ന്യൂയോർക്ക്: ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ വാർഷികം ജൂൺ 10നു വെസ്റ്റ് ന്യൂയോർക്കിലുള്ള ക്ലാർക്‌സ് ടൗൺ റിഫോംഡ് ചർച്ച് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

മലയാള ഭാഷ പഠിക്കുന്നതിന്റെ പ്രയോജനം മലയാള സംസ്‌കാരം അടുത്തറിയാൻ സാധിക്കുന്നു എന്നതു തന്നെയാണെന്നു ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പ്രഫസർ ഡോ. ഓമന റസൽ പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു. രാജാവ് നഗ്‌നനാണ് എന്ന കഥ പറഞ്ഞുകൊണ്ട് ബാല്യത്തിലെ നിഷ്‌കളങ്കതയ്ക്ക് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.

സേഥ് മാത്യു, സാൻസിയ മാത്യു, റിയ മാത്യു, മെറിന, റേച്ചൽ നൈനാൻ, അലീന എന്നിവരുടെ നൃത്തങ്ങളും നേഹ ജ്യോ, അലീന മുണ്ടക്കൽ, മറിന അലക്‌സ്, നിഹിൽ ജ്യോ എന്നിവർ ഗാനങ്ങളും അരങ്ങേറി. ഉപകരണ സംഗീതത്തിലൂടെ നേഹ റോയ്, ഷോൺ ആന്റണി, എബൽ ഏബ്രഹാം, ജസ്റ്റിൻ പോൾ എന്നിവർ മികവു തെളിയിച്ചു. ആൽബർട്ട് പറമ്പി, ഇവാൻ ഡി. അൽമേദിയ, റൂബിൻ എന്നിവർ പ്രസംഗിച്ചു. ലീഡർഷിപ്പ് പ്രോഗ്രാം ഇൻസ്ട്രക്ടർ എമിൽ ചാക്കോ വിദ്യാജ്യോതി സ്‌കൂളിനോടനുബന്ധിച്ച് താൻ നടത്തിവരുന്ന ക്ലാസിനെപ്പറ്റി വിശദീകരിച്ചു. ലീഡർഷിപ്പ് പ്രോഗ്രാമിൽ നടത്തിയ മത്സരത്തിൽ അലീന രാജു ഒന്നാം സ്ഥാനം നേടി. അദ്ധ്യാപകരായ മറിയാമ നൈനാൻ, ജോജോ ജയിംസ് എന്നിവരുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാളം സ്‌കൂളിലെ അദ്ധ്യാപകരെ അസോസിയേഷൻ പ്രസിഡന്റ് അലക്‌സാണ്ടർ പൊടിമണ്ണിൽ, അസോസിയേഷൻ സെക്രട്ടറി അജിൻ ആന്റണി, പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ, സ്‌കൂൾ കോ-ഓർഡിനേറ്റർ ഗ്രേസ് വെട്ടം എന്നിവർ സംസാരിച്ചു.