- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലുടമകൾ നൽകിയ പരാതിയിൽ കെ ബാബുവിനെതിരെ വിജിലൻസ് കേസിനു ശുപാർശ; ബാർ ലൈസൻസ് അനുവദിച്ചതിൽ മുൻ എക്‌സൈസ് മന്ത്രി ക്രമക്കേട് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു
തിരുവനന്തപുരം: മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് കേസ് എടുക്കും. ഹോട്ടലുകൾക്കു ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടു കണ്ടെത്തിയതായി തെളിഞ്ഞതിനെ തുടർന്നാണു നടപടി. ഹോട്ടലുടമകളുടെ പരാതിയിലാണു ബാബുവിനെതിരെ കേസ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ബാബുവിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ മുൻ എക്‌സൈസ് മന്ത്രി ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷനാണു ബാബുവിനെതിരെ പരാതി നൽകിയത്. കെ. ബാബു മന്ത്രിയായിരുന്നപ്പോൾ ചെയ്തിട്ടുള്ള മുഴവൻ നടപടികളും പരിശോധിക്കണമെന്നായിരുന്നു കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രയിൽസ് അസോസിയേഷനായി പ്രസിഡന്റായ വി എം രാധാകൃഷ്ണൻ നൽകിയ പരാതി. ബാർ ലൈസൻസുകൾ നൽകുന്നതിലും ചട്ടങ്ങൾ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാർഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ബാർ ലൈസൻസ് നൽകുന്നതിൽ കെ.ബാബു അഴിമതി കാ
തിരുവനന്തപുരം: മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് കേസ് എടുക്കും. ഹോട്ടലുകൾക്കു ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടു കണ്ടെത്തിയതായി തെളിഞ്ഞതിനെ തുടർന്നാണു നടപടി.
ഹോട്ടലുടമകളുടെ പരാതിയിലാണു ബാബുവിനെതിരെ കേസ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ബാബുവിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ മുൻ എക്‌സൈസ് മന്ത്രി ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷനാണു ബാബുവിനെതിരെ പരാതി നൽകിയത്. കെ. ബാബു മന്ത്രിയായിരുന്നപ്പോൾ ചെയ്തിട്ടുള്ള മുഴവൻ നടപടികളും പരിശോധിക്കണമെന്നായിരുന്നു കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രയിൽസ് അസോസിയേഷനായി പ്രസിഡന്റായ വി എം രാധാകൃഷ്ണൻ നൽകിയ പരാതി.
ബാർ ലൈസൻസുകൾ നൽകുന്നതിലും ചട്ടങ്ങൾ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാർഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ബാർ ലൈസൻസ് നൽകുന്നതിൽ കെ.ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തിൽ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഈ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ബാബുവിനെതിരെ പുതിയ കേസുമായി വിജിലൻസ് എത്തുന്നത്. മദ്യ നയം തീരുമാനിച്ചതിലും ബാർ ലൈസൻസ് നൽകിയതിലും മന്ത്രി ബാബു ക്രമക്കേട് കാണിച്ചുവെന്നു പരാതിയിൽ ആരോപിക്കുന്നു. കെ. ബാബുവിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയാണ് ഇപ്പോൾ കേസെടുക്കാൻ ശുപാർശചെയ്തിരിക്കുന്നത്.
ഇന്നുതന്നെ ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നാണു സൂചന. ഇതെക്കുറിച്ചു പഠിച്ചിട്ടു പ്രതികരിക്കാമെന്നു കെ ബാബു പറഞ്ഞു.