- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ കോഴക്കേസിൽ എഡിജിപി ശങ്കർ റെഡ്ഡിക്കെതിരെ വിജിലൻസിന്റെ സത്യവാങ്മൂലം; എസ്‌പി ആർ സുകേശനെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു വിജിലൻസ്
കൊച്ചി: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് എസ്‌പി ആർ സുകേശനെ മാനസികമായി പീഡിപ്പിക്കാൻ എഡിജിപി ശങ്കർ റെഡ്ഡി ശ്രമിച്ചെന്നു വിജിലൻസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പരാമർശം. സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പിന്നിലും റെഡ്ഡിയാണ്. റെഡ്ഡി ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് നൽകാനും സുകേശനെ നിർബന്ധിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ഈ സത്യവാങ്മൂലം കളവാണെന്ന നിലപാടിലാണു ശങ്കർ റെഡ്ഡി. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും റെഡ്ഡി പറഞ്ഞു.
കൊച്ചി: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് എസ്‌പി ആർ സുകേശനെ മാനസികമായി പീഡിപ്പിക്കാൻ എഡിജിപി ശങ്കർ റെഡ്ഡി ശ്രമിച്ചെന്നു വിജിലൻസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പരാമർശം.
സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പിന്നിലും റെഡ്ഡിയാണ്. റെഡ്ഡി ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് നൽകാനും സുകേശനെ നിർബന്ധിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ഈ സത്യവാങ്മൂലം കളവാണെന്ന നിലപാടിലാണു ശങ്കർ റെഡ്ഡി. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും റെഡ്ഡി പറഞ്ഞു.
Next Story