മുംബൈ: തെറ്റുകണ്ടാൽ പ്രതികരിക്കാൻ മടിയില്ലാത്ത നടിയാണ് വിദ്യാബാലൻ. ബോളിവുഡിലെ താരസിംഹാസനം വിദ്യാ ബാലൻ സ്വന്തമാക്കിയതും വേറിട്ട ഇടപെടിലിലൂടെയാണ്. ട്രെയിൻ യാത്രയിൽ സ്ത്രീകൾ സുരക്ഷിതരാണോ എന്ന് ചോദിച്ചാൽ താരത്തിന് പറയാനുള്ളത് തന്റെ അനുഭവ കഥയാണ്. ഇന്ത്യയിലെ സ്ത്രീകളെ പ്രോചദിപ്പിക്കുകയാണ് ഈ തുറന്ന് പറച്ചിലിന്റെ ലക്ഷം.

ട്രെയിൻ യാത്രയ്ക്കിടയിൽ ഞെട്ടിക്കുന്ന സംഭവത്തിന് സാക്ഷിയായ നടി താൻ ഉൾപ്പെടെ അനേകം സ്ത്രീകൾക്ക് മുന്നിൽ നിന്നുകൊണ്ട് ലജ്ജ ലവലേശമില്ലാതെ അശ്ളീലത കാട്ടിയ യുവാവിനെ ചവുട്ടിപ്പുറത്താക്കി. ഒരു ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ കംപാർട്ട്മെന്റിൽ അടുത്തിടെ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. താരത്തിന്റെ തൊട്ടുമുന്നിൽ പാന്റിന്റെ സിബ്ബ് ഊരി യുവാവ് വേണ്ടാതീനം കാട്ടുകയായിരുന്നു. ഒരു ടെലിവിഷൻ പരിപാടിയിൽ ലോക്കൽ ട്രെയിൻ കംപാർട്ട്മെന്റുകളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വന്ന ചർച്ചയ്ക്ക് ഇടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കോളേജു കാലത്തെ സംഭവമാണ്. ഒരിക്കൽ ക്ളാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ഒരു പുരുഷൻ വനിതാ കംപാർട്ട്മെന്റിൽ കയറി. ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഇത് വനിതകൾക്കുള്ള കംപാർട്ട്മെന്റാണെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അയാൾ അത് അവഗണിച്ചു. വിദ്യാബാലൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം വീണ്ടും ഉന്നയിച്ചപ്പോൾ താൻ അറിയാതെ കയറിയതാണെന്നും അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കൊള്ളാമെന്നും പറഞ്ഞയാൾ എഴുന്നേറ്റ് കംപാർട്ട്മെന്റിന്റെ ഡോറിന് സമീപത്തേക്ക് പോയി.

പിന്നീട് അവിടെ നിന്നുകൊണ്ട് താനുൾപ്പെടെ എല്ലാവരുടേയും മുന്നിൽ നിന്നു കൊണ്ട് പാന്റിന്റെ സിബ്ബ് ഊരി അശ്ളീലത കാട്ടാൻ തുടങ്ങി. കയ്യിൽ ഉണ്ടായിരുന്ന ഫയലും ബുക്കും കൊണ്ട് അയാളെ അടിക്കുകയും ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളാനും തുടങ്ങി. ഭാഗ്യത്തിന് ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയെന്നും അല്ലായിരുന്നെങ്കിൽ അന്ന് തന്നെ അയാളെ കൊല്ലുമായിരുന്നെന്നും വിദ്യ പറഞ്ഞു.

5,000 അടി ഉയരത്തിൽ വിമാനത്തിൽ പോലും ഇങ്ങിനെ ചെയ്യുന്നവർ ഉണ്ടെന്നും അവർ വ്യക്തമാക്കി. അടുത്തിടെയായിരുന്നു ബീഗം ജാനിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽ ചെന്നപ്പോൾ മോശമായി പെരുമാറിയയാളോട് വിദ്യാബാലൻ ഇറങ്ങിപ്പോടാ എന്ന് പറഞ്ഞതും ചർച്ചയായിരുന്നു.