ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ജനുവരി 18-ന് ഞായറാഴ്ച കുർബ്ബാനാനന്തരം വികാരി തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്‌കോപ്പ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പുതുതായി മലയാളം ക്ലാസ്സിൽ ചേർന്ന കുഞ്ഞുങ്ങളാണ് വിദ്യാരംഭം കുറിച്ചത്. ആദ്യമായിട്ടാണ് ഇങ്ങിനെയൊരു കാര്യം പള്ളിയിൽ ചെയ്യുന്നതെന്നും നമ്മുടെ പാരമ്പര്യം അനുസരിച്ച് സ്‌കൂളിൽ പോകുന്നതുനു മുമ്പ് പള്ളിയിൽ വച്ച് അദ്യാക്ഷരം കുറിക്കുന്നത് അനുഗ്രഹമായിരിക്കും എന്നും അച്ചൻ ഓർമ്മിപ്പിച്ചു.

ഇതിനായി മുൻകൈയെടുത്ത മലയാളം ക്ലാസ്സ് പ്രിൻസിപ്പൽ ഡെൽസി മാത്യുവിനെ പ്രത്യേകം അഭിനന്ദിക്കുകയും നമ്മുടെ മാത്രഭാഷയെ നമ്മുടെ മക്കളെ പഠിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും അവരിലേക്ക് പകർന്നുകൊടുക്കുകയുമാണെനും ഇതിൽ ഭാഗഭാക്കായ കുഞ്ഞുങ്ങൾക്ക് എല്ലാവിധ അനുഗ്രഹവുമുണ്ടാകട്ടെ എന്നും കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അച്ചൻ സൂചിപ്പിച്ചു. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്