- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനുപുറമെ വിയറ്റ്നാമുമായി പ്രതിരോധ സഹകരണത്തിന് ഒരുങ്ങി ഇന്ത്യ; അണുവായുധം വഹിക്കുന്ന അഗ്നി മിസൈലുകൾ ചൈനയുടെ പിന്നാമ്പുറത്തും സ്ഥാപിക്കും; പേടിപപ്പിക്കാൻ ശ്രമിക്കുന്ന ചൈനയുടെ മുമ്പിൽ മുട്ടുവളയ്ക്കാത്ത തന്ത്രങ്ങൾ ഒരുക്കി ഇന്ത്യ; നീക്കം അമേരിക്കയുടെ പൂർണ പിന്തുണയോടെ
ഏഷ്യ-പസഫിക് മേഖലയിൽ ഭീഷണി തീർക്കുന്ന ചൈനയെ പ്രതിരോധിക്കാൻ മേഖലയിലെ മറ്റു രാജ്യങ്ങളുമായി പ്രതിരോധ സഹഹകരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. വിയറ്റ്‌നാമിന് ഭൂതല--വ്യോമ മിസൈൽ സംവിധാനമായ ആകാശ് നൽകാനുള്ള തീരുമാനത്തെ ആ രീതിയിലാണ് വിലയിരുത്തുന്നത്. ആണവ വിതരണ സംഘത്തിൽ അംഗമാകാനുള്ള്ള ഇന്ത്യയുടെ ശ്രമങ്ങളെ തടയാൻ ചൈന ശ്രമിക്കുന്നതിനിടെ, കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യയും. ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനാ സാന്നിധ്യമുറപ്പിച്ചും പാക്കിസ്ഥാനെ പലരീതിയിലും സഹായിച്ചുമാണ് മേഖലയിൽ ഇന്ത്യക്ക് ഭീഷണിയായി മാറാൻ ചൈന ശ്രമിക്കുന്നത്. എന്നാൽ, ചൈനയുടെ പിന്നാമ്പുറത്തും സഖ്യകക്ഷികളെ ഉണ്ടാക്കാനുള്ള ശ്രമം നടത്തിയാണ് ഇതിന് തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ജപ്പാനുമായി പ്രതിരോധ സഹകരണത്തിലേർപ്പെട്ട ഇന്ത്യ, വിയറ്റ്‌നാമിൽനിന്നും പ്രതീക്ഷിക്കുന്നതും അത്തരമൊരു സഹകരണമാണ്. 25 കിലോമീറ്റർ പരിധിയുള്ള ആകാശ് മിസൈൽ സംവിധാനം ശത്രുവിമാനങ്ങൾക്കെതിരെയും ഹെലിക്കോപ്ടറുകൾക്കെതിരെയും ഡ്രോണുകൾക്കെതിരെയും തൊടുക്കാവുന്ന ഫലപ്രദമാ
ഏഷ്യ-പസഫിക് മേഖലയിൽ ഭീഷണി തീർക്കുന്ന ചൈനയെ പ്രതിരോധിക്കാൻ മേഖലയിലെ മറ്റു രാജ്യങ്ങളുമായി പ്രതിരോധ സഹഹകരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. വിയറ്റ്‌നാമിന് ഭൂതല--വ്യോമ മിസൈൽ സംവിധാനമായ ആകാശ് നൽകാനുള്ള തീരുമാനത്തെ ആ രീതിയിലാണ് വിലയിരുത്തുന്നത്. ആണവ വിതരണ സംഘത്തിൽ അംഗമാകാനുള്ള്ള ഇന്ത്യയുടെ ശ്രമങ്ങളെ തടയാൻ ചൈന ശ്രമിക്കുന്നതിനിടെ, കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യയും.
ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനാ സാന്നിധ്യമുറപ്പിച്ചും പാക്കിസ്ഥാനെ പലരീതിയിലും സഹായിച്ചുമാണ് മേഖലയിൽ ഇന്ത്യക്ക് ഭീഷണിയായി മാറാൻ ചൈന ശ്രമിക്കുന്നത്. എന്നാൽ, ചൈനയുടെ പിന്നാമ്പുറത്തും സഖ്യകക്ഷികളെ ഉണ്ടാക്കാനുള്ള ശ്രമം നടത്തിയാണ് ഇതിന് തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ജപ്പാനുമായി പ്രതിരോധ സഹകരണത്തിലേർപ്പെട്ട ഇന്ത്യ, വിയറ്റ്‌നാമിൽനിന്നും പ്രതീക്ഷിക്കുന്നതും അത്തരമൊരു സഹകരണമാണ്.
25 കിലോമീറ്റർ പരിധിയുള്ള ആകാശ് മിസൈൽ സംവിധാനം ശത്രുവിമാനങ്ങൾക്കെതിരെയും ഹെലിക്കോപ്ടറുകൾക്കെതിരെയും ഡ്രോണുകൾക്കെതിരെയും തൊടുക്കാവുന്ന ഫലപ്രദമായ ആയുധമാണ്. നേരത്തെ ബ്രഹ്മോസ് സൂപ്പർസോണിക് വിമാനങ്ങളും അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന രുണാസ്ത്ര മിസൈലുകളും വിയറ്റ്‌നാമിന് നൽകാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യയുടെ അത്യാധുനിക യുദ്ധവിമാനങ്ങളായ സുഖോയ്-30 എംകെഐ വിമാനങ്ങൾ പറത്താൻ വിയറ്റ്‌നാം പൈലറ്റുമാർക്ക് പരിശീലനം നൽകാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മൂന്നുവർഷമായി കിലോ-ക്ലാസ് അന്തർവാഹിനികളിൽ വിയറ്റ്‌നാം നാവികർക്ക് ഇന്ത്യ പരിശീലനം നൽകുന്നുണ്ട്. പ്രതിരോധ സഹകരണത്തിൽ ഇന്ത്യയുടെ അടുത്ത സുഹൃത്താണ് വിയറ്റ്‌നാമെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞു. വിയറ്റ്‌നാം സേനയെ കൂടുതൽ സായുധരാക്കാനും അവർക്ക് കൂടുതൽ പരിശീലനം നൽകാനും ഇന്ത്യ തയ്യാറാകുമെന്നും പരീക്കർ പറഞ്ഞു.