അവർ ഹാൻഡ്റെയിലിൽ പിടിച്ച് വീഴാതിരിക്കാൻ യത്നിക്കുന്നുമുണ്ട്. തുടർന്ന് എസ്‌കലേറ്ററിന്റെ പാദത്തിലേക്ക് ആളുകൾ മേൽക്ക് മേൽ വന്ന് വീണിരുന്നു.
ശനിയാഴ്ചത്തെ സംഭവത്തിന് ശേഷം പോസ്റ്റ് ചെയ്തിരിക്കുന്ന ഇത് സംബന്ധിച്ച വീഡിയോ ഫേസ്‌ബുക്കിലൂടെ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. എസ്‌കലേറ്ററിൽ നിന്നും നിലം പതിച്ചതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റ ആളെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.