- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് നമ്മുടെ ഇന്ത്യ; ഹിജാബ് വിവാദത്തിനിടെ കർണാടകയിൽ ഹിന്ദു-മുസ്ലിം സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന വീഡിയോ തരംഗമാകുന്നു
ഉപ്പിനങ്ങാടി : കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് ആരംഭിച്ച ഹിജാബ് വിവാദം സോഷ്യൽ മീഡിയയിലും അതിനപ്പുറവും വർഗീയ വിദ്വേഷം ആളിക്കത്തിക്കുമ്പോൾ, അതേ സംസ്ഥാനത്തെ മറ്റൊരു പട്ടണത്തിൽ നിന്നുള്ള ഒരു വീഡിയോ ഹിന്ദു-മുസ്ലിം സൗഹൃദത്തെക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നു.
'Undefeated_Faith' എന്ന ട്വിറ്റെർ ഹാൻഡിൽ ഷെയർ ചെയ്ത വീഡിയോയിൽ, ഹൈന്ദവ ആഘോഷത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം ആളുകൾ, ഒരു മുസ്ലിം ശവസംസ്കാര (ജനാസ യാത്ര ) കടന്നുപോകുമ്പോൾ റോഡരികിൽ ഇരുവശത്തായി ആഘോഷങ്ങൾ നിർത്തി വരി വരിയായി നിൽക്കുന്നു. ഘോഷയാത്ര കടന്നുപോകുമ്പോൾ കുട്ടികൾ ഉൾപ്പെടുന്ന സംഘം ഏറെ ആദരവോടെയാണ് മാറിനിൽക്കുന്നത്.
കർണാടകയിലെ ഉപ്പിനങ്ങാടി പട്ടണത്തിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് മനസിലാക്കൻ സാധിക്കുന്നത്. ഇതാണ് നമ്മുടെ ഇന്ത്യ എന്നും ഇങ്ങനെ ഞങ്ങൾക്കേ സാധിക്കുകയുള്ളു എന്നുള്ള നിരവധി മറുപടികളാണ് വീഡിയോക്ക് ലഭിക്കുന്നത്. നെറ്റിസൺമാരിൽ നിന്ന് ഏറെ ഹൃദയസ്പർശിയായ പ്രതികരണങ്ങളാണ് വീഡിയോ ഉയർത്തിയത്.
A funeral procession in one of our town Uppinangady| And celebration procession simultaneously on other side. As the funeral passed by, the celebrating Hindu brothers stopped their celebration as a token of respect. Long Live Humanity pic.twitter.com/nvabswo8HL
- Undefeated_Faith (@Shaad_Bajpe) February 11, 2022
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്