ഡൽഹി: 2ജി അഴിമതി കേസിൽ തങ്ങൾ തെറ്റ് ചെയ്യാനായി കൂട്ടുനിന്നുവെന്ന വാദം പൊളിഞ്ഞുവെന്നും അതിനാൽ തങ്ങൾക്ക് 10,000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വീഡിയോകോൺ ആവശ്യപ്പെട്ടു. 2ജി അഴിമതി കേസിലെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ്. വീഡിയോകോൺ രംഗത്തെത്തിയത്.കേസിലെ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടിരുന്നു.

സ്‌പെക്ട്രം അനുവദിക്കുന്ന സമയത്ത് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്. അഴിമതി നടന്നുവെന്ന് സുപ്രിം കോടതി വിലയിരുത്തിയപ്പോൾ വീഡിയോ കോണിന് കനത്ത നഷ്ടമാണുണ്ടായത്.വീഡിയോകോണിന്റെ 15 ലൈസൻസാണ് ഒറ്റയടിക്ക് റദ്ദ് ചെയ്യപ്പെട്ടത്. 1,500 കോടിയാണ് ഇതിനായി കമ്ബനി മുടക്കിയത്. ഈ തുക കടമെടുത്തതാണെന്നും ഇപ്പോളും അതിന്റെ ആഘാതത്തിൽനിന്ന് കരകയറിയിട്ടില്ലെന്നും പറഞ്ഞാണ് ഇപ്പോൾ വീഡിയോകോൺ കനത്ത നഷ്ടപരിഹാരം ചോദിക്കുന്നത്.