- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നിട്ടും ഒരു പരുക്കുമില്ലാതെ അവർ എണീറ്റ് വന്നു; ജനാല തകർത്ത് പാഞ്ഞ് വന്ന കാർ ജീവനക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയും എനിമൽ ഹോസ്പിറ്റലിന്റെ ഒരു ഭാഗം തകർത്തെറിയുകയും ചെയ്യുന്ന വീഡിയോ കാണാം
നോർത്ത് കരോലിനയിലെ ഫ്രാങ്ക്ളിനിലെ നോഹ്സ് ആർക്ക് കംപാനിയൻ എനിമൽ ഹോസ്പിറ്റലിന്റെ ചുമർ തകർത്ത് കാർ റിസപ്ഷൻ ഡെസ്‌ക് വരെയെത്തിയ വീഡിയോ വൈറലാകുന്നു. ഇടിച്ച് കയറിയ കാർ കടയുടെ ഒരു ഭാഗം തകർത്തെറിയുകയും ജീവനക്കാരിയെ ഇടിച്ച് വായുവിലേക്ക് തെറിപ്പിക്കുകയും ചെയ്തിരുന്നു. കാറിടിച്ച് തെറിപ്പിച്ചിട്ടും യാതൊരു പരുക്കുമില്ലാതെ ഈ വനിതാ ഓഫീസ് മാനേജർ എഴുന്നേറ്റ് വരുന്നതും ഈ വീഡിയോയിൽ കാണാം. സെക്കൻഡ് സ്റ്റാഫ് അംഗങ്ങളും നാല് നായകളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ക്ലിനിക്കിന്റെ ഉടമയായ ഡാൻ ടോഡ് പറയുന്നത്. സാധാരണയായി ഈ ഓഫീസിൽ നാല് പേർ ജോലി ചെയ്യാറുണ്ടായിരുന്നുവെന്നും എന്നാൽ അപകടം നടക്കുമ്പോൾ ഇവരിൽ ചിലർ പുറത്ത് പോയതായിരുന്നുവെന്നും ടോഡ് പറയുന്നു. ഉറങ്ങുന്ന രണ്ട് നായകളുടെ നേരെയായിരുന്നു കാർ പാഞ്ഞ് ചെന്നത്. ഇവ വാഹനത്തിനടിയിൽ പെട്ടുവെങ്കിലും പരുക്കൊന്നും പറ്റിയിട്ടില്ല. തുടർന്ന് എമർജൻസി സർവീസിനെ വിളിച്ച് വരുത്തുകയുംചെയ്തിരുന്നു. ആർക്കും അപകടമൊന്നും പറ്റിയില്ലെന്നാണ് ഫ്രാങ്
നോർത്ത് കരോലിനയിലെ ഫ്രാങ്ക്ളിനിലെ നോഹ്സ് ആർക്ക് കംപാനിയൻ എനിമൽ ഹോസ്പിറ്റലിന്റെ ചുമർ തകർത്ത് കാർ റിസപ്ഷൻ ഡെസ്‌ക് വരെയെത്തിയ വീഡിയോ വൈറലാകുന്നു. ഇടിച്ച് കയറിയ കാർ കടയുടെ ഒരു ഭാഗം തകർത്തെറിയുകയും ജീവനക്കാരിയെ ഇടിച്ച് വായുവിലേക്ക് തെറിപ്പിക്കുകയും ചെയ്തിരുന്നു. കാറിടിച്ച് തെറിപ്പിച്ചിട്ടും യാതൊരു പരുക്കുമില്ലാതെ ഈ വനിതാ ഓഫീസ് മാനേജർ എഴുന്നേറ്റ് വരുന്നതും ഈ വീഡിയോയിൽ കാണാം. സെക്കൻഡ് സ്റ്റാഫ് അംഗങ്ങളും നാല് നായകളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ക്ലിനിക്കിന്റെ ഉടമയായ ഡാൻ ടോഡ് പറയുന്നത്.
സാധാരണയായി ഈ ഓഫീസിൽ നാല് പേർ ജോലി ചെയ്യാറുണ്ടായിരുന്നുവെന്നും എന്നാൽ അപകടം നടക്കുമ്പോൾ ഇവരിൽ ചിലർ പുറത്ത് പോയതായിരുന്നുവെന്നും ടോഡ് പറയുന്നു. ഉറങ്ങുന്ന രണ്ട് നായകളുടെ നേരെയായിരുന്നു കാർ പാഞ്ഞ് ചെന്നത്. ഇവ വാഹനത്തിനടിയിൽ പെട്ടുവെങ്കിലും പരുക്കൊന്നും പറ്റിയിട്ടില്ല. തുടർന്ന് എമർജൻസി സർവീസിനെ വിളിച്ച് വരുത്തുകയുംചെയ്തിരുന്നു. ആർക്കും അപകടമൊന്നും പറ്റിയില്ലെന്നാണ് ഫ്രാങ്ക്ളിൻ ഫയർ റെസ്‌ക്യൂ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അടിയന്തിര സാഹചര്യത്തോട് തന്റെ ജീവനക്കാർ നല്ല രീതിയിലാണ് പ്രതികരിച്ചിരിക്കുന്നതെന്നാണ് ഡാൻ പറയുന്നത്. ഇവർ ഉടൻ നായകളുടെ സഹായത്തിനുമെത്തിയിരുന്നു.
ബ്രേക്ക് ചവിട്ടുന്നതിന് പകരം കാറോടിച്ചിരുന്ന വനിതാ ഡ്രൈവർ അക്സിലറേറ്റർ അമർത്തിയതിനെ തുടർന്നായിരുന്നു കാർ കടയുടെ ചുമർ തകർത്തെത്തിയത്. കാറിൽ നിന്നും രക്ഷപ്പെട്ട ഡ്രൈവർ ക്യാമറയിൽ പെട്ടിട്ടില്ല. ഇവർക്കും പരുക്കൊന്നുമില്ല.