- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പ്യൂട്ടറിന് മുമ്പിൽ ഗെയിം കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളെ ഇനി വഴക്ക് പറയാൻ വയ്യാതാവുമോ..? വീഡിയോ ഗെയിംസ് കൂടി ഇനി ഏഷ്യൻ ഗെയിംസിന്റെ ഭാഗമാകുന്നു; ഇലക്ട്രോണിക് സ്പോർട്സുകൾ ഇനി ഒളിമ്പിക്സിനെ ഭരിച്ചേക്കും
2022ൽ ചൈനയിലെ ഹൻഗ്സൗവിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വീഡിയോ ഗെയിമുകളെ കൂടി ഉൾപ്പെടുത്താൻ ദി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ തീരുമാനിച്ചു. ഇതോടെ കമ്പ്യൂട്ടറിന് മുന്നില് ഗെയിം കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളെ ഇനി വഴക്ക് പറയാൻ സാധിക്കാത്ത കാലമാണ് വരാൻ പോകുന്നത്... ഇതനുസരിച്ച് ഇലക്ട്രോണിക് സ്പോർട്സിൽ തിളങ്ങുന്നവർക്കും ഏഷ്യൻ ഗെയിംസിൽ മെഡലുകൾ ലഭിക്കാൻ പോവുകയാണ്. അടുത്ത ഏഷ്യൻ ഗെയിംസിലെ ഒഫീഷ്യൽ പ്രോഗ്രാമിൽ ഇ-സ്പോർട്സിനെയും ഉൾപ്പെടുത്താൻ തീരുമാനിച്ചുവെന്ന് ഒളിമ്പിക് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവജനങ്ങൾക്കിടയിൽ ഈ പുതിയ രൂപത്തിലുള്ള സ്പോർട്സിന് വർധിച്ച് വരുന്ന ജനകീയതയും വികാസവും കണക്കിലെടുത്താണീ തീരുമാനമെടുത്തിരിക്കുന്നതെന്നും കൗൺസിൽ വ്യക്തമാക്കുന്നു. ഇന്തോനേഷ്യയിലെ പാലെംബാൻഗിൽ 2018ൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇ സ്പോർട്സിനെ ഡെമോ സ്പോർട്ടായി ഉൾപ്പെടുത്തുത്താനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം തുർക്ക്മെനിസ്ഥാനിൽ വച്ച് നടക്കുന്ന ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ വീഡിയോ ഗെയിം അടക്കമുള
2022ൽ ചൈനയിലെ ഹൻഗ്സൗവിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വീഡിയോ ഗെയിമുകളെ കൂടി ഉൾപ്പെടുത്താൻ ദി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ തീരുമാനിച്ചു. ഇതോടെ കമ്പ്യൂട്ടറിന് മുന്നില് ഗെയിം കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളെ ഇനി വഴക്ക് പറയാൻ സാധിക്കാത്ത കാലമാണ് വരാൻ പോകുന്നത്... ഇതനുസരിച്ച് ഇലക്ട്രോണിക് സ്പോർട്സിൽ തിളങ്ങുന്നവർക്കും ഏഷ്യൻ ഗെയിംസിൽ മെഡലുകൾ ലഭിക്കാൻ പോവുകയാണ്. അടുത്ത ഏഷ്യൻ ഗെയിംസിലെ ഒഫീഷ്യൽ പ്രോഗ്രാമിൽ ഇ-സ്പോർട്സിനെയും ഉൾപ്പെടുത്താൻ തീരുമാനിച്ചുവെന്ന് ഒളിമ്പിക് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവജനങ്ങൾക്കിടയിൽ ഈ പുതിയ രൂപത്തിലുള്ള സ്പോർട്സിന് വർധിച്ച് വരുന്ന ജനകീയതയും വികാസവും കണക്കിലെടുത്താണീ തീരുമാനമെടുത്തിരിക്കുന്നതെന്നും കൗൺസിൽ വ്യക്തമാക്കുന്നു. ഇന്തോനേഷ്യയിലെ പാലെംബാൻഗിൽ 2018ൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇ സ്പോർട്സിനെ ഡെമോ സ്പോർട്ടായി ഉൾപ്പെടുത്തുത്താനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം തുർക്ക്മെനിസ്ഥാനിൽ വച്ച് നടക്കുന്ന ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ വീഡിയോ ഗെയിം അടക്കമുള്ള സ്മാർട്ട് ഗെയിമുകൾ ആദ്യമായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്.
ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ വിജയിക്കുന്നവർ ഫിഫ 2017, മോബ (മൾട്ടിപ്ലെയർ ഓൺലൈൻ ബാറ്റിൽ അരീന)യിലും ആർടിഎ(റിയൽ ടൈം അറ്റാക്ക്) ഗെയിംസിലും പങ്കെടുക്കും. ഇ സ്പോർട്സിനെ ഏഷ്യൻ ഗെയിംസിലേക്ക് കൊണ്ടു വരുന്നതിനായി കൗൺസിൽ ചൈനയിലെ അലിബാബ ഗ്രൂപ്പിന്റെ യൂണിറ്റായ അലിസ്പോർട്സുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഏതൊക്കെ വീഡിയോ ഗെയിമുകളാണ് ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തുകയെന്ന് വ്യക്തമായിട്ടില്ല. മിക്ക പരമ്പരാഗതമായ ഒളിമ്പിക് ഗെയിമുകളും ഏഷ്യൻ ഗെയിംസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രാദേശികമായ കായിക ഇനങ്ങളും ഇതിലുണ്ട്.
സെപെക് ത്രോ ഏഷ്യൻ ഗെയിംസിലെ പ്രധാന ആകർഷണമാണ്. സോക്കറിന്റെയും വോളിബോളിന്റെയും കബഡിയുടെ സവിശേഷതകൾ സമന്വയിക്കുന്ന കായിക ഇനമാണിത്. നിലവിലുള്ള ഏറ്റവും വലിയ ഇ സ്പോർട്സ് ഇവന്റായ ദി ലീഗ് ഓഫ് ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 810,000 പൗണ്ട് പ്രൈസ്മണിയാണ് കഴിഞ്ഞ വർഷം വിതരണം ചെയ്തിരുന്നത്. 2016ൽ ഇ സ്പോർട്സ് 400 മില്യൺ പൗണ്ട് വരുമാനമാണുണ്ടാക്കിയത്. ഇതിന് 320 മില്യൺ പേർ കാഴ്ചക്കാരായെത്തുകയും ചെയ്തിരുന്നു.