കൊച്ചി: ഇന്റലിജൻസ് ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറിനെതിരെ വിജിലൻസ് കേസ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് നടപടി. ബിജോ അലക്‌സാണ്ടറിന്റെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ബിജോ അലക്‌സാണ്ടറിനെതിരെ കേസ് എടുത്തത്.