- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ സിനിമ ആദ്യ ഷെഡ്യൂളിന് ശേഷം നടക്കാതെ പോയി; ഞാൻ കരുതിയതു പോലെ എന്നെ കാണാൻ വലിയ മോശമല്ല; മോഹൻലാലിന്റെ നടക്കാതെ പോയ ചക്രം സിനിമയുടെ ലൊക്കേഷൻ ചിത്രവുമായി വിദ്യ ബാലൻ; ഏറ്റെടുത്ത് ആരാധകരും
ന്യൂഡൽഹി: ബോളിവുഡിന്റെ സൂപ്പർ സുന്ദരിയാണ് നടി വിദ്യാ ബാലൻ. വിദ്യാ ബാലൻ മലയാളത്തിൽ ഇതുവരെ അഭിനയിച്ച മലയാള സിനിമ ഉറുമി മാത്രമാണ്. തുടക്കകാലത്ത് മലയാളത്തിൽ നിന്നും അവസരം ലഭിക്കാതിരുന്ന നടി പിന്നീട് ഹിന്ദിയിലേക്ക് ചുവടുമാറുകയും പേരെടുക്കുകയും ചെയ്തു.
ഇപ്പോൾ ഒരു മലയാള സിനിമയുടെ സെറ്റിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിദ്യ. നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇട്ടത്. 2000 ത്തിൽ ചിത്രീകരണം നടന്ന ചക്രം എന്ന സിനിമയുടെ സെറ്റിൽ വെച്ചെടുത്തതാണ് ഈ ഫോട്ടോ.
'ഈ സിനിമ ആദ്യ ഷെഡ്യൂളിന് ശേഷം നടക്കാതെ പോയി. ഞാൻ കരുതിയതു പോലെ എന്നെ കാണാൻ വലിയ മോശമല്ല,' വിദ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.മോഹൻലാലും വിദ്യാബാലനും നായികാ നായകന്മാരായി എത്താനിരുന്ന ചക്രം എന്ന സിനിമ പിന്നീട് നടക്കാതെ പോവുകയായിരുന്നു.
2003 ൽ ഇറങ്ങിയ ബംഗാളി ചിത്രം ഭലൊ തെകൊയിലെയാണ് വിദ്യയുടെ ആദ്യ ചിത്രം. 2005 ൽ പുറത്തിറങ്ങിയ പരിനീതയിലൂടെയാണ് വിദ്യ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാള ചിത്രം മണിചിത്രത്താഴിന്റെ റീമേക്കായിരുന്നു ഈ ചിത്രം.
നേരത്തെ സംവിധായകൻ കമലിന്റെ ആമി എന്ന സിനിമയിൽ വിദ്യാ ബാലനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിൽ നിന്നും വിദ്യ പിന്മാറുകയായിരുന്നു. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ വിദ്യക്ക് പകരമെത്തിയത്.